അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ
ശ്രമിക്കുക തന്നെ...
കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന്
പിണങ്ങാൻ സാധ്യത ഉണ്ട്.
എന്നോട് അവൻ അങ്ങനെ
ചെയ്തല്ലോ എന്ന പരിഭവം.
സൗഹൃദങ്ങൾ മാത്രമല്ല കുടുംബ
ബന്ധങ്ങൾ പോലും തകരാൻ നന്നേ
ചെറിയ ഒരു കാരണം മതി.
ബന്ധങ്ങൾ ഇടയ്ക്കിടെ
നട്ടുനനക്കണം... മിനുക്കണം...
പുതുക്കണം..
അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ
അടുക്കാൻ ശ്രമിക്കണം.
ഒരു ചെറിയ അനിഷ്ടം മതി ഉള്ള
സൗഹൃദം മങ്ങാൻ.
പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന
കണ്ണി ഇളകാൻ...
സംസാരത്തിനിടക്ക് അറിയാതെ വരുന്ന
ചില പരാമർശങ്ങൾ മതി ദീർഘകാലം
തെറ്റി നടക്കാൻ..
ഒടുവിൽ പിണക്കമായി..
വിളി നിന്നു..
ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ
മാറലായി...
കാലം ഏറെ ചെന്നാൽ
പിന്നെ ആരാദ്യം മിണ്ടും എന്നായി...
എങ്ങനെ നടന്നിരുന്ന ആളുകളാ,
ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല...
എന്നു നാം പലരെക്കുറിച്ചും
പറയാറുണ്ട്.
നമ്മുടെ അറിവിലും ഉണ്ടാകും
ഇത്തരം അനുഭവങ്ങൾ..!
കാലം ഏറെ കഴിഞ്ഞ് എന്തിനാ
തെറ്റിയത് എന്ന് പോലും
ഓർമയുണ്ടാവില്ല.
ഒരു പക്ഷേ..
എന്നിട്ടും മിണ്ടാതെ,
വിളിക്കാതെ നടക്കും.
"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ
ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"
കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ,
കെടാതെ നോക്കുക...!!!!
മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...