ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇന്നത്തെ പ്രഭാത വാർത്തകൾ today latest news

2021 | ഡിസംബർ 18 | 1197 |  ധനു 3 | ശനി |രോഹിണി 1443 ജുമാ :ഊല 13 🔳ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ തെറ്റായിരുന്നെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സര്‍ക്കാരിന്റെ വിമര്‍ശകര്‍ പോലും പറയുമെന്നും അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ ഒരു ആരോപണം പോലും ഉയര്‍ന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 🔳ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന ഉറപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ - സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമായി ഇ

വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിന്നും വൻസന്ന്യാഹം ayanad tiger latest news

വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.  കടുവാ സന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ ശക്തമായ ഫീല്‍ഡ് പട്രോളിംഗ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ 100 മുതല്‍ 125-ഓളം വനം വകുപ്പ് ജീവനക്കാര്‍ രാവും പകലും പ്രദേശത്ത് പട്രോളിംഗ് നടത്തി വരുന്നു.  127 വാച്ചര്‍മാര്‍, 66 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, 29 ഫോറസ്റ്റര്‍മാര്‍, 8 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, 5 ഡി.എഫ്.ഒമാര്‍, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരെയാണ് കടുവയെ പിടികൂടുന്നതിനായുള്ള പ്രത്യേക യജ്ഞത്തിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ, സീനിയര്‍ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് മയക്കുവെടി വെക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയും മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തി വരുന്നുണ്ട്. പ്രദേശത്ത് ഇതിനകം 36 ക്യാമറ ട്രാപ

പുഴ ദിനംപ്രതി വറ്റിവരളുന്നു മുൻകരുതൽ എടുത്തില്ലങ്കിൽ വരാൻ പോകുന്നത് വലിയ ദുരിതമവും

പേമാരി പെയ്തൊഴിഞ്ഞു, പ്രളയം കെട്ടടങ്ങി. നവകേരളത്തെ സ്വപ്നംകാണുന്ന മലയാളിയുടെ മുന്നിൽ മറ്റൊരു ദുരന്തം അവതരിക്കാൻ പോകുകയാണോ. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ കേരളത്തിൽ നാവ് നനയ്ക്കാൻ വെള്ളം കിട്ടാത്ത ഗതികേട് വരുമോ എന്നതാണ് ആശങ്ക. ഏതായാലും ചൂട് കൂടുന്നു. വെള്ളം കുറയുന്നു. ഇത് ഒരു സൂചനയാണ്‌. വ്യക്തമായ സൂചന. വരൾച്ച വാതിൽക്കൽവന്ന് മുട്ടുന്നു എന്നതിന്റെ സൂചന. വിദഗ്ധർ വിരൽ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കു തന്നെ. തുലാവർഷം കനത്ത് പെയ്തൊഴിഞ്ഞപോയേക്കും പുഴകളിൽ വെള്ളം വറ്റാൻ തുടങ്ങി, കേരളത്തിൽ ഒരു  വരൾച്ചയിലേക്ക് നിങ്ങുകയാണോ . ഇനി എന്ത് എന്നതാണ് ഇപ്പോൾ പ്രസക്തം. ഒരു കാര്യം നാം ചെയ്തേ പറ്റൂ. മുൻകൂട്ടിക്കാണാനും മുൻകരുതലെടുക്കാനും നമുക്ക് കഴിയണം. പുഴക്ക് കുറുകെ നിർമിച്ച ചെക്ക് ഡാമുകളുടെ ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കണം, ഒഴുയികിഎത്തിയ വെള്ളം എല്ലാം ഒഴുകി ഒഴുകിപോയി  കടലിൽ എത്തിയതിന്നു ശേഷം വെള്ളം തടഞ്ഞുനിർത്തേണ്ട മാർഗങ്ങൾ ആരാഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ തന്നെ ഉചിതമായ തീരുമാനങ്ങൾ എടുക്കണം, പുഴയിൽ വെള്ളം കുറയുന്നത് പുഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കുടിവെളള പദ്ധത

മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ്‌ മരണപ്പെട്ടു

മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ്‌ മരണപ്പെട്ടു.72 വയസായിരുന്നു. അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു.വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌, ടി ടി കെ എം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ, എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റ്‌ മാനേജർ, മലബാർ ഇംഗ്ലീഷ് സ്കൂൾ വൈസ് ചെയർമാൻ, പറപ്പൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ലിഫ്റ്റ് പൊട്ടിവീണ് അപകടം ഒരാൾ മരിച്ചു.

ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു.  മലപ്പുറം കോട്ടക്കലിൽ ഗോഡൗണിൽ സാധനങ്ങൾ കയറ്റി ഇറക്കുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കൽ അട്ടീരിയിലെ സ്വകാര്യമാർക്കറ്റിങ്ങ് കമ്പനിയിലെ ലിഫ്റ്റ് ആണ് പൊട്ടിവീണത്. അപകടത്തെ തുടർന്ന് ആട്ടിരി പള്ളിപ്പുറം സ്വദേശിയും ഇപ്പോൾ കോട്ടൂരിൽ താമസിക്കുന്ന പരേതനായ പരവക്കൽ കുഞ്ഞിമുഹമദിന്റെ മകൻ മുസ്തഫ (50) മരണപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. പരിക്കേറ്റ ആട്ടീരി കാച്ചപ്പാറ സ്വദേശി കൈതക്കൽ മുജീബി(37) നെ ചെങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മരിച്ച മുസ്തഫയുടെ മാതാവ്: റുഖിയ. ഭാര്യ: മുജീറ. മക്കൾ: മുർഷിദ, അഫ്സാർ മഷ്ഹൂദ്, ഖബറടക്കം വെള്ളിയാഴ്ച്ച പാലപ്പുറം ജുമുഅതു പള്ളി ഖബറിസ്ഥാനിൽ.

സി പി ഐ (എം) കോട്ടക്കൽ ഏരിയ കമ്മിറ്റി വേങ്ങരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

മത സാഹോദര്യത്തിന്റെ കാവലാളാവുക നാടിന്റെ ശാന്തികാക്കുക  സി പി ഐ (എം) കോട്ടക്കൽ ഏരിയ കമ്മിറ്റി വേങ്ങരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി  ജില്ലാ സെക്രട്ടറിയേറ്റ്സെ അംഗം VP അനിൽ ഉദ്ഘാടനം നിർവഹിച്ചു  ടി അലവിക്കുട്ടി അധ്യക്ഷനായ പരിപാടിയില്‍ സി പി ഐ എം കോട്ടക്കല്‍ ഏരിയാ സെക്രട്ടറി തയ്യില്‍ അലവി,സി ഐ ടി യു ജില്ലാ സെക്രട്ടറി കബീര്‍ മാസ്റ്റര്‍,ഷക്കീല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ2022 ഫെബ്രുവരി 26നു ശനിയാഴ്ച നാടിനു സമർപ്പിക്കും.

2022 ഫെബ്രുവരി 26നു ശനിയാഴ്ച തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നാടിനു സമർപ്പിക്കും. 8 ഏക്കറയോളം സ്ഥലത്ത്‌ 80 കോടി രൂപ ചിലവഴിച്ച്‌  ഒന്നരലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. പൂർണ്ണമായും എയർ കണ്ടീഷൻ സൗകര്യം, നവീനമായ സൗകര്യങ്ങളോടെ അഞ്ച്‌ ഓപ്പറേഷൻ തിയേറ്ററുകൾ, അന്തർ ദേശീയ നിലവാരമുള്ള ലബോറട്ടറികൾ. 24 മണിക്കൂർ പ്രവർത്തിക്കുന്ന വിദഗ്ദ ഡോക്ടർമാരടങ്ങുന്ന ട്രോമാകെയർ ടീം, അത്യന്താധുനിക റേഡിയോളജി വിഭാഗം. അമ്മക്കും കുഞ്ഞിനും സുരക്ഷയൊരുക്കുന്ന പ്രസവ ശിശുരോഗ വിഭാഗങ്ങൾ, ലോക പ്രശസ്ത മെഡിക്കൽ സർവ്വകലാശാലകളുമായി സഹകരിച്ച്‌ പദ്ധതികൾ, വിദഗ്ദ ഡോക്ടർ മാരുടെ സേവനം,  എല്ലാ നിലകളിലേക്കും ലിഫ്റ്റ്‌ സൗകര്യം, മികച്ച ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഹെലിപ്പാഡ്‌, വിശാലമായ കാർ പാർക്കിംഗ്‌ സൗകര്യം എന്നിവ പ്രത്യാകതകളാണു. 5000ത്തിലധികം സഹകാരികളുടെ സഹകരണ ത്തോടെ ഭീമമായ വായ്പാ ബാദ്ധ്യതകളില്ലാതെപദ്ധതി യാഥാർത്ഥ്യമാകുന്നു. 2022 ഫെബ്രുവരി  26 നു ശനിയാഴ്ച ഭാഷാപിതാവിന്റെ മണ്ണിൽ തിരൂർ പുഴയുടെ ഓരത്ത്‌ ഏറ്റിരിക്കടവിൽ  സയ്യിദ്‌ മുഹമ്മദലി ശ

VVC വലിയോറയുടെ കളിക്കാരൻ നാജി അഹമ്മദിന്ന് നാഷണൽ ലവൽ കളിക്കാൻ സെലക്ഷൻ ലഭിച്ചു

VVC വലിയോറയുടെ കളിക്കാരൻ നാജി അഹമ്മദിന്ന് അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ   ലഭിച്ചു.  VVC വലിയോറയുടെ  അഭിമാന താരം  നാജി അഹമ്മദിന് വലിയോറ കാരുടെയും VVC   വലിയോറയുടെ  അംഗങ്ങളുടെയും  ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

വോയ്‌സ് മെസേജ് അയക്കും മുമ്പ് കേൾക്കാം പുതിയ ഫീച്ചർ ലഭിക്കാൻ Read more

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല, അയക്കും മുമ്പ് കേൾക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ് ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന 'വോയ്സ് മെസേജ് പ്രിവ്യൂ' ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. അയക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. കഴിഞ്ഞ ദിവസം അറിയാത്ത ആളുകൾക്ക് ഓൺലൈൻ സ്റ്റാറ്റസോ ലാസ്റ്റ് സീനോ കാണാൻ കഴിയാത്ത പുതിയ സ്വകാര്യതാ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ വോയ്‌സ് മെസ്സേജ് പ്രിവ്യൂ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സ്വകാര്യതാ ഫീച്ചർ വന്നതോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നവരെക്കുറിച്ച് ആകുലപ്പെടാതെ ചാറ്റ് ചെയ്യാം, സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ അവസാനമായി കണ്ടതും ഓൺലൈൻ പ്രവർത്തനങ്ങളും എല്ലാവരിൽ നിന്നും അല്ലെങ്കിൽ കോൺടാക്റ്റ് ലിസ്റ്റി

VVC ക്ക് വേണ്ടി കളിച്ച് വിജയികളായ വനിതാ ടീമിനെ VVC യുടെ സെക്രട്ടറി ചെള്ളി ബാവ വടകരയിൽ പോയി VVC ക്ലബ്ബിന്റെ ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി

കഴിഞ്ഞ ദിവസം അരിയല്ലൂരിൽ വെച്ച് മലപ്പുറം ജില്ലാ അസോസിയേഷൻ  കമ്മിറ്റി നടത്തിയ മലപ്പുറം ജില്ല  സബ്ജൂനിയർ വോളിബോൾ  ജമ്പ്യാൻഷിപ്പിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ VVC വലിയോറക്ക് വേണ്ടി   വടകരയിൽ നിന്നും വന്ന് വി വി സി വലിയോറക്ക് വേണ്ടി കളിച്ച് ഒന്നാം സ്ഥാനം നേടിക്കൊടുcത്ത കളികാർക്ക്  VVC യുടെ സെക്രട്ടറി ചെള്ളി ബാവ  വടകരയിൽ പോയി VVC ക്ലബ്ബിന്റെ  ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി.

വരയാടിന് വളർത്താടിൽ കുട്ടി പിറന്നു!

വരയാടിന് വളർത്താടിൽ കുട്ടി പിറന്നു! മറയൂർ • വംശനാശ ഭീഷണി നേരിടുന്നതും സംരക്ഷിത ഇന വുമായ വരയാടിന് വളർത്താ ടിൽ കുട്ടി പിറന്ന അപൂർവ കാഴ്ച മറയൂരിൽ. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാ ഗമായ പാളപ്പെട്ടി മലപ്പുലയ ഊരിലെ വനാതിർത്തിയിലു ള്ള ഗോപാലകൃഷ്ണന്റെ വീ ട്ടിലെ ആടുകൾക്കൊപ്പം വര യാടും ജീവിക്കുന്നത്. ഇരവികുളം നാഷനൽ പാർ ക്കിലും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒലിക്കുടിയി ലും മാങ്ങാപ്പാറയിലും മാത്രമാ ണ് വരയാടുകൾ ഉണ്ടായിരു ന്നത്. ഇതിൽ മാങ്ങാപ്പാറയിൽ നിന്നുമാണ് പാളപ്പെട്ടികുടിക്കു സമീപം വരയാടുകൾ എത്തി യത്. രണ്ട് വരയാടുകളാണ് വളർത്താടുകൾക്കൊപ്പം ചേർ ന്നത്. ഗോപാലകൃഷ്ണന്റെ ആട്ടിൻപറ്റത്തിന്റെ ഒപ്പം ചേർ ന്ന ആൺ വരയാടിന്റേതാണ് കുട്ടി. ആട്ടിൻ കുട്ടി പിറന്നതി നു ശേഷം വനത്തിൽ നിന്നെ ത്തിയ രയാട് വനത്തിലേക്ക് മടങ്ങാ ആട്ടിൻകൂടിനു സമീപം തന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള അനുഭവം അപൂർവമാണന്ന് ആദിവാസി കൾ പറയുന്നു.

ഹാക്കിങ്ങ് ഭീഷണി; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്

ഹാക്കിങ്ങ് ഭീഷണി; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ് ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ തങ്ങളുടെ ഗൂഗിള്‍ ക്രോം ബ്രൗസര്‍  അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. കേന്ദ്ര ഐടി വകുപ്പിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയത്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.  നിലവില്‍  ക്രോമിലെ ചില പിഴവുകള്‍ മൂലം മാല്‍വെയര്‍, ഹാക്കിങ്ങ് ഭീഷണികള്‍ ഉണ്ടാവുമെന്നാണ് അറിയിപ്പ്. ഈ പ്രശ്‌നങ്ങള്‍ കാരണം അകലെയിരുന്നുകൊണ്ടുതന്നെ നിശ്ചിത സിസ്റ്റത്തില്‍ നുഴഞ്ഞുകയറി അക്രമികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മാല്‍വെയറുകള്‍ നിക്ഷേപിക്കാനാകും. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ പുതിയ അപ്‌ഡേറ്റ് ഇറക്കിയത്.  നിലവിലെ സുരക്ഷാപിഴവുകള്‍ മുതലെടുത്ത് സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാനും, ചൂഷണം ചെയ്യാന്‍ കഴിയും. ആക്രമണകാരികള്‍ക്ക് വ്യക്തിഗത വിശദാംശങ്ങളിലേക്ക് ആക്‌സസ് നേടാനും ടാര്‍ഗെറ്റുചെയ്തിരിക്കുന്ന കമ്പ്യൂട്ടറില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി ആടിനെ ആക്രമിച്ചു. മേഖലയിൽ നിരോധനാജ്ഞ തുടരുന്നു വയനാട്: കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. പടമല സ്വദേശി സുനിയുടെ ആടിനെ ആക്രമിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 15 ആയി. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിൽ അഞ്ച് ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. മേഖലയിൽ കൂടുതൽ വനപാലകരെ വിന്യസിക്കാനാണ് തീരുമാനം. വനം വകുപ്പും പൊലിസും സജീവമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞദിവസമാണ് കുറക്കൻമൂല പുതുച്ചിറയിൽ ജോൺസന്റ ആടിനെയും തേങ്കുഴി ജിൻസന്റെ പശുവിനെയും കടുവ ആക്രമിച്ചത്. ഇതോടെ പയ്യമ്പള്ളി കുറുക്കൻമൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. ഇതിനിടെ കടുവാ വിഷയത്തിൽ ജനങ്ങളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആശ്യപ്പെട്ടത്തിന് പിന്നാലെ സബ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചേർന്നിരുന്നു.

പെൺകുട്ടികളുടെ സബ്ജൂനിയർ വോളിബോളിൽ VVC വലിയോറ ചാമ്പ്യന്മാരായി

ഇന്ന് അരിയല്ലൂരിൽ വെച്ച് നടന്ന മലപ്പുറം ജില്ല  സബ്ജൂനിയർ വോളിബോൾ  ജമ്പ്യാൻഷിപ്പിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ VVC വലിയോറ  ചാമ്പ്യന്മാരായി

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇