മലപ്പുറം : നിപ്പ,പ്രളയം എന്നിവ മൂലം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം പ്രവൃത്തി ദിനങ്ങളായി കണ്ടെത്തിയ ശനിയാഴ്ചകളില്‍ നിന്ന് 15/12/2018 ശനിയാഴ്ച ഒഴിവാക്കി. അന്നേദിവസം അവധിയായിരിക്കുമെന്ന് മലപ്പുറം DDE ഉത്തരവിറക്കി. സ്കൂളുകളില്‍ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ അതിനിടയില്‍ ഒരു പ്രവൃത്തി ദിനം ഫലവത്താകില്ലെന്ന അധ്യാപക സംഘടനകളുടെ നിര്‍ദ്ദേശം മാനിച്ചാണ് പകരം മറ്റൊരു ദിവസം കണ്ടെത്താമെന്ന ധാരണയില്‍ ശനിയാഴ്ചയിലെ പ്രവൃത്തി ദിനം മാറ്റി അവധിയാക്കിയത്.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ