ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മനാട്ടിപ്പറമ്പ് Msf പറവകൾക്ക് ഒരു നീർ കുടം വേങ്ങര പഞ്ചായത്ത് പ്രസി:VK .കുഞ്ഞാലൻകുട്ടി നിർ വഹിക്കുന്നു

നാടിന് തണലേകി ബസ്റ്റോപ്പ്

വലിയോറ: വലിയോറ കക്കുമ്പർ സിറ്റിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് വിരാമമിട്ട് നാട്ടിലെ BM GROUP എന്ന കൂട്ടായ്മയിലെ ചെറുപ്പക്കാർ സംഘടിച്ച് നാട്ടിൽ ജനകീയ ബസ്റ്റോപ്പ് യാതാർത്ഥ്യമാക്കി . പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. നാട്ടിലെ പ്രമുഖരായ സോഷ്യൽ അസീസ്, പൂക്കയിൽ കരീം, 'ചെള്ളി സജീർ, കരുമ്പിൽ ഹനീഫതുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു, ഇതോടെ നാട്ടിലെ സ്ത്രീകളും കുട്ടികളുമടക്കം ഏറെ ആശ്വാസമായിരിക്കുകയാണ്.

വലിയോറ ജെറ്റ് ക്ലബ് തലമുറ സംഗമം മൽസരത്തിൽ പങ്കെടുത്ത ജെറ്റ് ഫുട്ബോൾ കളിക്കാർ

സ്‌നേഹ ജനങ്ങള്‍ക്ക്‌ നന്നാരി സർബത്തുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ വേങ്ങരമണ്ഡലം കമ്മിറ്റി

വേങ്ങരയുടെ ഏറ്റവും വലിയ ഉത്സവമായ അമ്മാഞ്ചേരി കാവിലാട്ട്‌ അഌബന്ധിച്ചെത്തുന്ന സ്‌നേഹ ജനങ്ങള്‍ക്ക്‌ നന്നാരി സർബത്തുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ വേങ്ങരമണ്ഡലം കമ്മിറ്റി ,വിതരണ ഉല്‍ഘാടനം റിയാസ്‌ മുക്കോളി നിർവഹിച്ചു' ചടങ്ങില്‍ ടികെ പൂച്ച്യാപ്പു എംഎ അസീസ്‌ പി.കെ കുഞ്ഞീന്‍ .സിടി മൊയ്‌തീന്‍.കെ ഉമ്മർ ഹനീഫഉള്ളാടന്‍ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.വിടി മുഹമ്മദാലി,സി എഛ്‌ അനീസ്‌. അസീസ്‌ കെ.പൂചേങ്ങല്‍ സലാം .യാസിർ,അശ്‌റഫ്‌ കെ തുടങ്ങി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവർത്തകർ നേതൃത്വം നല്‍കി.

മുസ്ലിം ലീഗ് സ്ഥനാർഥികളേ പാണക്കാട് തങ്ങള് പ്രഖ്യാപിച്ചു

മഞ്ചേശ്വരം . അ.റസാഖ് കാസറഗോഡ്. എൻ.എ നെല്ലിക്കുന്ന് അഴീക്കോട്. ഷാജി.കെ. കൊടുവള്ളി. റസാഖ് മാസ്റ്റർ മലപ്പുറം. ഉബൈദുള്ള മഞ്ചേരി. ഉമ്മർ അഡ്വ കോട്ടക്കൽ. ആബിദ് ഹുസൈൻ തങ്ങൾ മങ്കട. അഹ്മദ് കബീർ ഏറനാട്. പി.കെ. ബഷീർ കൊണ്ടോട്ടി. ടി.വി. ഇബ്രാഹിം വള്ളിക്കുന്ന്. ഹമീദ് മാസ്റ്റർ പെരിന്തൽമണ്ണ. അലി മഞ്ഞളാംകുഴി തിരൂർ. മമ്മുട്ടി താനൂർ. രണ്ടത്താണി തിരൂരങ്ങാടി. അ.റബ്ബ് വേങ്ങര. കുഞ്ഞാലിക്കുട്ടി കോഴിക്കോട്. മുനീർ തിരുവമ്പാടി. ഉമ്മർ മാസ്റ്റർ മണ്ണാർകാട്. ശംസുദ്ധീൻ കളമശ്ശേരി .ഇബ്രാഹീം കുഞ്ഞ്

ബാക്കിക്കയം റഗുലേറ്റർ ശിലാസ്ഥാപനം മന്ത്രി - പി.ജെ.ജോസഫ് നിർവ്വഹിയ്ക്ക

കടലുണ്ടി പുഴയിൽ ബാക്കിക്കയത്ത് 17 .33 കോടി ചിലവിൽ റഗുലേറ്റർ യാഥാർത്ഥ്യമാവാൻ ഒരുങ്ങുകയാണ്. ജലസംഭരണവും ജലസംരക്ഷണ വും ലക്ഷ്യമാക്കിയുള്ള വലിയ വികസന പദ്ധതി മൂന്ന് നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും കാർഷിക ജലസ് റോതസ്സിനും വലിയ അനുഗ്രഹ ജലസമ്പത്തായി മാറും.. നമ്മുടെ പ്രദേശങ്ങളിൽ ലഭിക്കുന്ന മഴവെള്ളം കടലുണ്ടി പുഴയിൽ ചെന്ന് ചേരുകയും അതുവഴി അറബിക്കടലിലേക്ക് ഒഴുകു ക യാ ണ്. കാലവർഷം കനത്ത് മഴ പെയ്തിട്ടും വേനലിൽ നമ്മുടെ നാടും സമൂഹവും കുടിവെള്ളത്തിനായി കേഴുകയാണ്.ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി വലിയ സ്റ്റോറേ ജ് ഡാ മായി ഈറ ഗു ലേറ്റർമാറും.

24/02/2016,ന് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച 2016 -2017 വാർഷി കവികസന പദ്ധതി സെമിനാർ ബഹു

24/02/2016,ന് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച 2016 -2017 വാർഷി കവികസന പദ്ധതി സെമിനാർ ബഹു : പഞ്ചായത്ത് പ്രസി ഡണ്ട് VK . കു ഞ്ഞാല ൻ കുട്ടി സാഹിബ് അദ്ധ്യക്ഷത വഹിക്കുക യും , ബ്ലോക്ക് പ്രസിഡ ണ്ട് ബഹു: PK അസ് ലു ഉദ് ഘാടനം ചെയ്യു കയും , പ്രമുഖ വ്യക്തികൾ ച ടങ്ങിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷ ണം നടത്തുകയുമുണ്ടായി. വികസനങ്ങൾ വെറും പ്രഖ്യാപനങ്ങ ളിലോതുങ്ങാതെ പ്രാ യോഗിക മാക്കണമെന്നാണ് അപേക്ഷിക്കാ നുള്ളത് . വലിയോറയിലെ പ്രസിദ്ധമായ വലിയോറപ്പാടത്ത്250. ൽ പരം കൃഷിഭൂമി ജലസേചന സൗകര്യമില്ലാത്തകാരണത്താൽ കൃ ഷി ചെയ്യാതെ തരിശായി കിടന്നിട്ട്‌ പതിറ്റാണ്ടുകൾ പിന്നിട്ടു . മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികൾ ഇത് വരെ ഫലപ്ര ദമായ ഒരു നടപടികളും എടുത്തിട്ടില്ല . സാങ്കേതികത്വം പറഞ്ഞു കാല ച ക്രം അങ്ങിനെ നീങ്ങികൊണ്ടേയിരിക്കുന്നു. നമ്മുടെ സമീപ പ്രദേശത്തുള്ള പഞ്ചായത്തുകളിലെതരിശായി കിടന്നിരുന്ന കൃഷി ഭൂമികൾ മിക്കവാറും കൃഷി യോഗ്യമാക്കികൊണ്ടിരിക്കുന്നതായിഅറിയാൻ സാധിച്ചി ട്ടുണ്ട് . അതിൽ പ്രത്യേകം എടുത്തു പറയേണ്ടതാണ് തെന്നലപ്പാടം . അവിടെ ഉത്പാദിപ്പി ക്കുന്ന നെല്ലിൻറെ അരിയുടെ പേരും പ്രശ സ്തിയും നമ്മുടെ സംസ്ഥാ നത്ത് സ്ഥാനം പിടിച...

വേങ്ങര ചേറൂർ കഴുകൻചിനയിൽ സ്ക്കൂൾബസ്സ് മറിഞ്ഞു.

ഡ്രൈവർക്ക് പരിക്ക്. സാരമായ പരിക്കുകളോടെ കുട്ടികളെ വേങ്ങര: അൽ സലാമ ഹോസപിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരം അല്ല എന്നാണ് പ്രാദമികമായ വിവരം. ഒരു കുട്ടിയുടെ പല്ലുകളും, താടയെല്ലിനും കാലിനും പരിക്കുണ്ട്. ആ കുട്ടിയെയാണ് കോട്ടക്കൽ ഹോസ്പിറ്റലിലേക്ക് മാറ്റിയത്

മലപ്പുറം ജില്ലയിലെ രണ്ടാമത്തെറ ഗൂലെറ്റർ (20 കോടി രൂപ) വലിയോറ ബാക്കിക്കയത്ത്

മലപ്പുറം ജില്ലയിലെ രണ്ടാമത്തെറ ഗൂലെറ്റർ (20 കോടി രൂപ) വലിയോറ ബാക്കിക്കയത്ത് യാഥാർത്ഥ്യമാവാൻഒരുങ്ങുകയാണ്.ഇതിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 27 ന് ശനി രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ നടക്കും. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, പി.കെ.അബ്ദുറബ്ബ്.എന്നിവർ പങ്കെടുക്കും.ഈ വികസന വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ മുഴുവൻ ജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു ( writer :Yoosufali Valiyora )

AYS അടക്കാപുരയുടെ പുതിയ ഓഫീസ് ഇന്ന് രാത്രി 7 മണിക്ക്

AYS അടക്കാപുരയുടെ പുതിയ ഓഫീസ് ഇന്ന് രാത്രി 7 മണിക്ക് C. ബാവ യു ടേയും m.കുഞ്ഞിപ്പയുടേയും മറ്റ് ക്ലബ് അംഗങ്ങളുടേയും സാനിധ്യത്തിൽ MA അസീസ് ഉൽഘാടനം നിർവ്വഹിച്ചു

നാളെയാണ് ആ ദിവസം ... ജന നായകനെ സ്വീകരിക്കാൻ വേങ്ങര ഒരുങ്ങി

കാസർഗോഡും കണ്ണൂരും കോഴിക്കോടും വയനാട്ടിലുo ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി വേങ്ങരക്കാരുടെ കുഞ്ഞാപ്പ ജന്മ നാട്ടിൽ എത്തുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സ്വീകരണം കൊടുക്കാൻ ജന്മ നാട് ഒരുങ്ങി കഴിഞ്ഞു. വേങ്ങരയുടെ മണ്ണും മനസും ഒരു ജന നേതാവിന് എത്രത്തോളം കീഴടക്കാൻ കഴിയുമോ അത്രയുo കീഴടക്കാൻ കുഞ്ഞാപ്പാക്ക് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തെന്നെ ജനനായകൻ വേങ്ങര യുടെ മണ്ണിൽ എത്തുമ്പോൾ രാഷ്ടീയത്തിനപ്പുറത്ത് ആബാലവൃദ്ധജനങ്ങൾവേങ്ങരയിൽ എത്തുമെന്നുറപ്പാണ്. വേങ്ങരയിലെ മുഴുവൻ ജനങ്ങളുടേയും മനസ്സ് അവരുടെ സ്വന്തം കുഞ്ഞാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തെളിയിച്ചു. നാളത്തെ പ്രഭാതത്തോടെപ്പം വേങ്ങര കേരള രാഷ്ടീയത്തിന്റെചരിത്രത്തിൽ ഇടം നേടാൻ പോവുന്ന ചരിത്ര സംഗമത്തിന് വേദിയാവുo .സുനാമി തിരമാല കണക്കെ ആർത്തിരമ്പുന്ന ജനസാഗരത്തിന് സാക്ഷിയാക്കുവാൻഏവരെയും വേങ്ങരയിലേക്ക് ക്ഷണിക്കുകയാണ്......(Abdul Fathah Fathah)

അര ലക്ഷം ഭൂരിപക്ഷം നൽകിയ വേങ്ങര ഏറ്റവും വലിയ സ്വീകരണ സമ്മേളനത്തിനു ഒരുങ്ങുന്നു.

കേരള യാത്രയുമായി പികെ കുഞ്ഞാലിക്കുട്ടി സാഹിബ് feb 01 5pm സ്വന്തം തട്ടകമായ വേങ്ങരയിൽ എത്തുന്നു. . . . പികെ കുഞ്ഞാലിക്കുട്ടി സാഹിബ് നടത്തുന്ന കേരളയാത്രയെ വരവേല്ക്കാന് വേങ്ങരക്കാര് ഒരുങ്ങി

ഇന്ത്യയുടെ 67-ാം റിപബ്ലിക്ക് ദിനം.

പരപ്പിൽ പാറ യൂത്ത് ലീഗ് കമ്മിറ്റിയും, ഹരിത ഹസ്തം KMCC യും സംയുക്തമായി ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് v K. കുഞ്ഞാലൻകുട്ടി സാഹിബ്, ലീഗ് കാരണവർ EP. അബൂബക്കർ സാഹിബ് എന്നിവർ വ്യത്യസ്ത പോയൻറുകളിൽ പതാക ഉയർത്തി. ഹാരിസ് മാളിയക്കൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിറാജുദ്ദീൻ നടക്കൽ, നൗഷാദ് v A, സജീർ ചെള്ളി, സഹീർ അബ്ബാസ് നടക്കൽ, അബ്ദുള്ളക്കുട്ടി, അൻസാർ കുറുക്കൻ, റജുൽ ചെള്ളി, Ep .ബാപ്പുട്ടി, ഇബ്രാഹീം AK, ഹമീദ് ചെമ്പൻ, ശിഹാബ് ഇരുമ്പൻ, റാഷിദ് സക്കൽ, റിഷാദ്, 'ആദിൽ Tv, എന്നിവർ നേതൃത്വം നൽകി.

LDF വിട്ട് UDF ലെക്ക് വന്ന ഗംഗാധരൻ ഏട്ടന്

ോണ്ഗ്രസില്ചേർന്ന്‌ പ്രവർത്തിക്കാന് താല്പര്യപെടുന്ന വിവിധ പാർട്ടി നേതാക്കള്ക്ക്‌നല്കാന് ഉദ്ദേശിക്കുന്ന സ്വീകരണ പരിപാടി ആസൂത്രണം ചെയ്യുന്ന യോഗത്തില് പ്രമുഖ നേതാക്കള് സംബന്ധിക്കും.

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര യുടെ സന്ദേശമറിച്ചു കൊണ്ട് വേങ്ങര പഞ്ചായത്ത് വാർഡുതല പ്രചരണ ജാഥ

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര യുടെ സന്ദേശമറിച്ചു കൊണ്ട് വേങ്ങര പഞ്ചായത്ത് വാർഡുതല പ്രചരണ ജാഥ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.