60 പെൺകുട്ടികളുടെ നഗ്ന വീഡിയോ ഇന്റർനെറ്റിൽ.. 6 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു... വീഡിയോ നിർമ്മിച്ചത് ഒപ്പമുള്ള പെൺകുട്ടി പല ദിവസങ്ങളായി.. മൊഹാലിയിലെ ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയുടെ Girls Hostel ൽ നടന്ന ഈ ഹീന സംഭവം രാജ്യമൊട്ടാകെ ഞെട്ടലുളവാക്കിയിരിക്കുകയാണ്. പെൺകുട്ടികൾ ബാത്ത് റൂമിൽ കുളിക്കുമ്പോൾ അവർക്കൊപ്പം ഹോസ്റ്റ ലിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടി രഹസ്യമായി പകർത്തിയ അറുപതോളം പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ അവൾ സിംലയിലുള്ള ഒരു പുരുഷ സുഹൃത്തിനയച്ചുകൊടുക്കുകയും അയാളതെല്ലാം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. തങ്ങളുടെ MMS കൾ നെറ്റിൽ കണ്ടതോടെ പെൺകുട്ടികൾ ഭയചകിതരായി. അവരിൽ 6 പേർ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും മറ്റുള്ളവരുടെ ഇടപെടൽ മൂലം രക്ഷപെടുത്താൻ കഴിഞ്ഞു. വിദ്യാർഥികൾ രാത്രിയിലും യൂണിവേഴ്‌സിറ്റി ഓഫീസ് വളഞ്ഞിരിക്കുകയാണ്. We want justice എന്ന മുദ്രാ വാക്യവും ബാനറുമുയർത്തി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മൊഹാലി SSP വികാസ് സോണിയുടെ നേതൃത്വത്തിൽ സമാധാനിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനിടെ വീഡിയോ ഷൂട്ട് ചെയ്ത പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട് ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട് നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!" ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്. വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്. എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.