ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഞങ്ങൾ പാറമ്മക്കാർ മരങ്ങൾ നാട്ടു ഭൂമികൊരു തണലിന്റെ ഭാഗമായി

വലിയോറ:മുൻ തലമുറ ചെയ്ത് വെച്ചതാണ് നാം ഇപ്പോൾ ഉപയോകിക്കുന്നത് വരും തലമുറക്ക് നാം ചിലതൊക്കെചെയ്ത് വെക്കണം ! അതിന്റെ തുടക്കമാവട്ടെ ജൂൺ 5. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരപ്പിൽ പാറയിലെ  ഞങ്ങൾ പാറമ്മക്കാർ എന്ന കൂട്ടായ്മ്മ   പരപ്പിൽ പാറയുടെ ഹ്യദയ ഭാഗങ്ങളിൽ വ്യക്ഷ തൈകൾ നട്ട് ഭൂമികൊരു തണൽ പദ്ധതിയുടെ ഭാഗമായി .ഇതിന്റെ ഉത്ഘാടനം ഹൈദർ മാളിയേക്കൽ നിർവഹിച്ചു.

തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി ഉടൻ പ്രവർത്തി തുടങ്ങും

 വേങ്ങര :കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച വേങ്ങര പഞ്ചായത്തിലെ 17-ാം വാർ ഡിൽ വലിയോറ പാണ്ടികശാല തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശ്രമഫലമായിട്ടാണ് ഈ പദ്ധതി യാഥാർത്യമാവുന്നത് .150 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാവുന്ന ബൃഹത്തായ പദ്ധതിയാണിത് , കടലുണ്ടിപ്പുഴയിൽ ബാക്കിക്കയത്തിനു സമീപഠ കിണർ കുഴിച്ച് തട്ടാഞ്ചേരിമലയിൽ 25000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് നിർമ്മിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ഈ പദ്ധതിയാഥാർത്ഥ്യമാവുന്നതോടെ ഒരു നാടിന്റെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കുന്ന ആഹ്ലാദത്തിലാണ് പ്രദേശവാസികൾ ,പദ്ധതി യാഥാർത്ഥ്യമാക്കാൻ അണിയറയിൽ പ്രവർത്തിച്ച വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും മറ്റു ജനപ്രതിനിധികളെയും വാർഡ് മുസ് ലിം ലീഗ് കമ്മറ്റി അഭിനന്ദിച്ചു.ഇതിന്റെ ശിലാസ്ഥാപനം ജൂൺ ആദ്യവാരത്തിൽ നടത്തുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു.

വേങ്ങര പെയിൻ & പാലിയേറ്റീവ് സെൻറർ ക്ലിനിക്കിൽ സൗജന്യ" Physiotherapy '' ആരംഭിച്ചു

വേങ്ങര പെയിൻ & പാലിയേറ്റീവ് സെൻറർ ക്ലിനിക്കിൽ സൗജന്യ" Physiotherapy '' ആരംഭിച്ചു .! നിർധനരും , നിരാലംബരുമായ രോഗികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു പറ്റം സന്നദ്ധ സേവകരായ പാലിയേറ്റീവ് കമ്മിറ്റി  ഭാരവാഹികളുടെ ത്യാഗോജ്വലമായ പ്രവർത്തന ഫലമായി ആരംഭിച്ചി ട്ടുള്ള ഈ മഹത്തായ സൗജന്യ സേവനം  പാവപ്പെട്ട രോഗികൾക്ക് വലിയൊരു അ നുഗ്രം തന്നെയായിരി ക്കും.  പുണ്ണ്യ റമദാ ൻ മാസത്തിൽ തന്നെ ആരംഭിക്കാൻ സാധിച്ചതിൽ ഭാരവാഹികൾക്ക് കൃതാർത്ഥതയുണ്ട് .!! ജീവകാരുണ്യ പ്രവർത്തനങ്ങൾ നട ത്തിക്കൊണ്ടി രിക്കുന്ന വേങ്ങര പാലിയേറ്റീവ് സെൻറർ സുമനസ്സു കളുടെ സഹായ ഹസ്‌തം തേടുകയാണ് ഈ പുണ്യ മാസത്തിൽ. സഹകരിക്കുക സഹായിക്കുക .!!! Credit:അബുഹാജി അഞ്ചുകണ്ടൻ 

ഡെങ്കിപനി വേങ്ങര യിൽ പടർന്നു പന്തലിക്കുന്നു നാട്ടുകാർ ജാഗ്രതൈ.

*ഡെങ്കിപനി വേങ്ങര യിൽ പടർന്നു പന്തലിക്കുന്നു നാട്ടുകാർ ജാഗ്രതൈ.....* ____________________ *എന്താണ് ഡെങ്കിപ്പനി ?* ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. മണ്ണുമായി നേരിട്ട് ബന്ധമില്ലാത്ത ശുദ്ധമായ വെള്ളത്തിലാണ് ഈ ഡിസ് കൊതുകുകൾ പെരുകുന്നത് ' അതിനാൽ ഈഡിസ് കൊതുക്  പെരുകുന്നത് തടയാൻ ഒത്തൊരുമിക്കുക. ഇതിനായി നാം ചെയ്യേണ്ടത്. .1' പ്രതിരോധ പ്രവർത്തനം സ്വന്തം വീടുകളിൽ നിന്നാരംഭിക്കുക. 2. വീടിന്റെ പരിസരത്ത് ടയർ, പാത്രങ്ങൾ, പ്ലാസ്റ്റിക് കവുകൾ, കപ്പ്, ചിരട്ട ,എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. 3: വെള്ളം ശേഖരിക്കുന്ന ടാങ്കുകളും മറ്റും തുറന്നിടാതെ മൂടി സൂക്ഷിക്കുക: 4. വിറകിന് മുകളിലിടുന്ന പ്ലാസ്റ്റിക് ഷീറ്റിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാൻ ഇടയുണ്ട്.- അതിനുള്ള സാഹചര്യം ഒഴിവാക്കുക. 5. റബ്ബർത്തോട്ടങ്ങളിൽ മരം വെട്ടാത്തപ്പോൾ ചിരട്ടകൾ പെറുക്കി ഒഴിവാക്കുക. 6. കമുകിൻ തോട്ടങ്ങളിൽ പാളകളിൽ വെള്ളം കെട്ടി നിൽക്കുന്നത് കീറി ഒഴിവാക്കുക. 7. ആഴ്ച്ചയിൽ ഒരു ദിവസം (ഞായർ) വീടും പരിസരവും പ്രതേകിച്ച് ഫ്രിഡ്ജിന്റെ പിറക് വശത്തുള്ള വാട്ടർ ബോക്സ് വൃത്തിയാക്...

വേങ്ങര പഞ്ചായത്ത്‌ എം എസ് എഫ് കമ്മറ്റി സംഘടിപ്പിച്ച Quest mega QUIZ ന്റെ ഫൈനൽ ഇന്ന്

വേങ്ങര :6 ടീമുകളിലായി 12 മത്സരാർത്ഥികൾ പങ്കെടുക്കുന്ന വേങ്ങര പഞ്ചായത്ത് msf കമ്മിറ്റി സംഘടിപ്പിച്ച Quest Mega Quiz Event ന്റെ Grand Finale ഇന്ന് രാത്രി 7 മണിക്ക് വേങ്ങരയിൽ വെച്ച് നടക്കുന്നു പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. ആസ്വാദകർക്ക് ആവേശം വിതറാൻ മെഹറിൻ, സൽമാൻ, മുന്ന തുടങ്ങിയ പ്രശസ്ത ഗായകർ അണിനിരക്കുന്ന സംഗീത വിരുന്ന് ഇതോടപ്പം  സംഘടിപികുന്നു

വേങ്ങര പഞ്ചായത്ത്‌ SSLC വിജയികൾക്ക് അവാർഡ് നൽകുന്നു

വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിൽ 2016-17 SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിക്കുന്നു. ഫുൾ A+ നേടിയവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് 'സഹിതം 29 ന് മുമ്പായി വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകേണ്ടതാണ്. ഫോൺ: 04942 450 226

പാണ്ടികശാല മൻ ശഉലൂം മദ്രസാ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു

മദ്രസാ പ്രസ്ഥാനം ദീനിന് നവചൈതന്യം പകർന്നു - തങ്ങൾ                                                    വേങ്ങര: മദ്രസാ പ്രസ്ഥാനം ദീനിന് നവ ചൈതന്യം പകർന്ന പ്രസ്ഥാനമാണ് നമ്മുടെ മദ്രസകളെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പറഞ്ഞു. വലിയോറ പാണ്ടികശാല മൻ ശഉൽ ഉലൂം മദ്രസ ഒരു വർഷം നീണ്ടു നിൽക്കുന്നഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുതങ്ങൾ . ചടങ്ങിൽ മഹല്ല് ഖതീബ് സയ്യിദ് ഫസൽ ജമലുല്ലൈ ലിതങ്ങൾ അദ്ധ്യക്ഷത വഹിച്ചു.SSLC +2 വിജയികൾക്കുള്ള അവാർഡ് ദാനവും മികച്ച മദ്രസാഅധ്യാപകനുള്ള ഉപഹാരം പി.മുഹമ്മദ് മുസ് ലിയാർക്കും ജീവൻ രക്ഷിച്ച രണ്ടു പേർ ക്കുള്ള ഉപഹാരവും തങ്ങൾ നിർവ്വഹിച്ചു. മുനീർ ഹുദവി ളയിൽ മുഖ്യ പ്രഭാഷണം നടത്തി ,അഷ്‌റഫ് മുസ് ലിയാർ,   ടി 'സുബൈർ സഅദി ,വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ മുഹമ്മദലി, മദ്രസാ കമ്മറ്റി പ്രസിഡന്റ് പി.കെ അലവി ഹാജി, പി.കെ അഹമ്മദ് കോയ, എൻ ഖാദർ ഹാജി, കുഞ്ഞാവുട്ടി തങ്ങൾ, മടപ്പള്ളി മൂസക്കുട്ടി ഹാജി, യൂസു വല...

മുതലമാട് ചാലഞ്ച് ക്ലബ്ബ് SSLC +2വിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക്‌ അവാർഡ്‌ നൽകി ആദരിച്ചു

വലിയോറ:മുതലമാട് ചാലഞ്ച് ക്ലബ്ബ് SSLC +2വിൽ  ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള  അവാർഡ് ദാനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു .ഇന്ന് വഴുകുംനേരം 4:30ന്ന്‌  മുതലമാട്‌ ബസ്സ്റ്റോപ്പിന്ന്‌ സമിപം നടന്ന  ചടങ്ങിന് ഇർഫാൻ പി കെ  സോഗതം  പറയുകയും റസാഖ് വി കെ പരിപാടിക്ക്  അദ്ധക്ഷത വഹിക്കുകയും ചെയ്‌തു കുഞ്ഞിപ്പ മാഷും യൂസുഫലി വലിയോറയും ആശംസ അർപ്പിച്ചു  ഇസ്മയിൽ  നന്ദി പറഞ്ഞു ഫുൾ വീഡിയോ കാണാം 

കൊടുക്കണം ഈ നന്മക്ക് ഒരായിരം ഗ്രീൻ സല്ലൂട്ട്

വേങ്ങര പഞ്ചായത്ത് 12 വാർഡ് യൂത്ത് ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്മക്ക്‌ ആവിശ്യമായ  മുഴുവൻ കല്ലിനും ആവിശ്യമായ പണം നൽകി പേര് വെളിപെടുത്താൻ ആഗ്രഹിക്കാത്ത മുസ്ലിം ലിഗ്  പ്രസ്ഥാനത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു പ്രവർത്തകൻ മാതൃകയായി.പേരും പ്രശംസയും ആഗ്രഹിക്കുന്ന ഈ കാലത്ത്  പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ എന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയുക എന്ന കാരുണ്യ പ്രവർത്തനം  മാത്രം കാംക്ഷിച്ച് നടത്തിയ ഈ പ്രവർത്തി ഓരോത്തർക്കും  മാത്യകയാണ്.

ബാക്കിക്കയം റഗുലേറ്റർ ആദ്യ ഷട്ടർ സ്ഥാപിച്ചു.

വേങ്ങര : വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ ആദ്യ ഷട്ടർ ഇന്ന് സ്ഥാപിച്ചു.നാല് മീറ്റർ ഉയരമുള്ള ആദ്യ ഷട്ടർ ആണ് ഇന്ന് സ്ഥാപിച്ചത് .ആദ്യഷട്ടർ സ്ഥാപിക്കുന്ന ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി.കെ.കുഞ്ഞാലൻകുട്ടി, വേ ങ്ങര ബ്ലോക്ക' സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.മുഹമ്മദലി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കെ.കെ.മൻസൂർ, യൂസുഫലി വലിയോറ, ഇറിഗേഷൻ അസി.എഞ്ചിനിയർ ഷാഹുൽ ഹമീദ്, ഓവർസിയർ രഘു,കോൺട്രാക്ട് കമ്പനി പ്രതിനിധി വർഗീസ് എന്നിവരും നൂറുക്കണക്കിന് ജനങ്ങളും പങ്കെടുത്തു.

ക്ലബ്ബുകൾക്ക് മാതൃകകാട്ടി വലിയോറ മുതലാമട്ടെ ചലഞ്ച് ക്ലബ്‌

വലിയോറ: മുതലാമട്ടെ യൂവാക്കളുടെ കൂട്ടായ്മ്മ യായ  ചലഞ്ച് ക്ലബ്‌ സംഘടിപ്പിക്കുന്ന  SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ്ദാനവും നിർദ്ധരരായ വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് വിതരണവും  നാളെ വൈകുന്നേരം 4 മണിക്ക് മുതലമാട്‌ ബസ് സ്റ്റോപ്പ്‌  പരിസരത്ത്  വെച്ച് നടത്തുന്നു.രാഷ്ട്രീയ-സാമുഹിക-സാംസ്‌കാരിക രംഗത്തേ പ്രമുഖ നെതകൾ പങ്കെടുക്കുന്ന പരിപാടിയിൽ  വേങ്ങര പഞ്ചായത്ത്‌ പ്രസിഡണ്ട് വി കെ കുഞ്ഞാലൻ കുട്ടി ഉത്ഘാടനം നിർവഹിക്കും സാങ്കേതിക തടസങ്ങൾ ഇല്ലകിൽ  VALIYORAonline  ഫേസ്ബുക്കിൽ  ലൈവ് ഉണ്ടാകും

പാണ്ടികശാല മൻശാഉൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഉത്ഘാടനവും മജ്ലിസുന്നൂർ വാർഷികവും

വലിയോറ:ദീനിന്റെ ജീവന്‍ നിലനില്‍ത്തുന്നത്  മദ്രസാ പ്രസ്ഥാനങ്ങളാണ്.ലോകത്തിന് മാതൃകയായി കേരളത്തിലെ മദ്രസാ പ്രസ്ഥാനം മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായം ചെറുപ്പത്തില്‍തന്നെ ഇസ്‌ലാമിക തത്വങ്ങള്‍ പഠിക്കുന്ന മദ്രസകള്‍ക്ക്സുതാര്യമായ കാര്യങ്ങള്‍  മദ്രസാ പ്രസ്ഥാനം നല്‍കിയ സംഭാവന വലുതാണ്. സമുദായ *സൗഹാര്‍ദ്ദാന്തരീക്ഷവും മതസൗഹാര്‍ദ്ദവും നല്ല രീതിയില്‍ കേരളത്തില്‍ നടത്തുന്നത് മദ്രസാ സ്ഥാപനങ്ങളുടെ മികവ് കൊണ്ടാണ്. മതവിദ്യാഭ്യാസ രംഗത്ത്  അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പാണ്ടികശാല മൻശാഉൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഉത്ഘാടനവും മജ്ലിസുന്നൂർ വാർഷികവും ഈ വരുന്ന ഞായർ (21/5/17) മഗ്രിബ് നിസ്കാരത്തിനുശേഷം  ശൈഖുനാ ചെരുശ്ശേരി ഉസ്താദ് നഗറിൽ തുടക്കമാകുകയാണ്. സമ്മേളനത്തിൽ ബഹു:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ അദ്ധ്യക്ഷൻ  ബഹു: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ  , മഹല്ല് ഖാസി യും കോഴിക്കോട് വലിയ ഖാസിയും മായ  ബഹു: സയ്യിദ് നാസ്വർ ഹയ്യ് ശിഹാബ് തങ്ങൾ ,പ്രശസ്ത വാഗ്മി  മുനീർ ഹുദവി വിളയിൽ ,പ്രാർത്ഥനാവേദികളിലൂടെ ആയിരങ്ങൾക്ക് ആശ്വാസവും ആന...

വേങ്ങര പഞ്ചായത്ത്‌ CPIM ഉപരോധിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ അഴിമതി മഴക്കാലമായിട്ടും ജലനിധിക്ക് വേണ്ടി പൊട്ടിപൊളിച്ച റോഡുകൾ റീ ടാറിങ്ങ് ചെയ്യുക. കുടിവെള്ള പ്രശ്നം പരിഹരിക്കുക - വലിയോറ പാടം ചാലി അഴിമതി അവസാനിപ്പിക്കുക. ടെന്റർ ഇടാതെ സ്വന്തക്കാർക്ക് കറാർ നല്കുന്ന രീതി അവസാനിപ്പിക്കുക.: മാലിന്യ നിർമ്മാർജനം കാര്യക്ഷമമാക്കുക എന്നി ആവശ്യപ്പെട്ട് CPI - Mവേങ്ങര ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നടന്ന മാർച്ച് CPM നേതാവ് vpസക്കറിയ ഉദ്ഘാടനം ചെയ്തു. KTഅലവിക്കുട്ടി.. P മുസ്തഫ.K സുരേഷ്. TK മുഹമ്മദ്. NPചന്ദ്രൻK കുഞ്ഞിമുഹമ്മദ്. എന്നിവർ സംസാരിച്ചു. Pപത്മനാഭൻ സ്വാഗതവുംcഅബ്ദുറഹിമാൻ നന്ദിയും പറഞ്ഞു Pഅച്ചുതൻ അധ്യക്ഷത വഹിച്ചു

മലപ്പുറം ജില്ലയിലെ ആദ്യത്തെ കബിയോൺ തടയണ വലിയോറ പാണ്ടികശാലയിൽ പണി പൂർത്തിയായി

വലിയോറ : പ്രകൃതിസംരക്ഷണം  ഉറപ്പുവരുത്തി  സിമന്റും  കമ്പിയും ഉപയോഗിക്കാതെ നിർമിക്കുന്ന കബിയോൺ തടയണയുടെ നിർമാണം പൂർത്തിയായി . വലിയോറ പാണ്ടികശാലയിലെ വലിയതോടിന്റെ കുറുകെയാണ് തടയണ നിർമ്മിച്ചിരിക്കുന്നത് .കമ്പിവലക്കുള്ളിൽ കരിങ്കൽ കഷ്ണങ്ങൾ നിറച്ചാണ് ഇത് നിർമിച്ചിരിക്കുന്നത് . തടയണക്ക്‌  2 മീറ്റർ ഉയരവും 8 മീറ്ററോളം നീളവും ഉണ്ട് . വലിയോറപാടത്തിനിന്ന്‌ വലിയതോട്ടിലൂടെ കടലുണ്ടിപുഴയിലേക്ക് ഒലിച്ചുപോകുന്ന വെള്ളത്തെ ഒരു കിലോമീറ്റർ ദൂരത്തിൽ കെട്ടിനിറുത്തുവാൻ ഈ തടയണകക്കും . വേങ്ങര പഞ്ചായത് തൊഴിലുറപ്പിന് കിഴിൽ നിർമിച്ചതാണ്‌ ഈ തടയണ

തിരുരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സ്വ സൈറ്റി വേങ്ങര യൂനിറ്റ് പുതിയ ഭാരവാഹികളെ തി രഞ്ഞെടുത്തു .

വേങ്ങര :തിരൂരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സ്വ സൈറ്റി വേങ്ങര യൂനിറ്റ് പുതിയ ഭാരവാഹികളെ തി രഞ്ഞെടുത്തു .പുല്ലമ്പലവൻ ഹംസ അധ്യക്ഷത വഹിച്ച പരിപാടി  PK .അസ്ലു ( ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡ.) ഉദ്ഘാടനം ചെയ്തു . അഷ്‌റഫ് പാലേരി സ്വാഗതം പറയുകയും , TT .റഷീദ് ( തിരൂരങ്ങാടി താലൂക്ക് കൺ സ്യുമർ പ്രൊട്ടക്ഷൻ സ്വസൈറ്റി ജ.സെക്രട്ടറി ) ചാക്കീരി ബാപ്പു ( വാസ്കോ വേങ്ങര പ്രസിഡ .) തുടങ്ങിയവർ ബോധവത്കരണ  പ്രഭാഷണം നടത്തുകയുണ്ടായി . ഉപഭോക്തർ സംരക്ഷണ നിയമം എന്ത് , എന്തിന് .?  എന്ന വിഷയവുമായി ബന്ധ പ്പെട്ട് അഡ്വ.അനീസ് നടത്തിയ മുഖ്യ പ്രഭാഷണം വളരെ ഹൃദ്യവും , ഫലപ്രദവുമാ യിരുന്നു . പൂഴിത്തറ പോക്കർ ഹാജി ,( പ്രസിഡ.) അഷ്‌റഫ് പാലേരി (ജ. സെക്രട്ടറി ) KP .കുഞ്ഞീച്ചി ( ട്രഷറർ ) എന്നിവരടങ്ങിയ 20 . അംഗ കമ്മിറ്റിയെ  തിരഞ്ഞെടുത്തു . സോമ നാഥൻ മാസ്റ്റർ നന്ദി പ്രകാശി പ്പിക്കുകയും ചെയ്തു. (ക്രെഡിറ്റ്‌ :അബുഹാജി അഞ്ചുകണ്ടൻ )

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.