അപ്പു ജനിക്കുന്നത് തൃശൂർ വിയ്യൂർ ജയിലിലാണ്. അവൻ ഒരു തെറ്റും ചെയ്തിട്ടല്ല.. തെറ്റ് ചെയ്ത് ജയിലിൽ എത്തിയത് അവന്റെ അമ്മ ആയിരുന്നു. അവൻ വളർന്നതും അമ്മക്കൊപ്പം ആ ജയിലിൽ തന്നെ ആയിരുന്നു. അഞ്ചു വയസ്സ് ആയപ്പോൾ അവനെ നിയമപ്രകാരം ജ്യൂവനയിൽ ഹോമിലേക്ക് മാറ്റി. അവിടെ യുള്ള കുട്ടികൾക്ക് ഒപ്പം അവൻ കളിച്ചു വളർന്നു. അതിനിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ എവിടേക്കോ പോയി. അധികാരികൾ പല തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവൻ ജനിച്ചത് ജയിലിലും വളർന്നത് ജ്യൂവനയിൽ ഹോമിലും. പരിമിതമായ സൗകര്യങ്ങളിൽ വളർന്ന അവൻ ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 19 ടീമിൽ സെലെക്ഷൻ നേടിയിരിക്കുന്നു.. നമ്മൾ അല്ലാതെ അവനെ അഭിനന്ദിക്കാൻ ആരാണ് ഉള്ളത്..❤ അപ്പുവിന് നമ്മുക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാം ഒപ്പം ഷെയർ ചെയ്ത് അവന്റ നേട്ടം എല്ലാവരിലേക്കും എത്തിക്കാം.❤❤🌹 (Coppy )
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി