വേങ്ങര പനിച്ച് വിറക്കുന്നു. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയായ അൽ സലാമയിലും മറ്റു ആശുപത്രികളും ഗവ: ആശുപത്രിയും കഴിഞ്ഞ് സമീപ പ്രദേശത്തെ മുഴുവൻ ആശുപത്രി ക ളി ലും വേങ്ങരയിലും പരിസര ത്തു മുളള നൂറുകണക്കിന് ആളുകൾ ഡെങ്കി പനി മൂ ലം അഡ്മിറ്റ് ചെയ്യപെട്ടിരിക്കയാണ്. ആരോഗ്യ വകുപ്പ് അധികതരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവരുടെ കടമയെന്ന നിലക്ക് ഇത് പരത്തുന്ന കൊതുകുകൾ വളരുന്ന ത് തടയാൻ വേണ്ട മുന്നറിയിപ്പുകൾ രണ്ടു മാസം മുമ്പെ നടത്തിയിട്ടുണ്ട്. അതൊന്നും സമൂഹത്തിൽ തീരെ ഏശിയില്ല എന്നാണ് ഈ പനി വ്യാപനം കാണിക്കുന്നത്. ചെറിയ ഉപദേശങ്ങളിലും തങ്ങളുടെ മുമ്പിലെത്തു ന്നവർക്ക് ക്ലാസ് നടത്തുന്നതിലും പനി ബാധിച്ച് ഗവ: ആശുപത്രിയിലെത്തിയവരുടെ പരിസരത്തും ആരോഗ്യ വകുപ്പ് അധികൃതർ എത്തി ബോധവൽക്കരണം നടത്തുന്നതിലും മാത്രം ശ്രദ്ധി ച്ചതു കൊണ്ടു മാത്രമായില്ല' സർക്കാരിനെ ഇതിന്റെ അതീവ ഗൗരവം ബോധ്യ പെടുത്തി അടിയന്തിരമായി മറ്റു ഭാഗങ്ങളിൽ നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും രംഗത്തിറക്കി കൊതുകു നശീകരണത്തി നും പനി വ്യാപനത്തിനു മെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിക്ക് തുടക്കം കുറിക്കണം. ...
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*