PYS പരപ്പിൽ പാറ സൂപ്പർ ലീഗിൽ സൂപ്പർ കിംഗ്സ് ജേതാക്കളായി' ഇന്നലെനടന്ന ഫൈനൽ മത്സരത്തിൽ ടീം Rainbow യെ പരാജയപ്പെടുത്തി ടീം Super kings Fifa Travels സ്പോൺസർ ചെയ്യുന്ന ട്രോഫിയും Comfort Travels സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും കരസ്ഥമാക്കി. ജേതാക്കൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ AK മുഹമ്മദലി സാഹിബും ക്യാഷ് അവാർഡ് Comfort Travels പ്രതിനിധി സാദിഖ് തങ്ങളും കൈമാറി. Runners ടീമിനുള്ള Fifa Travels സ്പോൺസർ ചെയ്യുന്ന ട്രോഫി മൂസ കീരി , ഷാഫി EK എന്നിവർ ചേർന്നും MK Industries സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡ് ഹസ്സൻ കുറുക്കനും കൈമാറി. " style="clear: both; text-align: center;"> ടൂർണമെന്റിലെ മികച്ച കളിക്കാരൻ : മുഹ്യ്യദ്ധീൻ കീരി (ടീം Yuvadhara) ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ: സാദിഖ് കീരി (ടീം Rainbow) ടൂർണമെന്റിലെ മികച്ച പ്രതിരോധം തീർത്ത കളിക്കാരൻ: മുശ് ഫിർ (ടീം Rainbow) ടൂർണ്ണമെന്റിലെ ടോപ് സ്കോറർ: മുഹ് യ്യദ്ധീൻ കീരി (ടീം Yuvadhara) ടൂർണ്ണമെന്റിലെ ക്ലാസിക്കൽ പ്ലയർ: മുജീബ് ചെള്ളി (ടീം Super kingട) ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ:
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി