ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

B S N L ടവറിനു മുകളിൽ കയറി അത്മഹത്യ ഭിഷണി മുഴക്കി നാട്ടുകാരുടെ ഉറക്കം കെടുത്തിയ അല്ലേ

വേങ്ങര : വേങ്ങര പോലീസ് സ്റ്റേഷന് അടുത്തുള്ള B S N L  ടവറിനുമുകളിൽ കയറി ആത്മഹത്യ ഭീക്ഷണി മുഴക്കിയ കൊല്ലം സ്വദേശിയും ഇപ്പോൾ കിഴക്കെ ഇരിങ്ങല്ലൂർ പാലാ ണി എന്ന പ്രദേശത്ത് താമസ ക്കാരനുമായ മധു നാട്ടുകാരുടെയും ഉദോഗസ്ഥരുടെയും ശ്രമഫലമായി   ഇന്ന് രാവിലെ 8:00 മണിയോടെ സ്വയം ഇറങ്ങുകയായിരുന്നു. കയിഞ്ഞ ദിവസം രാത്രി ടവറിൽ കയറുകയായിരുന്നു    VIDEO വീഡിയോ കാണുവാൻ click

വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റായി ബഹു: കുട്ടി മൗലവിയെ തിരഞ്ഞെടുത്തുiuml

വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ്  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  ബഹു: കുട്ടി മൗലവി, ജനറൽ സെക്രട്ടറി: TK മൊയ്‌ദീൻ കുട്ടി മാസ്റ്റർ, ട്രഷറർ: അലി അക്ബർ സാഹിബ് 

സേവാഗ്രാം ഉൽഘാടനവും SSLC +2 അവാർഡ് ദാനവും 15 ന് പാണ്ടികശാലയിൽ

വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് സേവാഗ്രാം ഉദ്ഘാടനവും വാർഡ് വികസന സമിതിയുടെ വി.കെ.മൂസക്കുട്ടി സാഹിബ് സ്മാരക SSLC +2 അവാർഡ് ദാനവും 2017 ജനുവരി 15 ഞായറാഴ്ച രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ നടക്കും . വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യും.അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ ,ജമീല അബൂബക്കർ നിർവ്വഹിക്കും. ചടങ്ങിൽ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.മുഹമ്മദലി , മറ്റു ജനപ്രതിനിധികളുo സംബന്ധിക്കുo എന്ന്  വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു (17 )o വാർഡ്‌ മെമ്പർ )

15 ഏക്കർ നെൽകൃഷി കത്തി നശിച്ച ഇരിങ്ങല്ലൂർ പുഴച്ചാൽ 'എടയാട്ടു പറമ്പ്

15 ഏക്കർ നെൽകൃഷി കത്തി നശിച്ച ഇരിങ്ങല്ലൂർ  പുഴച്ചാൽ 'എടയാട്ടു പറമ്പ്  വേങ്ങരമണ്ഡലം സ്വതന്ത്രകർഷക സംഘം ഭാരവാഹികൾ സന്ദർശിക്കുന്നു.

റോഡ്‌ സുരക്ഷ സന്ദേശയാത്രക് സീകരണം നൽകി

കേരളാ മോട്ടോർവാഹന വകുപ്പിന്റെ റോഡ്‌ സുരക്ഷാവാരതോട്  അനുബന്ധിച്ചു മലപ്പുറം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO) ന്റെ റോഡ്‌ സുരക്ഷ സന്ദേശയാത്ര പ്രദർശനത്തിന് ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിൽ സീകരണം നൽകി റോഡ്‌ സുരക്ഷ വാരം  09/01/2017 മുതൽ 15/01/2017 വരെയാണ് മലപ്പുറംജില്ലയിൽ  കഴിഞ്ഞ വർഷം 2722 അപകട കേസുകൾ റിപ്പോർട്ട്‌ ചെയ്തു  ഇതിൽ 389 അപകടമരണവും 3259 പേർക്ക് ഗുരുതര പരിക്കേൽക്കുകയുണ്ടായി   തിരൂരങ്ങാടിയിലെ സീകരണത്തിൽനിന്ന് 

കൃഷി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

വേങ്ങര :കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും കർഷക വഞ്ചനാകുമെതിരെ സ്വതന്ത്ര കർഷകസംഘം  വേങ്ങര കൃഷി അസി.ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.   രാവിലെ  10  ന് വേങ്ങര ബസ് സ്റ്റാന്റിൽനിന്ന് തുടങ്ങിയ  മാർച്ച്‌ കൃഷി ഓഫിസിന്റെ മുന്നിൽ അവസാനിച്ചു    മാർച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ പുത്തുർ ബൈപ്പാസിൽ വൻ അപകടം

കോട്ടക്കൽ പുത്തുർ ബൈപ്പാസിൽ  കാർ പടത്തെകുമറിഞ്ഞു വാൻഅപകടം. നിർത്തിയിട്ട കാറിൽ അമിത വേഗത്തിൽ വന്ന കാറിടിച്ച് കാർ നിയത്രണം വിട്ട്  പാടത്തേക്ക് മറിയുകയായിരുന്നു അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് എച്ച്എം സ്. എന്നി ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു

കൃഷി.ഓഫീസ് മാർച്ച് നാളെ വേങ്ങരയിൽ

വേങ്ങര :കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും കർഷക വഞ്ചനാകുമെതിരെ സ്വതന്ത്ര കർഷകസംഘം  വേങ്ങര കൃഷി അസി.ഡയറക്ടർ  .ഓഫീസ് മാർച്ച് നാളെ  രാവിലെ  9.30 ന് വേങ്ങര ബസ് സ്റ്റാന്റിൽ നിന്ന്  ആരംഭിക്കും

വോളിബോൾ ട്യുർലമെൻറ് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻകുട്ടി ഉൽഘടനം നിർവഹിച്ചു

വലിയോറ:കളിക്കടവ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ   ടൗൺടീം അടക്കാപുരയും എ  വൈ  സ്  അടക്കാപുരയും വലിയോറ കൾച്ചർമോമെന്റും സംയുക്തമായി സങ്കടിപ്പിച്ച വോളിബോൾ ട്യുർലമെൻറ് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻകുട്ടി ഉൽഘടനം നിർവഹിച്ചു .  ഫൈനൽ മത്സരത്തിൽ മുത്തുറിനെ മുന്ന്  സെറ്റിന് പരാജയപെടുത്തി കച്ചേരിപടി വിജയികളയി  വി വി സി  പ്രസിഡണ്ട്‌ -എ കെ  ബാവ, യൂസുഫലി വലിയോറ,കുഞ്ഞാലൻ കാക്ക എന്നിവർ സംസാരിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് MNREGS പച്ചക്കറി വിളവെടുപ്പ്

വേങ്ങര ഗ്രാമപഞ്ചായത്ത് MNREGS പദ്ധതി പ്രകാരം ഹരിതാഭം പച്ചക്കറി വിളവെടുപ്പ് വേങ്ങര കൃഷി ഓഫീസർ എം.നജീബ് ഉൽഘാടനം നിർവ്വഹിച്ചു 

എം.എസ്.എഫ്. കമ്മിറ്റിക്വിസ് ഇവന്റ് സംഘടിപ്പിക്കുന്നു

 വേങ്ങര പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി *' QUEST '* എന്ന പേരിൽ മെഗാ ക്വിസ് ഇവന്റ് സംഘടിപ്പിക്കുന്നു... പഞ്ചായത്തിന്റെ പരിധിയിൽ പെട്ട 22 വയസ്സ് വരെയുള്ള 2 പേരടങ്ങുന്ന ടീമായാണ് മൽസരത്തിൽ പങ്കെടുക്കേണ്ടത്... ആദ്യ റൗണ്ട് മത്സരം *ജനുവരി 8 ന് വേങ്ങര CH സൗധത്തിൽ* വെച്ച് നടക്കും... പിന്നീട് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കും..പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം*മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.*നിർവ്വഹിച്ചു... സഹീർ അബ്ബാസ് നടക്കൽ അദ്ധ്യക്ഷത വഹിച്ചു... ജില്ലാ എം.എസ്.എഫ്.പ്രസിഡണ്ട് ടി.പി.ഹാരിസ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ,മണ്ഡലം msf ട്രഷറർ CP ഹാരിസ്, സെക്രട്ടറി ആമിർ മാട്ടിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അനസ്.വി.ടി, ട്രഷറർ ഫാസിൽ കൂരിയാട്, ഇബ്രാഹീം അടക്കാപുര സംബന്ധിച്ചു .. ടീമുകൾ രജിസ് ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ: 9746 303 209 9645 687 450 9895 936 837

ശുക്ര - ചന്ദ്ര സംഗമം അപൂർവ ദൃശ്യങ്ങൾ

ശുക്ര - ചന്ദ്ര സംഗമം അപൂർവ ദൃശ്യങ്ങൾ                                         അൽപം മുമ്പ് ( 6:30 നും , 9 :00 നുമിടയിൽ )                                      വലിയോറ പുത്തനങ്ങാടിയിൽനിന്ന് അബുഹാജി  പകർ                                         ത്തിയത് .

ഭിന്നശേ ഷി സഹവാസ കേമ്പ് പി .കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ഉൽഘാടനം ചെയ്തു

വേങ്ങര ബി.ആർ.സി യിൽ നടന്ന ഭിന്നശേ ഷി സഹവാസ കേമ്പ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ഉൽഘാടനം ചെയുന്നു 

കേരളത്തിന് കിരീടം

     ദേശിയ സീനിയർ വോളി ലീഗ്  ഫൈനലിൽ റെയിൽവേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്ത് നാഷണൽ വോളിബോൾ ചാംപ്യൻഷിപ്പിൽ കേരളം കിരീടം ചൂടി.         

മുട്ടക്കോഴി വിതരണം ചെയ്തു

വേങ്ങരപഞ്ചായത്തിലെ 17 )o  വാർഡിലെ  ഗുണഭോക്താക്ക്   മുട്ടക്കോഴി വിതരണം ചെയ്തു 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...