വേങ്ങരയുടെ ഏറ്റവും വലിയ ഉത്സവമായ അമ്മാഞ്ചേരി കാവിലാട്ട് അഌബന്ധിച്ചെത്തുന്ന സ്നേഹ ജനങ്ങള്‍ക്ക് നന്നാരി സർബത്തുമായി യൂത്ത് കോണ്‍ഗ്രസ് വേങ്ങരമണ്ഡലം കമ്മിറ്റി ,വിതരണ ഉല്‍ഘാടനം റിയാസ് മുക്കോളി നിർവഹിച്ചു' ചടങ്ങില്‍ ടികെ പൂച്ച്യാപ്പു എംഎ അസീസ് പി.കെ കുഞ്ഞീന്‍ .സിടി മൊയ്തീന്.കെ ഉമ്മർ ഹനീഫഉള്ളാടന്‍ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.വിടി മുഹമ്മദാലി,സി എഛ് അനീസ്. അസീസ് കെ.പൂചേങ്ങല്‍ സലാം .യാസിർ,അശ്റഫ് കെ തുടങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നേതൃത്വം നല്കി.
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.