ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വേങ്ങരയിൽ കോൺഗ്രസിന്റെ പ്രതിഷേധമാർച്ച്‌

വേങ്ങര. ശബരിമലയിൽ വിശ്വാസികളെ വെല്ലുവിളിച്ച് ആക്റ്റിവിറ്റുകളെ ഉപയോഗിച്ച് ആചാരത്തിന് ഭംഗം വരുത്താൻ സഹായിച്ച സർക്കാർ നിലപാടിലും കേരളത്തെ വർഗീയ വൽകരിക്കാൻ ശ്രമം നടത്തുന്ന BJP നിലപാടിലും പ്രതിഷേ ധി ച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്ന്  ടി.കെ.പൂച്ചാപ്പു.എം.ടി, അസൈനാർ ഫൈസൽ . PK - കുഞ്ഞീൻ. T v രാജഗോപാൽ, CH. അനീസ്.സി.കെ - ജീവൻ. കൈ പ്രൻ അസീസ് . CT മൊയ്തീൻ .നരിക്കോടൻ ഹസ്സർ. നേതൃത്വം നൽകി. എം.എ, അസീസ് . കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

വേങ്ങര ട്രോമോകെയർ കമ്മറ്റി പുനഃസംഘടിച്ചു

വേങ്ങര വ്യാപാരിഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു പ്രസിഡന്റ് : ശ്രീകുമാർ (കുട്ടൻ) സെക്രട്ടറി :ഷാജി ക്യാപ്റ്റൻ : അജ്മൽ

ഹർത്താലുമായി സഹകരിക്കില്ല

നാളെ ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപര വ്യവസായി ഏകോപന സമിതി. പതിവു പോലെ കടകൾ  തുറക്കുമെന്നും വ്യാപര വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. * അത്പോലെ നാളെ മലപ്പുറം ജില്ലയിൽ സധാരണപ്പോലെ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണെന്ന് അറിയിച്ചു 

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍

* പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്ത്. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇവരുടെ അവകാശവാദം. നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധം കാരണം ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു  പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പോലീസ് പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ ...

SFI വേങ്ങര ലോക്കൽ സമ്മേളനം വേങ്ങരയിൽ

വേങ്ങര:SFI വേങ്ങര ലോക്കൽ സമ്മേളനതിന്റെ ഭാഗമായി  വേങ്ങരയിൽ SFI പ്രജരണറാലി സംഘടിപ്പിച്ചു  ഇന്ന് വ്യാപാരഭവനിൽ പ്രതേകം തയാറാക്കിയ സ.അഭിമന്യൂ നഗറിൽ നടകുന്നപരിപാടി SFI സംസ്ഥാന കമ്മറ്റി അംഗം സ.ഐ. പി. മെഹ്‌റൂഫ് ഉത്ഘാടനം നിർവഹിക്കും 

കൂരിയാട് മുട്ടിഫോർ ക്രിക്കറ്റ്‌ ട്യുർലമെൻറ്

മലപ്പുറത്തിന്റെ സ്വന്തം  🤟🏻 *മുട്ടിഫോർ* 🏏  2019 1st ടൂർണമെന്റ് കൂരിയാടിന്റെ മണ്ണിൽ തുടക്കം കുറിക്കുന്നു ✌🏻 *5-1-2019* *Saturday*  *KASMA* Stadium കൂരിയാട്  കൂടുതൽ വിവരങ്ങൾക്ക് : 9746140882           9746345947

റോഡ് തുറന്ന്കൊടുത്തു

ചേറ്റിപ്പുറമാട് ഇനി CCTV നിരീക്ഷണത്തിൽ

വേങ്ങര :ചേറ്റിപ്പുറമാട് സ്ഥാപിച്ച CCTV യുടെ സ്വിച് ഓൺ കർമം വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.VK കുഞ്ഞാലൻ കുട്ടി സാഹിബ്‌ നിർവഹിച്ചു.

അപകട രഹിത യാത്ര എന്ന് ഉദ്ധേശവുമായി എമർജ്ജെൻസി റെസ്ക്യൂ ഫോഴ്സ്‌ (ERF) പ്രവർത്തകർ ധീർഘ ദൂര വാഹനങ്ങളിലെ ഡ്രൈവർമ്മാർക്ക്‌ ചുക്കു കാപ്പി വിതരണവും ബോധവൽക്കരണവും നൽകി

വേങ്ങര: കോഴിക്കോട്‌ തൃശൂർ ദേശീയ പാതയിൽ കൂരിയാട്‌ ജങ്ങ്ഷനിൽ  രാത്രി 11 മണിയോടെ ഇ ആർ എഫ്‌ വേങ്ങര യൂണിറ്റ്‌ ചുക്കുകാപ്പി വിതരണവും ബോധ വൽക്കരണവും സംഘടിപ്പിച്ചു, പരിപാടി വേങ്ങര എ.എസ്‌.ഐ സലീഷ്‌ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത്‌ മെമ്പർ ഇ മുഹമ്മദ്‌ അലി, അഡ്വക്കറ്റ്‌ അബ്ദുൽ ഖാദർ, ഇ ആർ എഫ്‌ ഉപദേഷ്ടാവ്‌ റഷീദ്‌ (പോലീസ്‌ ഓഫീസർ) കൊളക്കാട്ടിൽ ദിലീപ്‌, ERF വേങ്ങര യൂണിറ്റ്‌ പ്രസിഡന്റ്‌ ഫസ്‌ലു വേങ്ങര, അംഗങ്ങളായ ബാവാസ്‌ കൂരിയാട്‌, ഹബീബ്‌ കോട്ടക്കൽ, അൻസാർ, ഷിജോബ്‌, ദിൽഷാദ്‌, സമദ്‌, സഫീർ, റഹീം പുത്തനങ്ങാടി, മുഹമ്മദ്‌ അലി എന്നിവരും മറ്റു ഇ ആർ എഫ്‌ പ്രവർത്തകരും പങ്കെടുത്തു.

വേങ്ങര പഞ്ചായത്തിൽ നിന്നും വനിതാ മതിലിൽ പങ്കെടുത്തവർ പ്രതിജ്ഞ എടുക്കുന്നു.

V - V - C വലിയോറയൂടെ വോളിബോൾ കോച്ചിംഗ് കേമ്പ് 3 - 1 - 2018 മുതൽ

V - V - C യൂടെ വോളിബോൾ കോച്ചിംഗ് കേമ്പ് 3 - 1 - 2018 മുതൽ ആരംഭിക്കുന്നു. എല്ലാ കുട്ടികളും രാവിലെ 6 മണിക്ക് എത്തിച്ചേരണമെന്ന്‌ അറിയിക്കുന്നു. വൈകുന്നേരം 5 മണിക്കും ഉണ്ടായിരിക്കുന്ന...

പുതുവത്സര ആഘോഷം വ്യത്യസ്ഥമായ രീതിയിൽ ആഘോഷിച്ച്‌ കെ ഇ ടി എമർജ്ജെൻസി ടീമും, ബുസ്താൻ സൗഹൃദ ചാരിറ്റി സെല്ലും

മലപ്പുറം : തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്കും, മമ്പുറം മഖാം പരിസരത്ത്‌ കഴിയുന്ന ആരോരുമില്ലാത്തവർക്കും തണുപ്പകറ്റാൻ പുതപ്പ്‌ നൽകിയാണു കെ ഇ ടി എമർജ്ജെൻസി ടീം മല...

പുതുവത്സരം ആഘോഷിച്ചു

പുതുവൽസരദിനത്തോടനുബന്ധിച്ച് പാണ്ടികശാല, മുതലമാട് അങ്കൺവാടികളിൽ കേക്ക് മുറിച്ചപ്പോൾ

ബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ബി.ജെ.പി. പ്രതിജ്ഞാബദ്ധം -രവി തേലത്ത്

വേങ്ങര: ഇടതുപക്ഷ സർക്കാർ നേരിട്ടും കോൺഗ്രസ് പരോക്ഷമായും ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ ബി.ജെ.പി വിശ്വാസസമൂഹത്തിനോടൊപ്പം ഉറച്ചുനിൽക്കുമെന്ന് മലപ്പുറംജില്ലാ ജനറൽസെക്രട്ടറി രവി തേലത്ത്. വേങ്ങരമണ്ഡലംകമ്മിറ്റി കൂരിയാട് സംഘടിപ്പിച്ച ശബരിമല സംരക്ഷണസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹിളാമോർച്ച ജില്ലാപ്രസിഡന്റ് ദീപ പുഴയ്ക്കൽ ഉദ്ഘാടനംചെയതു. ഗവർണ്ണർക്ക് നല്കാനുള്ള ഒപ്പുകൾ സ്വീകരിക്കലും ഗുരുസ്വാമിമാരെ ആദരിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് തെരുവത്ത് രവീന്ദ്രൻ അധ്യക്ഷനായി. ചന്ദ്രൻ മണ്ഡലത്ത്, സി. സുകുമാരൻ, കർഷകമോർച്ച പ്രസിഡന്റ് എൻ.ടി. മണികണ്ഠൻ, കെ.എം. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...