ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

നാളെ ആഗസ്ത് ഒന്ന് മഹാനായ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേർപാടിൽ ആറ് വര്‍ഷം തികയുകയാണ്....

മത സൗഹാർദ്ദത്തോടൊപ്പം മനുഷ്യ സ്നേഹവും മറ്റു ജീവികളൊടുളള കാരുണ്യവും നമുക്ക് പഠിപ്പിച്ചു തന്നു..രാഷ്ട്രീയത്തോടൊപ്പം മത സംഘടനയിൽ നേതൃത്വം അലങ്കരിച്ചു....അല്ലാഹു മഹാനവർകളുടെ ദറജ വർദ്ധിപ്പിക്കട്ടെ....ആമീന്‍. .. Coppyed

ഡയാലിസിസ് സെന്റെർ 08/08/2015 ശനി ഉച്ചക്ക് 3 മണിക്ക് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നാടിനു സമർപിക്കുന്നു

ഒഴിയാ വേദനകൾ കൂട് കൂട്ടിയിരിക്കുന്ന മനസ്സുകൾക്ക് മുമ്പിൽ, വേദനയുടെ, സങ്കടങ്ങളുടെ നാൽക്കവലയിൽ തനിചായവർക്ക് വേണ്ടി ഒരു തിരി വെട്ടം വിതറി കൊണ്ട് കാരുണ്യത്തിനു ഒരു വേങ്ങര മോഡൽ സൃഷ്ടിച്ചു കൊണ്ട് വിപ്ലവം തീർക്കുന്ന അലിവ് ചാരിറ്റി സെല്ലിന്റെ പുതിയ സംരംഭം... അൽ -അബീർ മെഡിക്കൽ ഗ്രൂപ്പ് സ്പോണ്‍സർ ചെയ്ത അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ഡയാലിസിസ് സെന്റെർ 08/08/2015 ശനി ഉച്ചക്ക് 3 മണിക്ക് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നാടിനു സമർപിക്കുന്നു. കാരുണ്യം പൂമുഖവാതിൽ തുറക്കുന്ന വേളയിൽ നിങ്ങളും ഉണ്ടാവുമല്ലോ,.

യൂത്ത് ലീഗ് കൺവെൻഷൻ

മാന്യരെ , പരപ്പിൽ പാറ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഒരു പ്രവർത്തക കൺവെൻഷൻ ഇന്ന് (27 - 07-2015, തിങ്കൾ) രാത്രി 7 മണിക്ക് പരപ്പിൽ പാറയിലെ ബാഫഖി തങ്ങൾ സ്മാരക സൗധത്തിൽ( ലീഗ് ഓഫീസിൽ) വെച്ച് ചേരുന്നതാണ് മുഴുവൻ പ്രവർത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു എന്ന് സെക്രട്ടറി

നിങ്ങളാണ് ഈ നാടിന്റെ കരുത്ത്

നാടിന്റെ മൂല്യങ്ങളും സാമാധാനാന്തരീക്ഷവും നില നിൽക്കാനും അവ തിരിച്ചു പിടിക്കാനും ആഗ്രഹമുള്ള വലിയോരു വിഭാഗം ജനങ്ങള് പാറമ്മലും പരിസരത്തുമായുണ്ട് . എന്നാല് ചില ആളകളുടെ സ്വാർത്ഥ ചിന്തകളാണ് നാട്ടിലുണ്ടാകുന്ന ഇത്തരം കുഴപ്പ ങ്ങൾക്കു കാരണം . ഒരു മത സ്ഥാപനത്തിന് തുടക്കം കുറിക്കുക എന്നു പറയുമ്പോള് , ആ നാടിന്റെ സംസ്കാരിക പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് ! എന്നാല് മത പഠനമോ സംസ്കാരിക നിലവാരമോ ഇല്ലാത്ത ആളുകളാണ് ഇത്തരം സ്ഥാപനങ്ങളുടെയും നംഘടനകളുടെയും തലപ്പത്തു വരുന്നതെങ്കിൽ നിസ്സാരമായ വാക്കു ത ർക്കം പോലും പരിഹരിക്കാന് ഇത്തരക്കാർക്കാവില്ല . ഇതൊക്കെ ആളി കത്തിക്കാനും പാതിരാവിൻെറ മറവില് തന്ത്രങ്ങള് മെനയാനും അതിലൂടെ സംഘടനകളുടെ വളര്ച്ചയുമാണ് ലക്ഷ്യം വെയ്ക്കുന്നത് ! ഇതൊക്കെ തിരിച്ചറിയാനും വകതിരിവോടെ കാര്യങ്ങള് മനസ്സിലാക്കാനും പുതു തലമുറ യെങ്കിലും മനസ്സു വെക്കേണ്ടതുണ്ട് ! സമസ്ഥയിലുണ്ടായ പിള ർപ്പിനു ശേഷം ഇത്തരത്തിലുള്ള സംഘർഷങ്ങൾ ചിനക്കലും മനാട്ടിയിലും മൊതുലമാടുമൊക്കെ നടന്നിരുന്നു ! ഇരു വിഭാഗത്തിനും കോടതിയും,, വരാന്തയുമായി വമ്പിച്ച സാമ്പത്തിക നഷ്ടമുണ്ടായി എന്നതൊഴിച്ചാൽ ഇരു വിഭാഗവും എന്തു നേടി യെന്നത് വട്ട പൂജ്യ...

എൻറെ പ്രിയ സുഹൃത്ത്‌ KK .ഇസ്മായിൽ വലിയോറ .വലിയോറയെ കുറിച്ച് രചിച്ച മനോഹരമായ ഗാനം.ഒരിക്കൽ കൂടി പോസ്റ്റിടുന്നു .( വലിയോറക്കാരുൾപ്പെടെ കാണാത്ത എല്ലാവർക്കും വേണ്ടി)

എൻറെ പ്രിയ സുഹൃത്ത്‌ KK .ഇസ്മായിൽ വലിയോറ .വലിയോറയെ കുറിച്ച് രചിച്ച മനോഹരമായ ഗാനം.ഒരിക്കൽ കൂടി പോസ്റ്റിടുന്നു .( വലിയോറക്കാരുൾപ്പെടെ കാണാത്ത എല്ലാവർക്കും വേണ്ടി) മത സൗഹാർദ്ദത്തിനും , നാട്ടുകാരുടെ നന്മക്ക്‌ ഒത്തൊരുമിക്കു വാനും വരികൾക്കിടയിൽ അദ്ദേഹം ഇടം കണ്ടെത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്. അതിന് അദ്ദേ ഹത്തെ മുക്ത കണ്ഠം പ്രശംസിക്കുന്നു .ഈദ് ആശംസകളോടെ . Posted by Aboohaji Anchukandan on Sunday, July 19, 2015

നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ പുഴ ഇങ്ങ്‌നെ ഇനി അൽപകാലം മാത്രം

പിന്നെ വെള്ളമെല്ലാം വറ്റി അവിടേയും ഇവിടെയും അൽപം വെള്ളം മാത്രമായി.. മനുഷ്യൻ മണ ലെടുത്ത്ം, പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ്ം,വികൃതമാക്കപ്പെട്ട്‌ അങ്ങനെ

നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ പുഴ ഇങ്ങ്‌നെ ഇനി അൽപകാലം മാത്രം

.. പിന്നെ വെള്ളമെല്ലാം വറ്റി അവിടേയും ഇവിടെയും അൽപം വെള്ളം മാത്രമായി.. മനുഷ്യൻ മണ ലെടുത്ത്ം, പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ്ം,വികൃതമാക്കപ്പെട്ട്‌ അങ്ങനെ...

പോലീസ് അറിയിപ്പ്

📢📢📢📢📢📢📢📢📢📢📢📢📢 ഈദുൽ ഫിത്തർ എന്നത് ഒരു മാസത്തെ കഠിനമായ വൃതാനുഷ്ഠാനത്തിന് വിരാമമിട്ട് ലോകം മുഴുവൻ ആഘോഷിക്കുന്ന നന്മയുടെയും കാരുണ്യത്തിെൻറയും ത്യാഗത്തിെൻറയും സഹവർത്തിത്വത്തിെൻറയും ദിവസമാണ്... ഇതൊരു സ്വയം സമർപ്പണമാണ്..... ആയതിനാൽ മോട്ടോർ സൈക്കിൾ റാലി, 2 പേരിൽ കൂടുതൽ കയറ്റിയുള്ള യാത്ര , സൈലൻസറിൽ ദ്വാരം കൂട്ടി വലിയ ശബ്ദമുണ്ടാക്കുക, അമിത വേഗതയിലും ലൈസൻസ് ഇല്ലാതെയും വാഹനം ഓടിക്കുക എന്നിവ ചെയ്യാൻ പാടില്ലാത്തതും അപകടം ക്ഷണിച്ച് വരുത്തുന്നതും കുറ്റകരമായതുമാണ്. എല്ലാ വിശ്വാസികളും ഇത്തരം കാരൃങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും, ശ്രദ്ധയിൽപെട്ടാൽ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടതുമാണ്.. ഈ പെരുന്നാൾ ദിനം നമുക്ക് ഒത്തൊരുമിച്ച് സ്നേഹത്തോടെ, യാതൊരു അപകടവുമില്ലാതെ, സമാധാനപരമായി ആഘോഷിക്കാം... ഏവർക്കും ജനമൈത്രി പോലീസിെൻറ പെരുന്നാൾ ആശംസകൾ ......(copy ) 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആത്മ സംസ്കരണത്തിൻ്റെ മാസം വിട പറയുന്ന വേദനയിൽ ഇരിക്കുബോൾ തന്നെ മാനത്ത് ശവ്വാലമ്പിളി ചിരിതൂകി നിൽക്കുന്നുണ്ടാവും.

പിന്നെ തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷം പ്രാർത്ഥാന നിരക്കമായ റമദാൻ മാസം പെട്ടന്ന് കടന്നു പോയി നോമ്പുക്കാരൻ നേടിയെടുത്ത നന്മയുടെ ഉണർവിൻ്റെ ഒരു പുലരി പിറവിയെടുക്കുന്നു അത്തറിൻ്റെ സുഗന്ധവും കൈകളിൽ മൈലാഞ്ചി ചോപ്പും മനസ്സിൽ സന്തോഷത്തിൻ്റെ അലയോടിയും; ഈദ് ഗാഹിലേക്കും പള്ളിയിലേക്കും പുറപ്പെടുമ്പോൾ ഉള്ളിൽ മുഴങ്ങേണ്ടത് തക്ബീർ ധ്വനികളാണ് ....... തക്ബീർ ധ്വനികൾക്കായ് നമുക്ക് കാതോർക്കാം, ആർഭാടമില്ലാത്ത ആഘോഷം എന്താണെന്ന് സഹോദരങ്ങൾക്ക് കാണിച്ച് കൊടുക്കാം. മാനത്ത് ശവ്വാലിൻ പൊൻ പിറ. വിശ്വാസികളുടെ മനസ്സിൽ ആഹ്ലാദത്തിൻ്റെ പെരുന്നാൾ നിലാവ് .ഏവർക്കും സ്നേഹത്തിൻ്റെ സന്തോഷത്തിൻ്റെ ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ

വിക്കി മീഡിയയുടെ ഈ വര്ഷത്തെ, വിക്കി മാനിയ കോണ്ഫറണ്സ് മെക്സിക്കോ നഗരത്തില്

വിക്കി മീഡിയയുടെ ഈ വര്ഷത്തെ, ''വിക്കി മാനിയ കോണ്ഫറണ്സ്'' മെക്സിക്കോ നഗരത്തില് വച്ച് ജൂലൈ 15 മുതല് 19 വരെ നടക്കുവാന് പോകുന്നു. മലയാളം വിക്കിസമൂഹത്തെ പ്രതിനിധീകരിച്ച് ഇത്തവണ Viswa Prabha, Netha Hussain, Manoj Karingamadathil, Santhosh Thottingal പങ്കെടുക്കുന്നുണ്ട് Wikimania 2015 logo copy to wikipedia

മദ്‌റസാ പൊതുപരീക്ഷാ ഫലം:

മദ്‌റസാ പൊതുപരീക്ഷാ ഫലം: അഞ്ചാം ക്ലാസ്സില്‍ 1⃣കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് റെയിഞ്ചില്‍ കരയത്തുംചാല്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ആഇശത്തുല്‍ റിന്‍ശ.പി (D/o അബ്ദുല്‍ റശീദ്) ഒന്നാം റാങ്കും, 2⃣മലപ്പുറം ജില്ലയിലെ വേങ്ങര റെയിഞ്ചില്‍ വലിയോറ അടക്കാപുര അല്‍ മദ്‌റസത്തുസ്സുന്നിയ്യയിലെ മുഹമ്മദ് ബിശര്‍ .വി (S/o അബ്ബാസ്) രണ്ടാം റാങ്കും,🌹🌹🌹🌹 3⃣മലപ്പുറം ജില്ലയിലെ മോങ്ങം റെയിഞ്ചില്‍ കളത്തിപ്പറമ്പ് ദാറുല്‍ ഉലും സുന്നി മദ്‌റസയിലെ ഫവാസ്.സി (S/o അബൂബക്കര്‍) മൂന്നാം റാങ്കും നേടി.

kadalundi river @ VALIYORA

Kadalundi river veiw

രാഷ്ട്രിയ കേരളം ഉറ്റുനോക്കിയാ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്

രാഷ്ട്രിയ കേരളം ഉറ്റുനോക്കിയാ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ് ശബരിനാഥിന്റെ തകർപ്പൻ ജയത്തിൽ ആഘോഷിച്ച് പ്രകടനം നടത്തുന്ന വേങ്ങര കോണ്ഗ്രസ്‌ പ്രവർത്തകർ.

VSV kuttayimma @ JIDHA

Vsv

ഒരു മിനിറ്റ് ഇതൊന്നു ഇതൊന്നു വായിച്ചു നോക്കിട്ട് പൊക്കൊളു.അല്ലങ്കിൽ ജീവിതകാലം മുഴുവനുള്ള നഷ്ടമാണിത്

ഇത് ജപ്പാനില് ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ അമ്മയുടെ ത്യാഗത്തിന്റെ കഥ. ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്ത്തനം നടത്തുന്ന സൈനികര് ഒരു യുവതിയുടെ തകര്ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള് തകര്ന്നടിഞ്ഞ ... വീടിന്റെ അവശിഷ്ട്ടങ്ങള്ക്കിടയിലൂടെ അവര് ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ അവളുടെ ആ കിടത്തില് അവര്ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക് ചാഞ്ഞു നിലത്ത് നെറ്റി കുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ ഒന്നിനെ മാറോട് ചേര്ത്ത് പിടിച്ചത്‌ പോലെ. തകര്ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്അവളുടെ മുതുകിലും , തലയിലുമായി ചിതറികിടക്കുന്നു. Rescue TEAM ന്റെ ലീഡര് ഒരു പാട് ബുധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന് ശ്രമിച്ചു.അങ്ങനെ അദ്ദേഹം ചെയ്യുമ്പോള് അദ്ദേഹത്തിന്റെ മനസ്സില് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ തണുത്ത് വിറങ്ങലിച്ച ആ ശരീരം കണ്ടപ്പോള് അവള് മരിച്ചു എന്ന് അവര്ക്ക്‌ ഉറപ്പായി . ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ അവശിഷ്ട്ടങ്ങള്കിടയി...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു