ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

LDF വിട്ട് UDF ലെക്ക് വന്ന ഗംഗാധരൻ ഏട്ടന്

ോണ്ഗ്രസില്ചേർന്ന്‌ പ്രവർത്തിക്കാന് താല്പര്യപെടുന്ന വിവിധ പാർട്ടി നേതാക്കള്ക്ക്‌നല്കാന് ഉദ്ദേശിക്കുന്ന സ്വീകരണ പരിപാടി ആസൂത്രണം ചെയ്യുന്ന യോഗത്തില് പ്രമുഖ നേതാക്കള് സംബന്ധിക്കും.

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര യുടെ സന്ദേശമറിച്ചു കൊണ്ട് വേങ്ങര പഞ്ചായത്ത് വാർഡുതല പ്രചരണ ജാഥ

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര യുടെ സന്ദേശമറിച്ചു കൊണ്ട് വേങ്ങര പഞ്ചായത്ത് വാർഡുതല പ്രചരണ ജാഥ

പ്രിയ നാട്ടുകാരെ നമ്മൾ ഏത് കടയിൽ പോയി സാധനങ്ങൾ വരുന്ന ബാക്കി പണം 5 രൂപക്ക് താഴെ വരുന്ന

ചില്ലരയാണെങ്കിൽവല്ല മിഠായിയും തന്ന് കണക്ക് റൗണ്ടാക്കുന്ന ഒരവസ്ഥ നാം കാണുന്നു..ആ മിഠായി കൊടുത്തു ഇടപാട് ക്ലിയർ ചെയ്യുന്നതിനാൽ അവർക്ക് കടമെന്ന ബാധ്യത വരുന്നില്ല. എന്നാൽ മൊബൈൽ ഷോപ്പുകൾ അതിൽ നിന്ന് വെത്യസ്ഥമാണ്.കാരണം എന്തന്നാൽ അവിടെ നിന്ന് നാം ചെയ്യുന്ന റീചാർജുകളിൽ ചിലത് 29,39,49,59,99,149,249 എന്നിങ്ങനെയുള്ളകണക്കുകളിലാണ് വരുന്നത്.ഇങ്ങിനെയുള്ള റീചാർജുകൾ ചെയ്യുമ്പോൾ നമുക്ക് ബാക്കി 1 രൂപ തരുന്നുമില്ല നമ്മളത് വാങ്ങുന്നുമില്ല.ഇത് കൊണ്ടുണ്ടാക്കുന്നത് കൊള്ളലാഭവും ആണ്.ഈ 1 രൂപ ഒരാൾ 10 വട്ടം വാങ്ങാതിരുന്നാൽ10 രൂപയാണ് അയാൾക്ക് നഷ്ടം ഉണ്ടാക്കുന്നത്.അങ്ങിനെ എത്ര ഒരു രൂപ നമ്മൾ വാങ്ങാതെ പോവുന്നു..ഇത് പോലെ ചെറിയ സംഖ്യ കൂടിക്കൂടി വരുമ്പോഴാണ് വലിയ നോട്ടുകളായി മാറുന്നത് എന്ന് ചില്ലറകൾ വാങ്ങാതെ മടങ്ങി പോവുന്ന പലരും മറന്ന് പോവുന്നത്.

എന്റെ മക്കൾ നല്ല മക്കളായി വളരണം,നല്ലവണ്ണംപഠിക്കണം,

നല്ല ജോലി നേടണം എന്നൊക്കെ ഒരു കാലത്ത് ഓരോ രക്ഷിതാക്കളും ആഗ്രഹിച്ചിരുന്നു.ഇന്ന് അതൊക്കെ മാറി മക്കളെ തെറ്റിലേക്ക് തള്ളിവിടാണുള്ള അവസരങ്ങൾക്കാണ് രക്ഷിതാക്കൾ പ്രാധാന്യം നെൽകുന്നത്.അതിന് ഏറ്റവും നല്ല ഉദാഹരണമാണ് സെൽഫോൺ.വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ഫോണിന് അടിമയാക്കിവെച്ചിരിക്കുകയാണ് രക്ഷിതാക്കൾ.വിദ്യാലയങ്ങളിൽ ഓരോ ദിവസവും പഠിച്ച് കൊണ്ടിരിക്കുന്നഎന്തെങ്കിലും ഒരു വിഷയത്തെ കുറിച്ച് കുട്ടികളോട് ചോദിച്ചാൽ മറുപടി ഇന്നത്തെ പല കുട്ടികൾക്കും അറിയാത്ത അവസ്ഥയാണ് നില നിൽക്കുന്നത്.എന്നാൽ ഫോൺ ഉപയോഗിക്കുന്നവരോട് അതിനെ കുറിച്ച് ഒന്നു ചോദിച്ച് നോക്കിയാൽ രക്ഷിതാക്കൾ ഇന്നേ വരേ പഠിക്കാത്തത് പോലും അവർ പഠിച്ചിട്ടുണ്ടാവും.ഇത് കാണുമ്പോൾ രക്ഷിതാക്കൾക്ക്സന്തോഷം തോണുന്നുണ്ടാകാം.എന്നാൽ ആ ആറിവ് വലിയ അപകടത്തിലേക്കാണ് ചെന്നെത്തുന്നത്എന്ന യാഥാർത്യം രക്ഷിതാക്കൾ മറന്ന് പോവുന്നു...വീട്ടിൽ ഉപയോഗിക്കുന്ന ലാൻഡ് ലൈൻ വഴി ഇന്ന് നടക്കുന്ന പോലെ അപകടങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല.മറിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്കൊണ്ട് അവിഹിത ബന്ധങ്ങൾ ഒരുപാട് വർദ്ധിച്ചു.പിഞ്ചു മക്കളെ ഉപേക്ഷിച്ച് കാമുകന്മാരുടെ കൂടെ ഒളിച്ചോടുന്ന യുവതികളുടെ കഥകൾ ഒരുപ...

കാണികളെ ആവേശഭരിതരാക്കി നെഹ്റു യുവ കേന്ദ്ര ജില്ലാ വടം വലി മത്സരത്തിൽ Disco Arts&Sports club Pookulam bazar ജേതാക്കളായി💐💐💐💪💪

കേരള യാത്രയുടെ വേങ്ങര പഞ്ചായത്ത് പ്രചരണ കൺവെൻഷൻ @ CHസ്മാരക ലീഗ് ഹൗസ് വേങ്ങര

(photos : haris maliyekkal )

ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക.. ക്യാമറയുമായി പോലീസ് കാത്തിരിപ്പുണ്ട്..

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുക... ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവന്റെ ഫോട്ടൊയടക്കം R.C ഓണറുടെ വീട്ടിലെത്തുന്ന പേപ്പറുമായി ആദ്യം സ്റ്റേഷനിലെത്തണം,.. Original ലൈസൻസ് സ്റ്റേഷനിൽ വാങ്ങി വെച്ചതിന് ശേഷം ... R.T ഓഫീസിൽ ചെന്ന് ഫൈൻ അടക്കാൻ പറയും... പക്ഷേ...അവിടുന്ന് നിർദ്ധേശം കിട്ടും.. എടപ്പാളിലുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റിന്റെ മോട്ടി വേഷൻ ക്ലാസ്സിൽ പങ്കെടുത്ത്..അവിടുന്ന് കിട്ടുന്ന സർട്ടിഫിക്കറ്റുമായി വന്നാൽ മാത്രമെ ഫൈൻ അടച്ച് തരികയൊള്ളു...എന്ന്.. എടപ്പാളിലുള്ള മോട്ടിവേഷൻ ക്ലാസ്സ് രാവിലെ തുടങ്ങി അവസാനിച്ച് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോഴേക്ക് ഉച്ച കഴിയും.. അതിന് ശേഷം മാത്രമേ ഫീസടക്കാനും കമ്പൂട്ടറിലുള്ള നോട്ടിഫിക്കേഷനും ഡിലീറ്റ് ചെയ്യാനും കഴിയുകയൊള്ളു... അതിന് ശേഷം ഫൈൻ അടച്ച റസിപ്റ്റുമായി സ്റ്റേഷനിൽ ചെന്ന് ലൈസൻസ് കൈ പറ്റണം... അങ്ങനെ ഒരു ദിവസം ഗോവിന്ദ ''. ഈ പെടാ പാട് പെടുന്നതിനേക്കാളും നല്ലതല്ലെ ഒന്ന് ഹെൽമെറ്റ് വെക്കുക എന്നുള്ളത്.

പരപ്പിൽ പാറ ഹരിത ഹസ്തം കെ.എം സി.സി കൂട്ടായ്മയുടെ ലോഗോ പ്രകാശനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിക്കുന്നൂ.

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി കൂടാൻ Motor Vehicles Department . വേങ്ങ രയിലും കേമറ നിരീക്ഷണമേർപ്പെടുത്തി . ചുരുങ്ങിയ സമയത്തി നുള്ളിൽ ധാരാളം നിയമലംഘനം നടത്തിയവരെ നിരീക്ഷണ കേമ റയിൽ പകർത്തിയത് കാണാൻ സാധിക്കുകയുണ്ടായി . ട്രാഫിക്ക് നിയമലംഘനം നടത്തുന്നവരുടെമേൽ മറ്റു ശിക്ഷാ നടപടി കളും സ്വീകരിക്കുമെന്ന് " RAAF ''മലപ്പുറത്ത്‌ സംഘടിപ്പിച്ച റോഡു സുര ക്ഷാ പരിപാടിയിൽവെച്ച് ബഹു : ജില്ലാ കലക്ക്ട്ടർ പറയുകയു ണ്ടായി . നിയമ ലംഘനം നടത്തുന്നവർ ജാഗ്രതൈ..!! " റോഡ്സുരക്ഷ നമ്മുടെ രക്ഷക്ക്. ''(Aboohaji Anchukandan )

ഫാമിലിയ-2016" K.M.C.C. Haritha HAstham

സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണ കുടുംബ സംഗമം. 👪👪👪👪 2016 ജനുവരി 15 നു ഉച്ചക്ക് 2 മണി മുതല് 5.30 വരെ. വലിയോറ പരപ്പില് പാറയില്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൌണ്സിലരുമായ സുലൈമാന് മേല്പത്തൂര് നേത്രത്വം നല്കുന്നു. വിഷയം: "കുടുംബം, ഒരു മനശാസ്ത്ര സമീപനം." 🔆🔆🔆🔆 മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. എലാവരെയും സ്നേഹ പൂര്വ്വം ക്ഷണിക്കുന്നു. For nor details call : 9⃣5⃣4⃣4⃣0⃣5⃣7⃣0⃣0⃣2⃣ (sirajudheen)

ഞമ്മൾ ഒന്നിച്ച് നിന്നാൽ നമ്മുടെ കുടിവെള്ളത്തിന് ഒരു പരിപാരം ഉണ്ടാകും

വേങ്ങര, ഊരകം , പറപ്പൂർ പഞ്ചായത്തിലേക്ക് ഉള്ള സമ്പൂർണ കുടിവെള്ള പദ്ധതിക്ക് വേണ്ടി നാളെ രാവിലെ 9 മണിക്ക് തറയിട്ടാൽ പുഴച്ചാൽ റോഡിൽ പൈപ്പ് ലൈൻ കീറുന്ന പ്രവർത്തി തുടങ്ങും.

ജനസമ്പർക്ക പരിപാടി ഇന്ന് പുത്തനങ്ങാടിയിൽ സമാരംഭം കുറിക്കുന്നു.....

ഇസ്തിരി ചുളിയാത്ത വെള്ള പാന്റും വെള്ള ഷർട്ടും ഇട്ട് ഐ ഫോണുമായി നടക്കുന്ന ഒരാൾക്ക് എങ്ങനെ ഒരു പഞ്ചായത്ത് ഭരിക്കാൻ സാധിക്കും എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡ്ന്റ് വി കെ കുഞ്ഞാലൻ കുട്ടി സാഹിബ്, ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ വെള്ളമുണ്ട് തന്നെ വേഷം ആക്കണം എന്ന് നിർബന്ധമില്ലല്ലോ? .... ഐ ഫോൺ ആണെന്ന് കരുതി സാധാരക്കാരൻ അവന്റെ പ്രശ്നങ്ങൾ പറയാൻ വിളിച്ചാൽ കിട്ടാതിരിക്കുമോ? അതി നൂതന ആശയങ്ങളും കാരുണ്യത്തിന്റെ സ്പർശനവും സമം ചാലിച്ച് കർമ്മപഥത്തിൽ അതി വേഗം മുന്നേറുന്ന കുഞ്ഞാലൻ കുട്ടി സാഹിബിന്റെ ജനസമ്പർക്ക പരിപാടി ഇന്ന് പുത്തനങ്ങാടിയിൽ സമാരംഭം കുറിക്കുന്നു..... (shafi valappil )

മുജീബ് നമ്മോട് വിടപറഞ്ഞു

ചേറൂർ സ്വദേശി ആണ് വലിയോറ അടക്കാ പുരയിൽ മോബെൽ ഷോപ്പ് നടത്തുകയായിരുന്നു കുറഞ്ഞ സമയം 8 മാസത്തോളം ആയി കട തുടങ്ങിയിട്ട് എങ്കിലും. അടക്കാ പുരയിൽ വലിയ സഹൃദ് ബൻധങ്ങൾ ഉണ്ടാക്കി എല്ലാവരെ വിഷമിച്ച് അവൻ നമെവിട്ട് പിരിഞ്ഞ് പോയി. എ ലാവരും അവനവേണ്ടി ദുആ ചെയുക

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരിപ്പുകൾ നമ്മെ നോക്കി പറയുന്നു: "തേഞ്ഞത് ഞാനല്ല. നിൻെ ആയുസ്സാണ് അത്പോലെ ഓരോ ന്യൂ ഇയ്റും നിങ്ങളുടെയും എന്റെയും ആറടി മണ്ണിലേകുള്ള അകലം കുറച്ച് കൊണ്ടിരിക്കുന്നു ആഘോഷിച്ചത് ന്യൂ ഇയറല്ല വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ടത്തെയാണ് .. ചിന്തിക്കൂ മാറൂ ആ മാറ്റം മറ്റുള്ളവർക് പ്രചോദനമാവട്ടെ

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി കെ കുഞ്ഞാലൻകുട്ടി സാഹിബ്, കൃഷി ഓഫീസർ (ശീ നജീബ,MNREGട ഓവർസിയർ മുബഷീർ, അസിസ് പറങ്ങോടത്ത്, ആയിഷാബി, മറ്റു വാർഡ് മെമ്പർ മാരും ചേർന്ന് കൂരിയാട് നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിൽ നിന്ന്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

കുട്ടിയെ കണ്ടത്തി