വേങ്ങര മേമാട്ടുപാറ ഭാഗത്ത് ഒരു പൂച്ച വലയിൽ കുടുങ്ങികിടക്കുന്നുണ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിലെ സഫ്‌വാൻ കോയിസ്സൻ, ഇല്യാസ് എന്നിവർ സ്ഥലത്ത്‌പോയി പൂച്ചയെ രക്ഷപ്പെടുത്തി വീട്ടിലെ കോഴികുടിന്ന് ചുറ്റും കെട്ടിയ വലയുടെ മുകൾ ഭാഗത്തെ വലയിൽ പൂച്ച അകപെടുകയായിരുന്നു, വീടുകർ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിക്കും പൂച്ച കടിക്കാൻ ശ്രമിച്ചതിനാൽ മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകരുടെ സഹായം തേടുകയായിടുന്നു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.