ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

*മന്ത്രിസഭ യോഗ നിർദ്ദേശങ്ങൾ* വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും രാത്രിയാത്രകള്‍ക്ക് നിരോധനം വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയ്ക്കും ഹോട്ടലുകളിലും ബാറുകളിലും പാര്‍സല്‍ സൗകര്യം മാത്രം ബസുകളില്‍ നിന്നു കൊണ്ടുള്ള യാത്ര നിരോധിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും *ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള്‍ അനുവദിക്കില്ല* സിനിമ തിയേറ്ററുകള്‍ അടയ്ക്കും പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടേണ്ടിവരും കോളേജുകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തും റോഡുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും

രോഗബാധിതരിൽ പകുതിയിലേറെയും രണ്ട് ഡോസുമെടുത്തവർ today covid latest news

സംസ്ഥാനത്ത് രണ്ട് വാക്സി നമെടുത്തവരിൽ കൊവിഡ് കൂടുതൽ സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുന്നു. ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചവരിൽ 58ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീ കരിച്ചവരാണ്. തങ്ങൾ സുര ക്ഷിതരാണ് എന്ന ധാരണയിൽ ഇത്തരക്കാർ സാമൂഹിക അക ലവും മറ്റ് കൊവിഡ് നിയന്ത്രണ ങ്ങളും ലംഘിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെ ന്നാണ് ആരോഗ്യവിദഗ്ധർ ചൂ ണ്ടിക്കാട്ടുന്നത്. അതേസമയം, രണ്ട് ഡോസ് എടുക്കുക മാത്രമല്ല മാസങ്ങളായി രണ്ട് മാസ്കും സാമൂഹിക അകലവും പാലിച്ചിട്ടും കൊവിഡ് പോസിറ്റീവായി എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപികുന്നവരുമുണ്ട്  പടരുന്നത് ഒമിക്രോൺ: ആരോഗ്യമന്ത്രി സംസ്ഥാനത്ത് കാവിഡിന്റെ അതിതീവ്ര വ്യാപന മാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഒന്നും രണ്ടും തരംഗ ത്തിൽ നിന്നും വിഭിന്നമായി കൊവിഡ് മൂന്നാം തരംഗ ത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗം വ്യപി ക്കുന്നവരുടെ എണ്ണവും അനുദിനം വർധിച്ചുവരികയാണ്. ബൂസ്റ്റർ ഡോസ് എടുത്തിട്ടും രോഗം ബാധിച്ചവരുമുണ്ട്.  വ്യാപനതോത് 2.68 ആയിരുന്നപ്പോൾ ഇപ്പോഴത്ത് 3.12 ആണ്. ഡെൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷി മിക ാണിനുണ്ടെന...

കൊവിഡ് അതിവ്യാപനം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നു പ്രഖ്യാപിച്ചേക്കും. കോളേജുകളും അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും

*പ്രഭാത വാർത്തകൾ* 2022 | ജനുവരി 20 | വ്യാഴം | 1197 |  മകരം 6 | ആയില്യം 1443 ജൂമാ: ആഖിർ 16 🙏🏼📰🙏🏼📰🙏🏼📰🙏🏼📰 🔳കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി. ധനസഹായം കുട്ടികളുടെ പേരില്‍ നല്കണം. ബന്ധുക്കളുടെ പേരിലാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 🔳കൊവിഡ് അതിവ്യാപനം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നു പ്രഖ്യാപിച്ചേക്കും.  കോളേജുകളും അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും സജീവ പരിഗണനയിലുണ്ട്. വൈകുന്നേരം അഞ്ചിനു ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. 🔳ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും. വിദ്യാലയങ്ങളില്‍ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുകള്‍ മാത്രമാണു പ്രവ...

കള്ള വാർത്തകൾ കൊടുക്കുന്ന മാധ്യമ പ്രവർത്തകരോട് ഒരഭ്യർത്ഥന pk ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

  മുസ്‌ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതിന് ശേഷം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി മൂന്നാറിൽ മൂന്നു ദിവസത്തെ എക്സി.ക്യാമ്പ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി കൊല്ലത്തും വയനാട്ടിലും ബാംഗ്ലൂരിലും സംഘടിപ്പിച്ച ക്യാമ്പുകളാണ് യുവജനയാത്ര, വൈറ്റ്ഗാർഡ്, ആസ്ഥാന മന്ദിരം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ സംഘടനക്ക് സമ്മാനിച്ചത്.  മൂന്നു ദിവസത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതികൾക്കാണ് സംസ്ഥാന കമ്മിറ്റി രൂപം നൽകിയത്. സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്നതിനും കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആർഷിക്കുന്നതിനുമൊക്കെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഒപ്പം സമകാലിക വിഷയങ്ങളിൽ ക്യാംപയിനിംഗിനും യൂത്ത് ലീഗ് നേതൃത്വം നൽകുകയാണ്. ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കാൻ അടുത്ത ആഴ്ച മുതൽ ജില്ലകളിൽ റിപ്പോർട്ടിംഗ് നടക്കും. സംസ്ഥാന ഭാരവാഹികളാണ് ജില്ലകളിൽ ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കുക. പ്രവർത്തന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കർമ്മ നിരതരാവണമെന്നഭ്യർത്ഥിക്കുകയാണ്.          ****...

വള്ളി പൊട്ടിപ്പോയ ചെരുപ്പുമായി വഴിവക്കിലിരുന്ന ചെരുപ്പ് കുത്തിയെ സമീപിച്ച് തുന്നിചേർത്ത ചെരുപ്പ് തിരികെ വാങ്ങുമ്പോൾ ഞാന്‍ അയളോട് ചോദിച്ചു

"വള്ളി പൊട്ടിപ്പോയ ചെരുപ്പുമായി വഴിവക്കിലിരുന്ന ചെരുപ്പ് കുത്തിയെ സമീപിച്ച് തുന്നിചേർത്ത ചെരുപ്പ് തിരികെ വാങ്ങുമ്പോൾ ഞാന്‍ അയളോട് ചോദിച്ചു ...!!! " ഇതിന് എത്രയാ കൂലി "....? അയാള്‍ ആദ്യം തല ഉയർത്തി എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു  പിന്നെ സാവകാശം എന്നോട് പറഞ്ഞു  " സാര്‍ ... നിങ്ങളിത് തുന്നാൻ തരുന്നതിന് മുൻപ്  എന്നോട് കൂലിയെപറ്റി ഒന്നും ചോദിച്ചിരുന്നില്ലല്ലോ " ...?  തെല്ല് അമ്പരപ്പോടെ നിന്ന എന്നെനോക്കി അയാള്‍ വീണ്ടും ഇങ്ങനെ പറഞ്ഞു  " നിങ്ങള്‍ക്ക് അറിയാം...  ഇതിന് എന്തു കൂലി കൊടുക്കണമെന്ന് " അതുകേട്ട് നിന്ന എന്റെ കാതിനോട് ആന്മാവ് എന്തോ സ്വകാര്യം പറഞ്ഞതായി മനസ്സ്  എന്നോട് പറഞ്ഞു . അയാൾക്ക് അതിനുള്ള പ്രതിഫലവും കൊടുത്ത് ഞാന്‍ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും അയാള്‍പറഞ്ഞ വാക്കിലെ അർത്ഥത്തിലേക്ക് ഞാന്‍ വെറുതെ  ഒന്ന് ആഴ്ന്നിറങ്ങുകയായിരുന്നു .... കാരണം നമ്മള്‍ പലപ്പോഴും അങ്ങനെയാണ് .... വലിയ സ്ഥാപനങ്ങളിൽ ചെന്നാല്‍ ഒരു വിലപേശലും  ഇല്ലതെ ചോദിക്കുന്ന പണം കൊടുത്തു സാധനങ്ങള്‍ വാങ്ങി വലിയ മാനൃൻമാരാവും .... പക്ഷേ ഒരുനേരത്തെ ആഹരത്തിനുവേണ്ടി കഷ്ടപ്പെട...

വലിയോറ കാളികടവ് സ്വദേശി മടപ്പള്ളി അബ്ദുൽ ഖാദർ എന്നവർ കാരന്തൂർ മർകസിൽ വച്ച് മരണപ്പെട്ടു

വലിയോറ കാളികടവ് സ്വദേശി മടപ്പള്ളി അബ്ദുൽ ഖാദർ (58) s/o അബ്ദുള്ള കുട്ടി മുസ്‌ലിയാർ എന്നവർ ജോലിസ്ഥലമായ കോഴിക്കോട് കാരന്തൂർ മർകസിൽ വച്ച് മരണപ്പെട്ടു.പരേതന്റെ ജനാസ നമസ്കാരം രാവിലെ 9:00AM ന് വലിയോറ കാളിക്കടവ് കോഴിശ്ശേരി പള്ളിയിൽ

കണ്ണമംഗലം 19-ാം വാർഡ് മെമ്പർ മൂസ മരണപ്പെട്ടു

കണ്ണമംഗലം 19-ാം വാർഡ് മെമ്പറും കോൺഗ്രസ്‌ നേതാവുമായിരുന്ന    കെ മൂസ എന്ന കുഞ്ഞു അൽപ്പം മുമ്പ് മരണപ്പെട്ടു. രാത്രി എട്ട് മണിയോടെ മുക്കം MVR കാൻസർ സെൻ്ററിൽ വെച്ചായിരുന്നു അന്ത്യം.     മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായിരുന്നു. കണ്ണമംഗലം മേമാട്ടുപാറ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. മേമാട്ടുപാറ വാർഡിൽ നിന്ന് ഒരു പ്രാവശ്യവും വാളക്കുട വാർഡിൽ നിന്ന് രണ്ട് പ്രാവശ്യവും അദ്ദേഹം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010-15 കാലഘട്ടത്തിൽ ആരോഗ്യം-വിദ്യാദ്യാസം സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്നു.

മമ്പുറം സ്വലാത്ത് ഓൺലൈനിൽ മാത്രം mamburam maqam

: കൊറോണ രോഗവ്യാപനം വർദ്ധിച്ചു വരുന്നതിനാൽ തിരുരങ്ങാടി മമ്പുറം മഖാമിൽ വ്യാഴാഴ്ചകളിൽ നടന്നു വരാറുള്ള മമ്പുറം സ്വലാത്ത് മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈൻ സംപ്രേഷണം മാത്രമേ ഉണ്ടായിരി ക്കുകയുള്ളു എന്നും സ്വലാത്തിൽ പങ്കെടുക്കുന്നതിനായി മഖാമിൽ വരേണ്ട തില്ലെന്നും വിശ്വാസികൾ സഹകരിക്കണമെന്നും മഖാം മാനേജ്മെന്റ് അറിയിച്ചു 

കോവിഡ് വ്യാപനം വേങ്ങര ഹെൽത്ത് ഇൻസ്‌പെക്ടറുടെ സുപ്രധാന അറിയിപ്പ് covid latest health inspector voice

കോവിഡ് വ്യാപനം വേങ്ങര ഹെൽത്ത് ഇൻസ്‌പെക്ടറുടെ സുപ്രധാന അറിയിപ്പ്

ബി.ജെ.പി-ലീഗ് വോട്ട് കച്ചവടം. പി.എം.എ സലാമിൻ്റെ ശബ്ദരേഖയുടെ ഫുൾ വോയിസ്‌ ഇതാണ് വാർത്തയുടെ സത്യാവസ്ഥ pma salam വിവരിക്കുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പാര്‍ട്ടിയിലെ പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് സഹകരിക്കാതെ മാറി നിന്ന ചില നേതാക്കളേയും പ്രവര്‍ത്തകരേയും തെരഞ്ഞെടുപ്പ് വേളയില്‍ നേരില്‍ പോയി കണ്ട് അവരോട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന്  അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച്  എന്നെ വിളിച്ച  പ്രാദേശിക പ്രവർത്തകനോട് ഫോണില്‍ സംസാരിക്കുന്നതിന്‍റെ ചെറിയ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്.  ''പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കണം, അതിന് ആരേയും പോയി കാണും, സംസാരിക്കും'' എന്നതായിരുന്നു ആ സംസാരത്തിന്‍റെ സാരാംശം. ഒരു  മണ്ഡലത്തിലെ സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തകരും ആ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും വോട്ട് അഭ്യർത്ഥിച്ച് സമീപിക്കാറുണ്ട്. അതിൽ ജാതി,മത,പാർട്ടി വ്യത്യാസമുണ്ടാകാറില്ല. ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ് എന്നത് ആ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. ബിജെപിയേയോ,...

സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 20 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് കടക്കാപുര എ എം യൂ പി സ്കൂളിൽ

പ്രിയ രക്ഷിതാവെ, 2022 ജനുവരി 20 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് സ്കൂളിൽ വെച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണത്തിന്റെ വിവരം അറിഞ്ഞിരിക്കുമല്ലോ . നമ്മുടെ വിദ്യാലയത്തിൽ സ്തുത്യർഹമായ സേവനത്തിന് ശേഷം ഹെഡ്മിസ്ട്രസ് മോളി ടീച്ചർ, സഹ അധ്യാപകരായ ഷാജൻ മാസ്റ്റർ, സുധ ടീച്ചർ, മോളി.എസ് ടീച്ചർ എന്നിവരാണ് മാർച്ച് 31ന് വിരമിക്കുന്നത്. ഏകദേശം മൂന്നര പതിറ്റാണ്ടുകളോളം ഈ നാട്ടിലെ നിരവധി തലമുറകൾക്ക് അറിവ് പകർന്ന ഈ അധ്യാപകർക്ക് പി.ടി.എ ഹൃദ്യമായ യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരിക്കുക യാണ്.അതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 20 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കുകയാണ്. യോഗത്തിൽ താങ്കൾ നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു '     എന്ന്,               പി അബ്ദുൾ ഖാദർ     പ്രസിഡണ്ട്     പി.ടി.എ കമ്മിറ്റി    എ.എം.യു.പി.സ്കൂൾ    വലിയോറ ഈസ്റ്റ് .

എ എം യു പി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപക നിയമനം job vacancies

ദിവസ വേതന ഒഴിവ് മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ വലിയോറ അടക്കാപുര സ്ഥിചെയുന്ന  എ എം യു പി സ്കൂൾ വലിയൊറ ഈസ്റ്റ്‌ സ്കൂളിൽ UPST DAILY WAGE ഒഴിവിലേക്കു അപേക്ഷ ക്ഷണിക്കുന്നു.. ഏഴാം ക്ലാസ്സിൽ MATHS കൈകാര്യം ചെയ്യാൻ കഴിയുന്ന K TET  യോഗ്യത ഉള്ളവർ മാത്രം ബന്ധപെടുക 9447186681

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് 27ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായിഅറിയിച്ചു

കോവിഡ് വ്യാപനം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അഡ്വ.പി.എം.എ സലാം അറിയിച്ചു. പ്രാദേശികമായി നടക്കുന്ന ചെറിയ പരിപാടികള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലെപോലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. ആരോഗ്യ രംഗത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും ഘടകകക്ഷികളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനാലാണ് പരിപാടികള്‍ മാറ്റിവെച്ചത്.  രോഗവ്യാപനം ഭയാനകമാം വിധം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍പോലും ഭരണകക്ഷിയായ സി.പി.എമ്മും ഘടകകക്ഷികളും സര്‍വ്വ ചട്ടങ്ങളും മര്യാദകളും ലംഘിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന  ആള്‍ക്കൂട്ട കോപ്രായങ്ങള്‍ ജനങ്ങളോടുളള വെല്ലുവിളിയാണ്. ജനങ്ങളുടെ മേല്‍ നി...

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ റെന്നേഴ്സ് ആയി

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ  സീനിയർ ജില്ലാ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ റെന്നേഴ്സ് ആയി   ഇന്ന് തേഞ്ഞിപ്പാലത്തെ   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേറിയ ഫൈനൽ മത്സ്യരത്തിൽ EMEA കൊണ്ടോട്ടി കോളേജിനോട് പരാജയപെട്ടു    മലപ്പുറം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച്  നടത്തിയ  വോളിബോൾ മത്സരത്തിൽ  എതിർ ഇല്ലാത്ത മൂന്ന് സെറ്റുകൾക്ക്  അപ്പോളോ വള്ളിക്കുന്നിനെ തോൽപ്പിച്ചു കൊണ്ട് വി വി സി വലിയോറ  സെമിയിൽ പ്രവേശിക്കുകയും  സെമിയിൽ യുവധാര കോട്ടക്കലിനെ തോൽപ്പിച്ചുകൊണ്ട് വി വി സി വലിയോറ  ഫൈനൽ മത്സരത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു   ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന  ഫൈനൽ  മത്സരത്തിൽ  EMEA കൊണ്ടോട്ടി VVC വലിയോറയെ പരാജയപ്പെടുത്തി വിജയികളായി

കെ–ഫോൺ ഇങ്ങെത്തി പറഞ്ഞത് പ്രാവർത്തികമാക്കും മുഖ്യമന്ത്രിയുടെ ഉറപ്പ് K phone latest news

ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്. 2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിൻ്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.   ✳ നിലവിൽ 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു. ✳ 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിൾ ഇടാനുള്ളതിൽ 14 ജില്ലകളിലായി 11,906 കി.മീ പൂർത്തീകരിച്ചു. ✳ 375 പോപ്പുകളിൽ (POP - Points of Presence) 114 എണ്ണം പൂർത്തീകരിക്കുകയും 216 എണ്ണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ ആണ് ഇവ സജ്ജീകരിക്കുന്നത്.  ✳ NOC(Network Operating Centre) -ൻ്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു. ✳ എൻ്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021, ഡിസംബർ 31-നുള്ളിൽ പ്രവർത്തനസജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.