ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള യിലെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ സ്റ്റാൾ വേങ്ങര SHO മുഹമ്മദ് ഹനീഫ ഉത്ഘാടനം ചെയ്തു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള യിലെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ സ്റ്റാൾ വേങ്ങര SHO മുഹമ്മദ് ഹനീഫ  ഉത്ഘാടനം ചെയ്തു. സ്റ്റാളിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് കോവിഡ് മഹാമാരി കാലത്ത് ചെയ്ത പ്രവർത്തനങ്ങളുടെ ഫോട്ടോപ്രദർശനവും, വീഡിയോ ഡോക്യുമെന്ററി പ്രദർശനവും,ഫസ്റ്റ് ഐഡ് ക്ലാസുകളും,മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്ന്  വേങ്ങരയിലെ സുമനസുകൾ സ്പോൺസർചെയ്ത ഉപകരണങ്ങളുടെ പ്രദർശനവും, മോക്ട്രില്ലുകളും സംഘടിപ്പിച്ചു  വേങ്ങര യൂണിറ്റ് ലീഡർ വിജയൻ ചേറൂർ, റാഫി, സ്റ്റാർ മുനീർ ഹാഷിംക്ക, ജഹ്ഫർ കുറ്റൂർ, എന്നിവർ നേതൃത്വo നൽകി

മുൻ CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു ചെന്നൈ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. 2015ൽ പിണറായി വിജയനിൽനിന്നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. 2018ലെ സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുതവണ തലശ്ശേരിയിൽനിന്ന് നിയമസഭയിലുമെത്തി. 2006ൽ അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര മന്ത്രിയായി. 2011ൽ 13-ാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവുമായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്. കെ.എസ്.എഫിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടക്കം കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് കോടിയേരിയിൽ പരേതരായ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും...

കരുമ്പിൽ കാറിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു

കരുമ്പിൽ കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശി മേക്കേക്കാട്ട് യൂസുഫ് (62) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ തിരൂരങ്ങാടിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങര ബസ് സ്റ്റാൻഡിൽ കഞ്ചാവ് വിൽപ്പനക്കാരനേ പിടികൂടി video കാണാം

വേങ്ങര:  വേങ്ങരയിൽ കഞ്ചാവ് വിൽപ്പനക്കാരനെ കയ്യോടെ പിടികൂടി, കൂരിയാട് ജാഗ്രത സമിതി അംഗങ്ങളായ സൈദ് മോൻ തങ്ങൾ, ഫൈസൽ കുഞ്ഞിപ്പ, ഷബീബ് ചെള്ളി, ശാഹുൽ PP തുടങ്ങിയവരാണ് മധു എന്നയാളെ വിൽപ്പനക്കായി കൊണ്ട് വന്ന കഞ്ചാവുമായി ഇന്ന് ഉച്ചയോടെ പിടികൂടിയത്, പ്രതിയെ വേങ്ങര പോലിസിന് കൈമാറി.

വലിയോറകാരിക്ക് UAE യുടെ ഗോൾഡൻ വിസ ലഭിച്ചു

വലിയോറ പരപ്പിൽ പാറയിലെ കരുവള്ളി സൈദലവിയുടെ മകൾ ഡോക്ടർ ഫാസില കരുവള്ളിക്ക്‌  U A E ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസ ലഭിച്ചു. ആരോഗ്യരംഗത്തെ സേവനം മുൻനിറുത്തിയാണ്  ഫാസില കരുവള്ളിക്ക്‌  U A E ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസ നൽകിയത്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

Read more :  വലിയോറകാരിക്ക് UAE യുടെ ഗോൾഡൻ വിസ ലഭിച്ചു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള ഈ വരുന്ന വെള്ളി, ശനി തിയതികളിലായി വേങ്ങര ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള ഈ വരുന്ന വെള്ളി, ശനി (30/9/2022,1/10/2022) തിയതികളിലായി വേങ്ങര ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നു. സെപ്റ്റംബർ-30 വെളിയാഴ്ച  ഉച്ചക്ക് ശേഷം വേങ്ങര ബസ്റ്റാന്റ് പരിസരത്ത് നിന്ന് വിളംബര ജാഥയും,ഫ്ളാഷ് മോബും വൈകുന്നേരം പ്രദർശന ഫുട്ബോൾ മത്സരവും സംഘടിപ്പികും. ഒക്ടോബർ-01 ശനിയാഴ്ച വേങ്ങര ബോയ്സ് സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള നടക്കും. മേളയിൽ വിവിധ സ്റ്റാളുകളിലായി വിവിധ പ്രദർശനങ്ങളും,ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ്,കണ്ണ് പരിശോധന ,ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും,ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും,ഔഷധ സസ്യ പ്രദർശനവും,സിദ്ധവൈദ്യ മരുന്നുകളുടെ പ്രദർശനവും,രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാബും, കൗൺസിലിംഗ്, വിവിധ സെമിനാറുകൾ, മലമ്പനി പരിശോധന,ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യം), കുടുംബശ്രീ വിപണന മേള,കുടുംബശ്രീ ഫുഡ് കോർട്ട്,പാലിയേറ്റിവ് ഗുണഭോക്താക്കളുടെ ഉൽപന്ന വിപണനവും, പരിശീലനവും, ടി.ബി. നിർണ്ണയ കഫ പരിശോധന ,കുഷ്ഠരോഗപരിശോധനയും  ഉണ്ടാവും

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

അടക്കാപുര സ്വദേശി VP ഹംസക്കുട്ടികാക്ക മരണപെട്ടു

അടക്കാപുര സ്വദേശിയും അടക്കാപുര ബസ്റ്റോപ്പിന്റെ പിറകിൽ താമസകാരനുമായ പരേതനായ മീമി കാക്കയുടെ മകൻ ഹംസക്കുട്ടി വി. പി  എന്നവർ   ഇന്ന് രാത്രി 9:20 ന്ന്  മരണപെട്ടു.മയ്യത്ത് നിസ്കാരം നാളെ രാവിലെ  10 മണിക്ക് ഇരിക്കുളം ജുമാ മസ്ജിദിൽ 

അടക്കാപുര സ്വദേശി vp ഹംസക്കുട്ടികാക്ക മരണപെട്ടു

അടക്കാപുര സ്വദേശിയും അടക്കാപുര ബസ്റ്റോപ്പിന്റെ പിറകിൽ താമസകാരനുമായ പരേതനായ മീമി കാക്കയുടെ മകൻ ഹംസക്കുട്ടി വി. പി  എന്നവർ   ഇന്ന് രാത്രി 9:20 ന്ന്  മരണപെട്ടു.മയ്യത്ത് നിസ്കാരം നാളെ രാവിലെ  10 മണിക്ക് ഇരിക്കുളം ജുമാ മസ്ജിദിൽ 

മുന്നറിയിപ്പ്! വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച: അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശം.

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയെന്നും പ്രശ്നം പരിഹരിച്ചെന്നും റിപ്പോർട്ട്. വാട്സാപ്പിൽ നിർണായകമായ പ്രശ്നം കണ്ടെത്തിയ വിവരം കമ്പനി തന്നെയാണ് അറിയിച്ചത്. ആപ്പിന്റെ പുതിയ പതിപ്പിൽ ഇത് പരിഹരിച്ചിട്ടുണ്ടെന്നും പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഉടൻ തന്നെ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള വാട്സാപ് പേജിന്റെ സെപ്റ്റംബറിലെ അപ്‌ഡേറ്റിലാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്. V2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബിസിനസ്, v2.22.16.12-ന് മുൻപുള്ള ഐഒഎസ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ഐഒഎസ് ബിസിനസ് പതിപ്പുകൾ എന്നിവയ്ക്കാണ് പ്രശ്നം നേരിടുന്നത്. റിമോട്ട് കോഡ് എക്‌സിക്യൂഷൻ വഴി ഹാക്കർമാർക്ക് ആരുടെയെങ്കിലും കംപ്യൂട്ടിങ് ഉപകരണത്തിൽ ദൂരെ ഇരുന്ന് കമാൻഡുകൾ എക്‌സിക്യൂട്ട് ചെയ്യാനും ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഉപയോക്താവിന്റെ എല്ലാ സ്വകാര്യ ഡേറ്റയും ആക്‌സസ് ചെയ്യാനും ഇതു വഴി സാധിക്കും. ഏറ്റവും പുത...

തിരുരങ്ങാടി ചെറുമുക്കിൽ നിന്നും മുള്ളൻപന്നിയെ പിടികൂടി

തിരൂരങ്ങാടി ചെറുമുക്ക് പ്രവാസി നഗറിൽ നിന്നും മുള്ളൻപന്നിയെ പിടികൂടി. ഇന്നലെ പുലർച്ചെ അരിക്കാട്ട് രായിൻകുട്ടിയുടെ പുരയിടത്തിൽ നിന്നുമാണ് അക്രമണ സ്വഭാവമുള്ള മുള്ളൻപന്നിയെ പിടികൂടിയത്. പര പ്പനങ്ങാടി പൊലീസ് സ്റ്റേഷൻ യൂണി റ്റ് ട്രോമാ കെയർ വളണ്ടിയർമാരായ സ്റ്റാർ മുനീർ, ജംഷി പരപ്പനങ്ങാടി, റഫിഖ്പരപ്പനങ്ങാടി, ഫോറസ്റ്റ് റസ്ക്യുവർ  നൗഫൽ വള്ളിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുള്ളൻപന്നിയെ പിടികൂടിയത്.കാർഷിക വിളകൾ മുള്ളൻപന്നി നശിപ്പിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടിയത്. മുള്ളൻ പന്നി യെ നിലമ്പൂർ ഫോറസ്റ്റിന് കൈമാറി.

വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലിറപ്പ് പദ്ധതിയിൽ അപേക്ഷനൽകിയവർ യോഗത്തിൽ പങ്കെടുക്കണം

.                        അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലിറപ്പ് പദ്ധതിയിൽ അപേക്ഷ നൽകിയ (ആട്ടിൻ കൂട്, തൊഴുത്ത്, കൊഴിക്കൂട്, കമ്പോസ്റ്റ്, സോക് പിറ്റ്, കുളം, കിണർ റീചാർജ് etc...) ഗുണഭോക്താക്കളുടെ യോഗം 28-09-2022 (ബുധൻ) രാവിലെ 11 മണി മുതൽ വേങ്ങര ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച്‌ ചേരുകയാണ്, മുഴുവൻ വാർഡിലെയും അപേക്ഷ നൽകിയ ഗുണഭോക്താക്കൾ യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. പ്രസിഡന്റ് വേങ്ങര ഗ്രാമ പഞ്ചായത്ത്

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി.ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്‌സിനു പഠിക്കുന്നതിനിടയിലാണ്, 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്. ഒപ്പം ഇറങ്ങിവന്ന യുവതിയോട് അധികം താമസിയാതെ തന്നെ ഭര്‍ത്താവ് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കുന്നതു പതിവായി. ഇതിനിടെ ഗര്‍ഭിണിയായതോടെ ദുരിതം ഏറി. കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ച ഭര്‍ത്താവ് യുവതിയെ ഒരു തരത്തിലും സഹായിക്കാതായി. സാമ്പത്തികമോ വൈകാരികമോ ആയ ഒരു പിന്തുണയും ഭര്‍ത്താവില്‍ന...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു