വലിയോറ ;kerala gramin bank ന്റെ A T M ഇനിമുതല് വലിയോറയില് ലബിയമാണ്. kerala gramin bank ന്റെ വലിയോറ ശഗയുടെ കിയില് പുത്തനങ്ങടിയിലെ ബാങ്കിന്റെ തായേ യാണ് A T M സെന്റെര് സ്ഥിതിചെയുന്നത് . ഇത് വലിയോറയിലെ 1st A T M സെന്റെര് ആണ് ഇന്ന് രാവിലെ 10 A M നു ആണ് A T M സെന്ടെരിന്റെ പ്രവര്ത്തനം തുടങ്ങിയത് . kerala gramin bank ന്റെ A T M ല് നിന്നും മറ്റു ബാങ്കുകളുടെ A T M കാർഡ് ഉബയോഗിച്ചു പണം പിന്വലികൻ കയിയുന്നതാണ് സ്ഥലം : പുത്തനങ്ങടിയിൽ നിന്നും കചെരിപടിയിലെക് പോകുന്ന റോഡിൻറെ അരികില് ആണ് A T M സെന്റെര് സ്ഥിതിചെയുന്നത്
നാടിൻ്റെ സ്വപ്‌നം യാഥാർത്ഥ്യമാകുന്നു., വലിയോറ കുറുക ഗവൺമെൻ്റ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന് കേരള സ്പീക്കർ തറക്കല്ലിട്ടു
വേങ്ങര , വലിയോറ കുറുക ഗവൺമെൻ്റ് ഹൈസ്‌കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന് കേരള സ്പീക്കർ തറക്കല്ലിട്ടു. വേങ്ങര നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3.90 കോടി രൂപ ചെലവഴിച്ചാണ് ഈ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 18 ക്ലാസ് മുറികൾ, കോൺഫറൻസ് ഹാൾ, വിശാലമായ ശുചിമുറികൾ, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ നമ്മുടെ കുട്ടികൾക്ക് ഇനി കൂടുതൽ മികച്ച പഠനാന്തരീക്ഷം ലഭിക്കും. പരിപാടിക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക ഘോഷയാത്രയും നടന്നു