വേങ്ങര ടൗണിലെ 'പൊടി' ശല്യത്തിന് ഉടൻ പരിഹാരം കാണുന്നതിന് വേണ്ടി ,വ്യാപാരി നേതാക്കളായ യൂണിറ്റ് സെക്രട്ടറി അസീസ് ഹാജി , മണ്ഡലം സെക്രട്ടറി സൈനുദ്ദീൻ ഹാജി ,യൂത്ത് വിംഗ് പ്രസിഡൻറ് യാസർ അറഫാത്ത് , സ്ഥലം MLA KNA ഖാദർ സാഹിബുമായി ചർച്ച നടത്തി. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പൊടി ശല്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുമെന്ന് സംഘത്തിന് എം എൽ എ ഉറപ്പ് നൽകി
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*