ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

VALIYORAonline Independence Day yod anubhandhichu VALIYORAonline oru Photography malsaram nadathuvan thirumaanichirikunnu

VALIYORA yile ellavarkum e malsarathil pangedukayunnathaanu Ningal cheyendath : independence daymumayi bhandhaped valiyora yilninnulla 1 photo 9744733573 enna numberileku whatsapp il ninnum ayakuka Last date 16/8/2015

രണ്ട് ദിവസം മുന്നേ fb യില് ഒരു post കണ്ടു . നിയമസഭാ വേങ്ങരക്കു മാറ്റി യിരിക്കുന്നോ എന്നായിരുന്നു ഒരു വിരുതൻെറ കമാൻറ് !

മറ്റൊരു സഖാവ് സുഹൃത്തിന്റെ ഫെയ്സ്ബുക്ക് കമാൻറ് ഇങ്ങനെ , മമ്പുറം മഖാം സന്ദർശിച്ച മാണി സാറ് കോയപാപ്പാൻെറ ജാറം കാണാതെ പാലായിലോട്ടു വണ്ടി കയറിയത് ശരിയായോ എന്നായിരുന്നു മറ്റൊരു post . ഉമ്മന്ചാണ്ടി ,കുഞ്ഞാലികുട്ടി,PJജോ­സഫ്,ആര്യാടൻ മുഹമ്മദ്‌ ,അബ്ദുറബ്ബ് ,ഇബ്രാഹിം കുഞ്ഞ്,അനൂപ് ജേക്കബ് .... പോരാത്തതിനു MLA മാരുടെ ഒരു പട വേറെയും ,!! വേങ്ങരയുടെ ചരിത്രത്തില് ജനാധിപത്യ വിശ്വാസികളുടെ ആശങ്ക ആസ്ഥാനത്തല്ലെന്നു തെളിയിക്കുന്ന തരത്തിലായിരുന്നു ജന പ്രധിനിതികളുടെ പ്രകടനം ! ജനവിശ്വാസം നിലനിർത്തുകയും അവരുടെ സ്വപ്നങ്ങള് സാക്ഷാല്കരിക്കുകയും­ , തികഞ്ഞ വിനയത്തോടെയും വിവേകത്തോടെയുംകൂടി ,നിശ്ചയ ദാർഡ്യത്തോടെ കഴിഞ്ഞ കാലങ്ങളില് നിന്നും വിപരീതമായി ഭരണ നേട്ടങ്ങള് നേടിയെടുക്കാന് നമുക്കായിട്ടുണ്ട് ! നമ്മുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മാനിക്കുന്ന നമ്മുടെ സ്വന്തം കുഞ്ഞാപ്പ! ! ജനാധിപത്യത്തിന്റെ കരുത്തും കാര്യക്ഷമതയും വിളിച്ചോതുന്ന ചരിത്ര സംഭവമാക്കി മാറ്റാന് നമുക്കു സാധിച്ചിട്ടുണ്ട് ! എന്നാല് ഇതില് നിന്നൊക്കെ പാഠം പഠിച്ചു കൊണ്ടും ,ആവേശ മുൾകൊണ്ടും ,ആയിരിക്കണം നാം പഞ്ചായത്ത് ഇലക്ഷനെ വരവേൽകേണ്ടത് ! അധികാരത്തിൻെറ ഇടനാഴികളിൽ മ...

32 കോടിയുടെ ജലനിധി പദ്ധതിയുടെ ഉദ്ഘാടനം ,ജലസേചന വകുപ്പ് മന്ത്രി p j ജോസഫ് നിര്വഹിച്ചു

hi വേങ്ങര മണ്ഡലത്തില് നടപ്പാകുന്ന 32 കോടിയുടെ ജലനിധി പദ്ധതിയുടെ ഉദ്ഘാടനം ,ജലസേചന വകുപ്പ് മന്ത്രി p j ജോസഫ് നിര്വഹിച്ചു ,സ്ഥലം MLA യും മന്ത്രിയുമായ pk കുഞ്ഞാലിക്കുട്ടി സാഹിബ്‌ അദ്ധ്യക്ഷം വഹിച്ചു , പഞ്ചായത്ത് പ്രസിഡന്റ്മാര്വിവിധ രാഷ്ട്രീയ പ്രധിനിധികള് , നാട്ടുകാര് എന്നിവര് പങ്കെടുത്തു

ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം..

അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക തന്നെ... കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത ഉണ്ട്. എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം. സൗഹൃദങ്ങൾ മാത്രമല്ല കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി. ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം... മിനുക്കണം... പുതുക്കണം.. അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ. പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ... സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ.. ഒടുവിൽ പിണക്കമായി.. വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി... കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്. നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..! കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ.. എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" കാത്തു സൂക്ഷിക്കുക സൗഹൃദങ്ങ...

നാളെ ആഗസ്ത് ഒന്ന് മഹാനായ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേർപാടിൽ ആറ് വര്‍ഷം തികയുകയാണ്....

മത സൗഹാർദ്ദത്തോടൊപ്പം മനുഷ്യ സ്നേഹവും മറ്റു ജീവികളൊടുളള കാരുണ്യവും നമുക്ക് പഠിപ്പിച്ചു തന്നു..രാഷ്ട്രീയത്തോടൊപ്പം മത സംഘടനയിൽ നേതൃത്വം അലങ്കരിച്ചു....അല്ലാഹു മഹാനവർകളുടെ ദറജ വർദ്ധിപ്പിക്കട്ടെ....ആമീന്‍. .. Coppyed

ഡയാലിസിസ് സെന്റെർ 08/08/2015 ശനി ഉച്ചക്ക് 3 മണിക്ക് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നാടിനു സമർപിക്കുന്നു

ഒഴിയാ വേദനകൾ കൂട് കൂട്ടിയിരിക്കുന്ന മനസ്സുകൾക്ക് മുമ്പിൽ, വേദനയുടെ, സങ്കടങ്ങളുടെ നാൽക്കവലയിൽ തനിചായവർക്ക് വേണ്ടി ഒരു തിരി വെട്ടം വിതറി കൊണ്ട് കാരുണ്യത്തിനു ഒരു വേങ്ങര മോഡൽ സൃഷ്ടിച്ചു കൊണ്ട് വിപ്ലവം തീർക്കുന്ന അലിവ് ചാരിറ്റി സെല്ലിന്റെ പുതിയ സംരംഭം... അൽ -അബീർ മെഡിക്കൽ ഗ്രൂപ്പ് സ്പോണ്‍സർ ചെയ്ത അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ഡയാലിസിസ് സെന്റെർ 08/08/2015 ശനി ഉച്ചക്ക് 3 മണിക്ക് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നാടിനു സമർപിക്കുന്നു. കാരുണ്യം പൂമുഖവാതിൽ തുറക്കുന്ന വേളയിൽ നിങ്ങളും ഉണ്ടാവുമല്ലോ,.

യൂത്ത് ലീഗ് കൺവെൻഷൻ

മാന്യരെ , പരപ്പിൽ പാറ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഒരു പ്രവർത്തക കൺവെൻഷൻ ഇന്ന് (27 - 07-2015, തിങ്കൾ) രാത്രി 7 മണിക്ക് പരപ്പിൽ പാറയിലെ ബാഫഖി തങ്ങൾ സ്മാരക സൗധത്തിൽ( ലീഗ് ഓഫീസിൽ) വെച്ച് ചേരുന്നതാണ് മുഴുവൻ പ്രവർത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു എന്ന് സെക്രട്ടറി

നിങ്ങളാണ് ഈ നാടിന്റെ കരുത്ത്

നാടിന്റെ മൂല്യങ്ങളും സാമാധാനാന്തരീക്ഷവും നില നിൽക്കാനും അവ തിരിച്ചു പിടിക്കാനും ആഗ്രഹമുള്ള വലിയോരു വിഭാഗം ജനങ്ങള് പാറമ്മലും പരിസരത്തുമായുണ്ട് . എന്നാല് ചില ആളകളുടെ സ്വാർത്ഥ ചിന്തകളാണ് നാട്ടിലുണ്ടാകുന്ന ഇത്തരം കുഴപ്പ ങ്ങൾക്കു കാരണം . ഒരു മത സ്ഥാപനത്തിന് തുടക്കം കുറിക്കുക എന്നു പറയുമ്പോള് , ആ നാടിന്റെ സംസ്കാരിക പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് ! എന്നാല് മത പഠനമോ സംസ്കാരിക നിലവാരമോ ഇല്ലാത്ത ആളുകളാണ് ഇത്തരം സ്ഥാപനങ്ങളുടെയും നംഘടനകളുടെയും തലപ്പത്തു വരുന്നതെങ്കിൽ നിസ്സാരമായ വാക്കു ത ർക്കം പോലും പരിഹരിക്കാന് ഇത്തരക്കാർക്കാവില്ല . ഇതൊക്കെ ആളി കത്തിക്കാനും പാതിരാവിൻെറ മറവില് തന്ത്രങ്ങള് മെനയാനും അതിലൂടെ സംഘടനകളുടെ വളര്ച്ചയുമാണ് ലക്ഷ്യം വെയ്ക്കുന്നത് ! ഇതൊക്കെ തിരിച്ചറിയാനും വകതിരിവോടെ കാര്യങ്ങള് മനസ്സിലാക്കാനും പുതു തലമുറ യെങ്കിലും മനസ്സു വെക്കേണ്ടതുണ്ട് ! സമസ്ഥയിലുണ്ടായ പിള ർപ്പിനു ശേഷം ഇത്തരത്തിലുള്ള സംഘർഷങ്ങൾ ചിനക്കലും മനാട്ടിയിലും മൊതുലമാടുമൊക്കെ നടന്നിരുന്നു ! ഇരു വിഭാഗത്തിനും കോടതിയും,, വരാന്തയുമായി വമ്പിച്ച സാമ്പത്തിക നഷ്ടമുണ്ടായി എന്നതൊഴിച്ചാൽ ഇരു വിഭാഗവും എന്തു നേടി യെന്നത് വട്ട പൂജ്യ...

എൻറെ പ്രിയ സുഹൃത്ത്‌ KK .ഇസ്മായിൽ വലിയോറ .വലിയോറയെ കുറിച്ച് രചിച്ച മനോഹരമായ ഗാനം.ഒരിക്കൽ കൂടി പോസ്റ്റിടുന്നു .( വലിയോറക്കാരുൾപ്പെടെ കാണാത്ത എല്ലാവർക്കും വേണ്ടി)

എൻറെ പ്രിയ സുഹൃത്ത്‌ KK .ഇസ്മായിൽ വലിയോറ .വലിയോറയെ കുറിച്ച് രചിച്ച മനോഹരമായ ഗാനം.ഒരിക്കൽ കൂടി പോസ്റ്റിടുന്നു .( വലിയോറക്കാരുൾപ്പെടെ കാണാത്ത എല്ലാവർക്കും വേണ്ടി) മത സൗഹാർദ്ദത്തിനും , നാട്ടുകാരുടെ നന്മക്ക്‌ ഒത്തൊരുമിക്കു വാനും വരികൾക്കിടയിൽ അദ്ദേഹം ഇടം കണ്ടെത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്. അതിന് അദ്ദേ ഹത്തെ മുക്ത കണ്ഠം പ്രശംസിക്കുന്നു .ഈദ് ആശംസകളോടെ . Posted by Aboohaji Anchukandan on Sunday, July 19, 2015

നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ പുഴ ഇങ്ങ്‌നെ ഇനി അൽപകാലം മാത്രം

പിന്നെ വെള്ളമെല്ലാം വറ്റി അവിടേയും ഇവിടെയും അൽപം വെള്ളം മാത്രമായി.. മനുഷ്യൻ മണ ലെടുത്ത്ം, പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ്ം,വികൃതമാക്കപ്പെട്ട്‌ അങ്ങനെ

നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ പുഴ ഇങ്ങ്‌നെ ഇനി അൽപകാലം മാത്രം

.. പിന്നെ വെള്ളമെല്ലാം വറ്റി അവിടേയും ഇവിടെയും അൽപം വെള്ളം മാത്രമായി.. മനുഷ്യൻ മണ ലെടുത്ത്ം, പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ്ം,വികൃതമാക്കപ്പെട്ട്‌ അങ്ങനെ...

പോലീസ് അറിയിപ്പ്

📢📢📢📢📢📢📢📢📢📢📢📢📢 ഈദുൽ ഫിത്തർ എന്നത് ഒരു മാസത്തെ കഠിനമായ വൃതാനുഷ്ഠാനത്തിന് വിരാമമിട്ട് ലോകം മുഴുവൻ ആഘോഷിക്കുന്ന നന്മയുടെയും കാരുണ്യത്തിെൻറയും ത്യാഗത്തിെൻറയും സഹവർത്തിത്വത്തിെൻറയും ദിവസമാണ്... ഇതൊരു സ്വയം സമർപ്പണമാണ്..... ആയതിനാൽ മോട്ടോർ സൈക്കിൾ റാലി, 2 പേരിൽ കൂടുതൽ കയറ്റിയുള്ള യാത്ര , സൈലൻസറിൽ ദ്വാരം കൂട്ടി വലിയ ശബ്ദമുണ്ടാക്കുക, അമിത വേഗതയിലും ലൈസൻസ് ഇല്ലാതെയും വാഹനം ഓടിക്കുക എന്നിവ ചെയ്യാൻ പാടില്ലാത്തതും അപകടം ക്ഷണിച്ച് വരുത്തുന്നതും കുറ്റകരമായതുമാണ്. എല്ലാ വിശ്വാസികളും ഇത്തരം കാരൃങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും, ശ്രദ്ധയിൽപെട്ടാൽ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടതുമാണ്.. ഈ പെരുന്നാൾ ദിനം നമുക്ക് ഒത്തൊരുമിച്ച് സ്നേഹത്തോടെ, യാതൊരു അപകടവുമില്ലാതെ, സമാധാനപരമായി ആഘോഷിക്കാം... ഏവർക്കും ജനമൈത്രി പോലീസിെൻറ പെരുന്നാൾ ആശംസകൾ ......(copy ) 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആത്മ സംസ്കരണത്തിൻ്റെ മാസം വിട പറയുന്ന വേദനയിൽ ഇരിക്കുബോൾ തന്നെ മാനത്ത് ശവ്വാലമ്പിളി ചിരിതൂകി നിൽക്കുന്നുണ്ടാവും.

പിന്നെ തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷം പ്രാർത്ഥാന നിരക്കമായ റമദാൻ മാസം പെട്ടന്ന് കടന്നു പോയി നോമ്പുക്കാരൻ നേടിയെടുത്ത നന്മയുടെ ഉണർവിൻ്റെ ഒരു പുലരി പിറവിയെടുക്കുന്നു അത്തറിൻ്റെ സുഗന്ധവും കൈകളിൽ മൈലാഞ്ചി ചോപ്പും മനസ്സിൽ സന്തോഷത്തിൻ്റെ അലയോടിയും; ഈദ് ഗാഹിലേക്കും പള്ളിയിലേക്കും പുറപ്പെടുമ്പോൾ ഉള്ളിൽ മുഴങ്ങേണ്ടത് തക്ബീർ ധ്വനികളാണ് ....... തക്ബീർ ധ്വനികൾക്കായ് നമുക്ക് കാതോർക്കാം, ആർഭാടമില്ലാത്ത ആഘോഷം എന്താണെന്ന് സഹോദരങ്ങൾക്ക് കാണിച്ച് കൊടുക്കാം. മാനത്ത് ശവ്വാലിൻ പൊൻ പിറ. വിശ്വാസികളുടെ മനസ്സിൽ ആഹ്ലാദത്തിൻ്റെ പെരുന്നാൾ നിലാവ് .ഏവർക്കും സ്നേഹത്തിൻ്റെ സന്തോഷത്തിൻ്റെ ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ

വിക്കി മീഡിയയുടെ ഈ വര്ഷത്തെ, വിക്കി മാനിയ കോണ്ഫറണ്സ് മെക്സിക്കോ നഗരത്തില്

വിക്കി മീഡിയയുടെ ഈ വര്ഷത്തെ, ''വിക്കി മാനിയ കോണ്ഫറണ്സ്'' മെക്സിക്കോ നഗരത്തില് വച്ച് ജൂലൈ 15 മുതല് 19 വരെ നടക്കുവാന് പോകുന്നു. മലയാളം വിക്കിസമൂഹത്തെ പ്രതിനിധീകരിച്ച് ഇത്തവണ Viswa Prabha, Netha Hussain, Manoj Karingamadathil, Santhosh Thottingal പങ്കെടുക്കുന്നുണ്ട് Wikimania 2015 logo copy to wikipedia

മദ്‌റസാ പൊതുപരീക്ഷാ ഫലം:

മദ്‌റസാ പൊതുപരീക്ഷാ ഫലം: അഞ്ചാം ക്ലാസ്സില്‍ 1⃣കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് റെയിഞ്ചില്‍ കരയത്തുംചാല്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ആഇശത്തുല്‍ റിന്‍ശ.പി (D/o അബ്ദുല്‍ റശീദ്) ഒന്നാം റാങ്കും, 2⃣മലപ്പുറം ജില്ലയിലെ വേങ്ങര റെയിഞ്ചില്‍ വലിയോറ അടക്കാപുര അല്‍ മദ്‌റസത്തുസ്സുന്നിയ്യയിലെ മുഹമ്മദ് ബിശര്‍ .വി (S/o അബ്ബാസ്) രണ്ടാം റാങ്കും,🌹🌹🌹🌹 3⃣മലപ്പുറം ജില്ലയിലെ മോങ്ങം റെയിഞ്ചില്‍ കളത്തിപ്പറമ്പ് ദാറുല്‍ ഉലും സുന്നി മദ്‌റസയിലെ ഫവാസ്.സി (S/o അബൂബക്കര്‍) മൂന്നാം റാങ്കും നേടി.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...