വേങ്ങര പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി *' QUEST '* എന്ന പേരിൽ മെഗാ ക്വിസ് ഇവന്റ് സംഘടിപ്പിക്കുന്നു... പഞ്ചായത്തിന്റെ പരിധിയിൽ പെട്ട 22 വയസ്സ് വരെയുള്ള 2 പേരടങ്ങുന്ന ടീമായാണ് മൽസരത്തിൽ പങ്കെടുക്കേണ്ടത്... ആദ്യ റൗണ്ട് മത്സരം *ജനുവരി 8 ന് വേങ്ങര CH സൗധത്തിൽ* വെച്ച് നടക്കും... പിന്നീട് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കും..പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം*മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.*നിർവ്വഹിച്ചു... സഹീർ അബ്ബാസ് നടക്കൽ അദ്ധ്യക്ഷത വഹിച്ചു... ജില്ലാ എം.എസ്.എഫ്.പ്രസിഡണ്ട് ടി.പി.ഹാരിസ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ,മണ്ഡലം msf ട്രഷറർ CP ഹാരിസ്, സെക്രട്ടറി ആമിർ മാട്ടിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അനസ്.വി.ടി, ട്രഷറർ ഫാസിൽ കൂരിയാട്, ഇബ്രാഹീം അടക്കാപുര സംബന്ധിച്ചു .. ടീമുകൾ രജിസ് ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ: 9746 303 209 9645 687 450 9895 936 837
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ