ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

കാണികളെ ആവേശഭരിതരാക്കി നെഹ്റു യുവ കേന്ദ്ര ജില്ലാ വടം വലി മത്സരത്തിൽ Disco Arts&Sports club Pookulam bazar ജേതാക്കളായി💐💐💐💪💪

കേരള യാത്രയുടെ വേങ്ങര പഞ്ചായത്ത് പ്രചരണ കൺവെൻഷൻ @ CHസ്മാരക ലീഗ് ഹൗസ് വേങ്ങര

(photos : haris maliyekkal )

ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക.. ക്യാമറയുമായി പോലീസ് കാത്തിരിപ്പുണ്ട്..

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുക... ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവന്റെ ഫോട്ടൊയടക്കം R.C ഓണറുടെ വീട്ടിലെത്തുന്ന പേപ്പറുമായി ആദ്യം സ്റ്റേഷനിലെത്തണം,.. Original ലൈസൻസ് സ്റ്റേഷനിൽ വാങ്ങി വെച്ചതിന് ശേഷം ... R.T ഓഫീസിൽ ചെന്ന് ഫൈൻ അടക്കാൻ പറയും... പക്ഷേ...അവിടുന്ന് നിർദ്ധേശം കിട്ടും.. എടപ്പാളിലുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റിന്റെ മോട്ടി വേഷൻ ക്ലാസ്സിൽ പങ്കെടുത്ത്..അവിടുന്ന് കിട്ടുന്ന സർട്ടിഫിക്കറ്റുമായി വന്നാൽ മാത്രമെ ഫൈൻ അടച്ച് തരികയൊള്ളു...എന്ന്.. എടപ്പാളിലുള്ള മോട്ടിവേഷൻ ക്ലാസ്സ് രാവിലെ തുടങ്ങി അവസാനിച്ച് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോഴേക്ക് ഉച്ച കഴിയും.. അതിന് ശേഷം മാത്രമേ ഫീസടക്കാനും കമ്പൂട്ടറിലുള്ള നോട്ടിഫിക്കേഷനും ഡിലീറ്റ് ചെയ്യാനും കഴിയുകയൊള്ളു... അതിന് ശേഷം ഫൈൻ അടച്ച റസിപ്റ്റുമായി സ്റ്റേഷനിൽ ചെന്ന് ലൈസൻസ് കൈ പറ്റണം... അങ്ങനെ ഒരു ദിവസം ഗോവിന്ദ ''. ഈ പെടാ പാട് പെടുന്നതിനേക്കാളും നല്ലതല്ലെ ഒന്ന് ഹെൽമെറ്റ് വെക്കുക എന്നുള്ളത്.

പരപ്പിൽ പാറ ഹരിത ഹസ്തം കെ.എം സി.സി കൂട്ടായ്മയുടെ ലോഗോ പ്രകാശനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിക്കുന്നൂ.

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി കൂടാൻ Motor Vehicles Department . വേങ്ങ രയിലും കേമറ നിരീക്ഷണമേർപ്പെടുത്തി . ചുരുങ്ങിയ സമയത്തി നുള്ളിൽ ധാരാളം നിയമലംഘനം നടത്തിയവരെ നിരീക്ഷണ കേമ റയിൽ പകർത്തിയത് കാണാൻ സാധിക്കുകയുണ്ടായി . ട്രാഫിക്ക് നിയമലംഘനം നടത്തുന്നവരുടെമേൽ മറ്റു ശിക്ഷാ നടപടി കളും സ്വീകരിക്കുമെന്ന് " RAAF ''മലപ്പുറത്ത്‌ സംഘടിപ്പിച്ച റോഡു സുര ക്ഷാ പരിപാടിയിൽവെച്ച് ബഹു : ജില്ലാ കലക്ക്ട്ടർ പറയുകയു ണ്ടായി . നിയമ ലംഘനം നടത്തുന്നവർ ജാഗ്രതൈ..!! " റോഡ്സുരക്ഷ നമ്മുടെ രക്ഷക്ക്. ''(Aboohaji Anchukandan )

ഫാമിലിയ-2016" K.M.C.C. Haritha HAstham

സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണ കുടുംബ സംഗമം. 👪👪👪👪 2016 ജനുവരി 15 നു ഉച്ചക്ക് 2 മണി മുതല് 5.30 വരെ. വലിയോറ പരപ്പില് പാറയില്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൌണ്സിലരുമായ സുലൈമാന് മേല്പത്തൂര് നേത്രത്വം നല്കുന്നു. വിഷയം: "കുടുംബം, ഒരു മനശാസ്ത്ര സമീപനം." 🔆🔆🔆🔆 മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. എലാവരെയും സ്നേഹ പൂര്വ്വം ക്ഷണിക്കുന്നു. For nor details call : 9⃣5⃣4⃣4⃣0⃣5⃣7⃣0⃣0⃣2⃣ (sirajudheen)

ഞമ്മൾ ഒന്നിച്ച് നിന്നാൽ നമ്മുടെ കുടിവെള്ളത്തിന് ഒരു പരിപാരം ഉണ്ടാകും

വേങ്ങര, ഊരകം , പറപ്പൂർ പഞ്ചായത്തിലേക്ക് ഉള്ള സമ്പൂർണ കുടിവെള്ള പദ്ധതിക്ക് വേണ്ടി നാളെ രാവിലെ 9 മണിക്ക് തറയിട്ടാൽ പുഴച്ചാൽ റോഡിൽ പൈപ്പ് ലൈൻ കീറുന്ന പ്രവർത്തി തുടങ്ങും.

ജനസമ്പർക്ക പരിപാടി ഇന്ന് പുത്തനങ്ങാടിയിൽ സമാരംഭം കുറിക്കുന്നു.....

ഇസ്തിരി ചുളിയാത്ത വെള്ള പാന്റും വെള്ള ഷർട്ടും ഇട്ട് ഐ ഫോണുമായി നടക്കുന്ന ഒരാൾക്ക് എങ്ങനെ ഒരു പഞ്ചായത്ത് ഭരിക്കാൻ സാധിക്കും എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡ്ന്റ് വി കെ കുഞ്ഞാലൻ കുട്ടി സാഹിബ്, ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ വെള്ളമുണ്ട് തന്നെ വേഷം ആക്കണം എന്ന് നിർബന്ധമില്ലല്ലോ? .... ഐ ഫോൺ ആണെന്ന് കരുതി സാധാരക്കാരൻ അവന്റെ പ്രശ്നങ്ങൾ പറയാൻ വിളിച്ചാൽ കിട്ടാതിരിക്കുമോ? അതി നൂതന ആശയങ്ങളും കാരുണ്യത്തിന്റെ സ്പർശനവും സമം ചാലിച്ച് കർമ്മപഥത്തിൽ അതി വേഗം മുന്നേറുന്ന കുഞ്ഞാലൻ കുട്ടി സാഹിബിന്റെ ജനസമ്പർക്ക പരിപാടി ഇന്ന് പുത്തനങ്ങാടിയിൽ സമാരംഭം കുറിക്കുന്നു..... (shafi valappil )

മുജീബ് നമ്മോട് വിടപറഞ്ഞു

ചേറൂർ സ്വദേശി ആണ് വലിയോറ അടക്കാ പുരയിൽ മോബെൽ ഷോപ്പ് നടത്തുകയായിരുന്നു കുറഞ്ഞ സമയം 8 മാസത്തോളം ആയി കട തുടങ്ങിയിട്ട് എങ്കിലും. അടക്കാ പുരയിൽ വലിയ സഹൃദ് ബൻധങ്ങൾ ഉണ്ടാക്കി എല്ലാവരെ വിഷമിച്ച് അവൻ നമെവിട്ട് പിരിഞ്ഞ് പോയി. എ ലാവരും അവനവേണ്ടി ദുആ ചെയുക

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരിപ്പുകൾ നമ്മെ നോക്കി പറയുന്നു: "തേഞ്ഞത് ഞാനല്ല. നിൻെ ആയുസ്സാണ് അത്പോലെ ഓരോ ന്യൂ ഇയ്റും നിങ്ങളുടെയും എന്റെയും ആറടി മണ്ണിലേകുള്ള അകലം കുറച്ച് കൊണ്ടിരിക്കുന്നു ആഘോഷിച്ചത് ന്യൂ ഇയറല്ല വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ടത്തെയാണ് .. ചിന്തിക്കൂ മാറൂ ആ മാറ്റം മറ്റുള്ളവർക് പ്രചോദനമാവട്ടെ

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി കെ കുഞ്ഞാലൻകുട്ടി സാഹിബ്, കൃഷി ഓഫീസർ (ശീ നജീബ,MNREGട ഓവർസിയർ മുബഷീർ, അസിസ് പറങ്ങോടത്ത്, ആയിഷാബി, മറ്റു വാർഡ് മെമ്പർ മാരും ചേർന്ന് കൂരിയാട് നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിൽ നിന്ന്

......ഇന്ന് നമ്മ ഒരു സിനിമ കാണാന് പൊയിരുന്നു . 4D ആയിരുന്നത്രേ 450 രൂപ ടിക്കറ്റ്. ഞാന് ചോദിച്ചു

"ഇതുനുംമാത്രം എന്താ!!!!! ?? അല്ല എന്താ ഈ 4D?? " അവൻ 4D യുടെ സവിശേഷതകൾ വിവരിച്ചു. "നമ്മ ഇരിക്കുന്ന കസേര ആടും മഴ പെയ്യുമ്പൊ നനയും അകത്ത് കാറ്റടിക്കും...... ലേറ്റസ്റ്റ് ടെക്നോളജിയാ....!!!!!!" ഇതൊക്കെ പത്ത് ഇരുപത് കൊല്ലം മുമ്പേ വിനോദ്,വിചിത്ര ടാക്കീസിൽ ഉണ്ടായിരുന്നൂന്ന് നുമ്മ വേങ്ങര കാർക്കല്ലെ അറിയൂ....😏 ഇരിക്കുന്ന കസേര ഇളകും മഴ പെയ്താൽ നനയും..... കാറ്റും അടിക്കും...... അതും 2 രൂപ ടിക്കറ്റ്.......😜

I'm proud valiyora

വലിയോറ വേറേ ലെവൽ ആണു makkale... ...😄✌🏻 ജീവിക്കാേണൽ ath വലിയോറയിൽ thanne ജിവിക്കണം Traffic block ഇല്ല ☺ Kallu shaap ഇല്ല ☺ Kallu kudi ഇല്ല... 😜എത്ര ബീഫ് ഫ്റൈ വേണലും തിന്നാം.... 🐃🐄 ആരും ചോദിക്കാനും വരൂലാ .. ☺☺☺ ഫുഡിനു ഫുഡ് 🍗 💥✨അടിക്കു അടി 💪💢 😘എങ്ങോട്ട് ഇറങ്ങിയാലും മൊഞ്ചത്തിമാര് 💏 ഇങ്ങാട്ട് വന്നു വെര proposing ആണു 😍 😎സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരുന്ന എന്നാൽ വഞ്ചിച്ചാൽ ചങ്ക് പറിച്ചെടുക്കുന്ന ആൺപിളേളരുടെ നാട് ...💪🏻😎 എത്ര വേണലും ലൈൻ അടിക്കാം 💏 ❤ സദാചാര പോലീസ് ഇല്ല .. 👮🏿👮🏿🚫 🚕വണ്ടി തട്ടാണേൽ(Accident) 🚑അത് വലിയോറയിൽ വച്ച് thanne thattanam....വലിയോറ ക്കാരുടെ സ്നേഹവും❤ പരിചരണവും അപ്പാ ഇങ്ങക് മനസ്സിലാവും 😍 😘 😎എവിടേം നല്ല നല്ല ചുള്ളൻ ❤ ചെക്കമ്മാരാണ്😉 അല്ലാെത മറ്റുള്ളവരേ പാെല 👹 മുടീം വെട്ടാതേ കുളീം നനേം ഇല്ലാെതെ നടക്കണതല്ല ഫ്രീക്.... 😏 😘എവിടെ നോക്കിയാലും സ്നേഹ സമ്പന്നരായ ആൾക്കാർ മാത്രം ..😚 I'm proud valiyora ..😍☺✌🏻💪

anjukandan family meet photos availabile

മലപ്പുറം ഐഡിയ വരിക്കാർക്ക് 4G

സേവനം ലഭ്യമായ വിവരം സന്തോഷത്തോടെയുംഅഭിമാനത്തോടെയുംഅറിയിക്കുന്നു. ഇനിയും 4G സേവനം ലഭ്യമാകാത്ത 2G /3G‌ വരിക്കാരുണ്ടെങ്കിൽ അടുത്തുള്ള ഐഡിയ ഷോറൂമിൽ ബന്ധപ്പെട്ട് 4G‌ സിം സൗജന്യമായി കൈപറ്റാവുന്നതാണ്... എല്ലാ 3G റീചാർജുകളും ഒരു മാറ്റവും കൂടാതെ 4G‌ യിൽ ആസ്വദിക്കാവുന്നതാണ് 3G = 4G ഇസ്‌ എ ഗുഡ്‌ ഐഡിയ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ