മലപ്പുറം : അരിമ്പ്ര മലനിരകളിലെ മനോഹരമായ മിനിഊട്ടിയിൽ പുലിഇറങ്ങി എന്ന പേരിൽ ഫോട്ടോകൾ സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്നത് ഏതോ ഒരു വിരുതൻ ഉണ്ടാക്കിയ വ്യാജവർത്തയാണെന്ന് ഉറപ്പായി, കർണാടകയിലെ മൈസൂരിലെ ചാമുണ്ഡി ഹിൽസിൽ നിന്നുള്ളതോ മുംബൈയിലെ ആരെ മിൽക്ക് കോളനിയിൽ നിന്നുള്ളതോ ആയ ഫോട്ടോസ് ആണ് കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. ഫോട്ടോയിൽ പുലിയെ പേടിച്ചു ബൈക്കുകൾ ഉപേക്ഷിച്ചു നിരവധി ആളുകൾ മരത്തിൽ കയറിയിരിക്കുന്നതും, ബൈക്കുകൾകിടയിൽ റോഡിൽ പുലി ഇരിക്കുന്നതുമായ ഫോട്ടോകളാണ് പ്രചരിക്കുന്നത് എന്നാൽ ഇതുമായി ബദ്ധപ്പെട്ട് മിനിഊട്ടിയിലെ ആളുകളുമായി ബന്ധപെട്ടപ്പോൾ ഇങ്ങെനെ ഒരു സംഭവം അവിടെ നടന്നിട്ടില്ലെന്ന് അറിയാനാണ് കഴിഞ്ഞത്
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*