“ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല. ചക്കയ്ക്കുപ്പുണ്ടോ കുയിൽ (Indian Cuckoo). ശാസ്ത്രീയനാമം: Cuculus micropterus (Gould, 1837). വിഷുപക്ഷി, അച്ഛൻകൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നുണ്ട്. പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലവുമിതു തന്നെ (മേടം-ഇടവം/മാർച്ച്-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്. കണ്ടുകിട്ടാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും ദൂരേയ്ക്കുംഇവയുടെ ശബ്ദം കേൾക്കാനാകും. സാധാരണ ഉയരമുള്ള മരങ്ങളുടെ അറ്റത്തുള്ള ഇലക്കൂട്ടത്തിനിടയിൽ ഒളിഞ്ഞിരുന്നുകൊണ്ടാണ് ഇവ പാടുക. ആ പാട്ട് ഒന്നൂടെ കേട്ടാലോ ? ദേഹപ്രകൃതിയില്‍ ഷിക്രാകുയിലിനോടും ഗമനരീ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.