വേങ്ങര: വലിയോറ-പാണ്ടികശാല റോഡിൽ മുതലമാട് ഇറക്കത്തിൽ KL65A4225 എന്ന റെജിസ്ട്രേഷൻ നമ്പറിലുള്ള (ഹോണ്ട സ്കൂട്ടർ) ഇരുചക്ര വാഹനം ഉടമസ്തനില്ലാതെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ട് മൂന്ന് ദിവസത്തിലധികമായതായി പരിസരവാസികൾ പരാതിപെട്ടു. മോഷണ ശ്രമത്തിനിടയിലോ മറ്റോ വാഹനം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട് മോഷ്ടക്കൾ കളഞ്ഞുകടന്നതാണോ എന്നും പരിസരവാസികൾ സംശയം പ്രകടിപ്പിക്കുന്നു. ബന്ധപ്പെട്ട പോലീസ് അധികാരികൾ എത്രയും വേഗത്തിൽ ഈ വാഹനം ഈ പ്രദേശത്ത് നിന്നും സ്റ്റേഷനിലേക്ക് മാറ്റി അന്വേഷണം നടത്തി യഥാർത്ഥ ഉടമയെ കണ്ടെത്തി ഈ വിഷയത്തിലുള്ള ദുരൂഹത അവസാനിപ്പിക്കണമെന്നും പ്രദേശവാസികൾ അറിയിച്ചു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.