മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി
പതിവാണല്ലോ, കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കരണ്ട് വരുകയും
പോകുകയും ചെയ്യുക പോയാൽ തന്നെ മണിക്കുറുകളോളം കരണ്ട് വരാതിരിക്കുക, ഈ
സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ
റസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാദാരണ സംഭവിക്കാറില്ലേ? ഇതിനുളള
ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്, എനി അങ്ങിനെ സംഭവിക്കുമ്പോൾ
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,നിങ്ങൾ നിങ്ങളുടെ വൈദ്യതി കൺസൃമർ നമ്പർ
ഓർമിക്കുക നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912
എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക ഫോണിൽ നിന്നുളള
നിർദേശമനുസരിച്ച് കസ്റ്റമ്മർകേർ എക്സിക്യട്ടീവുമായി സംസാരിക്കാൻ 9
അമർത്തുക 9 അമർത്തുന്നതിന് മുമ്പായി നിർദേശിക്കപ്പെടുന്ന ഒരു നമ്പറും
നിങ്ങൾ അമർത്തേണ്ടതില്ല, അവിടെ നിന്നും നിങ്ങളുടെ കൺസൃമർ നമ്പർ ചോദിക്കും
അപ്പോൾ പറഞു കൊടുക്കുക,ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു
വിളിച്ചി കരണ്ടില്ലാത്ത കാരണം, കരണ്ട് വരുന്ന സമയം ഇതൊക്കെ വിശദമായി
പറഞുതരും,റസീവർ താഴെ എടുത്ത് വെച്ചി സുഖ...
വെള്ളച്ചാട്ടത്തിൽ ആളെ കാണാതായാൽ തിരച്ചിൽ ഇല്ലാത്ത കേരളത്തിലെ ഉരക്കുഴി വെള്ളച്ചാട്ടം urakuzhi vellachatam
കോഴിക്കോട് ജില്ലയിലെ കക്കയത്തിനടുത്തുള്ള പ്രകൃതീ മനോഹരമായ വെള്ളച്ചാട്ടമാണ് ഉരക്കുഴി വെള്ളച്ചാട്ടം . രാജന്റെ മൃതദേഹം തെളിവു നശിപ്പിക്കുന്നതിന് വേണ്ടി ഈ വെള്ളച്ചാട്ടത്തില് ഉപേക്ഷിച്ചു എന്ന് കരുതപ്പെടുന്നു.അവിടെ സന്ദർശിച്ചപ്പോൾ അവിടെത്തെ ഗെയ്ഡ് കാര്യങ്ങൾ വിവരിച്ചു തരുന്ന വീഡിയോ കാണാം. വെള്ളച്ചാട്ടവും മലമുകളുമെല്ലാം സഞ്ചാരികൾക്ക് എന്നും ഒരു വീക്ക്നെസ് ആണ്. ഹിഡൻ സ്പോട്ടുകൾ കണ്ടുപിടിച്ച് അവിടേക്ക് യാത്ര പോകുന്നവരും ഏറെയാണ്. അത്തരത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മനോഹരമായ, എന്നാൽ അൽപം സാഹസികവുമായ ഒരു യാത്ര പോയാലോ. മറ്റെവിടേക്കുമല്ല, അങ്ങ് കോയിക്കോടേക്ക്. അവിടെ കാട്ടിനുള്ളിൽ കേരളത്തിൽ തിരച്ചിൽ ഇല്ലാത്ത ഒരു വെള്ളച്ചാട്ടമുണ്ട്... ഉരക്കുഴി വെള്ളച്ചാട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കയം അണക്കെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം വളരെ മറഞ്ഞിരിക്കുന്നതിനാൽ അധികം സഞ്ചാരികൾ സന്ദർശിക്കാറില്ല. എന്നാൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി നിങ്ങളെ അമ്പരപ്പിക്കും. വെള്ളച്ചാ...