ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇന്നത്തെ മന്ത്രിസഭായോഗ തുരുമാനങ്ങൾ

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ  മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും. വനംവകുപ്പില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ പാമ്പു പിടുത്തകാരനായി സേവനത്തിലിരിക്കെ പാമ്പുകടിയേറ്റു മരണപ്പെട്ട റാന്നി സ്വദേശി എം. രാജേഷിന്‍റെ ഭാര്യ രേഖ രാജേഷിന് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും. വനം വകുപ്പിനു കീഴില്‍ വാച്ചര്‍ തസ്തികയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാകും നിയമനം. ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടര്‍ മനു എസ് ന്‍റെ നിയമനം 17.01.2022 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട...

കെ റെയിലില്‍ ഹൈക്കോടതിയുടെ ചെങ്കൊടി. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി.

കെ റെയിലില്‍ ഹൈക്കോടതിയുടെ ചെങ്കൊടി. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം. പദ്ധതിക്കുവേണ്ടി  രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തൂണുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കല്ലുകള്‍ നീക്കം ചെയ്യാന്‍ എന്തു നടപടി സ്വീകരിക്കുമെന്നും കോടതി ചോദിച്ചു. 🔳സില്‍വര്‍ ലൈന്‍ സ്ഥലം ഏറ്റെടുക്കുന്നതു ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ കൂടുതല്‍ ഹര്‍ജികളെത്തി. ഇവ പരിഗണിക്കവേയാണ് ഹൈക്കോടതി സുപ്രധാന ഉത്തരവു പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാതെ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികളാണ് ഹര്‍ജിക്കാര്‍. 🔳സംസ്ഥാനത്ത് റേഷന്‍ വിതരണം ഏഴു ജില്ലകളില്‍ രാവിലേയും മറ്റ് ഏഴു ജില്ലകളില്‍ ഉച്ചയ്ക്കു ശേഷവുമാക്കി മാറ്റുന്നു. സെര്‍വര്‍ തകരാര്‍മൂലം ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഒരാഴ്ചയായി റേഷന്‍ വിതരണം മുടങ്ങിയതിനാലാണ് ഈ ക്രമീകരണം. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ...

കേരളത്തിൽ ഏറ്റവും കൂടുതൽ ഓമൈക്രോൺ സ്ഥിരീകരിച്ചത് ഇന്ന് today covid latest news

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. തൃശൂര്‍ യുഎഇ 9, ഖത്തര്‍ 2, ജര്‍മനി 1, പത്തനംതിട്ട യുഎഇ 5, ഖത്തര്‍ 1, കുവൈറ്റ് 1, ആയര്‍ലാന്‍ഡ് 2, സ്വീഡന്‍ 1, ആലപ്പുഴ യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തര്‍ 1, കണ്ണൂര്‍ യുഎഇ 7, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 3, യുകെ 2, ഖത്തര്‍ 1, കോട്ടയം യു...

വിവാഹശേഷം വധുവരന്മാർ വീട്ടിലേക്കെത്തിയത് ആംബുലൻസിൽ. സാമൂഹികമാധ്യമത്തിൽ വീഡിയോ വൈറലായതോടെ വാഹനം മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു mvd LATEST news

കഴിഞ്ഞ ദിവസം കായംകുളം കറ്റാനത്ത് വിവാഹ ശേഷം വധൂവരന്മാർ വീട്ടിൽ എത്തിയത് ആംബുലൻസിൽ ആണെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആംബുലൻസ് ഡ്രൈവർ കൂടിയായ വരനും വധുവും  വിവാഹവേദിയിൽ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.  ദമ്പതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം അനുസരിച്ച് ആലപ്പുഴ ആർടിഒ സജി പ്രസാദ് , വാഹനത്തിൻറെ പെർമിറ്റും, ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണ്.

കേരളത്തിൽനിന്ന് പുതിയഇനം കടൽപാമ്പയ കുഞ്ഞിത്തലയൻ കടൽ പാമ്പിനെ കണ്ടത്തി Graceful Small headed seasnake in kerala

സംസ്ഥാനത്ത് പുതിയ ഇനം കടൽപ്പാമ്പിനെ കണ്ടെത്തി. തിരുവനന്തപുരം പെരുമാതുറ ഭാഗത്തുനിന്നാണ്  Graceful Small headed seasnake കുഞ്ഞി തലയൻ കടൽ പാമ്പ്  (ഗ്രേസ്ഫുൾ സ്മോൾ ഹെഡഡ് സീ സ്നേക്) എന്ന  കടൽ പാമ്പിനെ കണ്ടെത്തിയത്. നീളം കുടുതലും തല ചെറുതുമായ കടൽപ്പാമ്പാണിത്. വാർഴ്സ് ആൻഡ്യ്ഡേഴ്സ് എന്ന സംഘട നയുടെ പ്രവർത്തകർ നീർപക്ഷികളുടെ സർവേ നടത്തുന്നതിനിടയിലാണ് പാമ്പിനെ കണ്ടെത്തുന്നത്. 110 സെന്റീമീറ്റ് റോളം നീളമുണ്ട്. കരയിലുള്ള സാധാരണ പാമ്പുകളേക്കാൾ പതിൻമടങ്ങ് വിഷമു ള്ളതാണ് കുഞ്ഞിത്തലയൻ പാമ്പ്. കേരളത്തിന്റെ കടൽ ത്തീരത്ത്  ആദ്യമായാണ്  ഇത്തരം ഒരു പാമ്പിനെ കണ്ടെത്തുന്നതെന്ന് ഗവേഷകർ പറഞ്ഞു. ധനുഷ് മുണ്ടേല, സി സുശാന്ത്, സന്തോഷ് ജി കൃഷ്ണ, ജോ ബി കട്ടേല, ആര്യ മെഹർ, ജോസ് കെ എസ്, മോൻസി തോമസ്, വിവേക് വിജയ്,ആദർശ്, വിനോദ് തോമസ്, ഗോകുൽ എന്നിവരങ്ങുന്ന സംഘമാണ് പാമ്പിനെ കണ്ടെത്തിയത്. മേഖലയിൽ പഠനം നടത്തുന്ന ഡോ.ജോ ഫർ പാലോട്ട്, സന്ദീപ് ദാസ്, വിവേക് ശർമ്മ എന്നിവരാണ് പാമ്പിനെ തിരിച്ചറിഞ്ഞത്.

കേരളത്തിൽ നിന്നുള്ള ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണം നൽകി

കേരളത്തിൽ നിന്നുള്ള ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണം നൽകി  --------------------------------------- മക്ക : കോവിഡ് മഹാമാരിക്ക്ണ്ട് ശേഷം 2 വർഷങ്ങൾക്കു  ശേഷം കേരളത്തിൽ നിന്ന്  മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണംനൽകി. കഴിഞ്ഞ അഞ്ചാംതിയ്യതി  അൽ ഹിന്ദ് ട്രാവൽസിന്റെ കീഴിൽ മദീനയിലിറങ്ങിയ ഉംറ സംഘം അഞ്ചു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് പത്താം തിയ്യതി  രാത്രിയോടെ   മക്കയിലെ  താമസ സ്ഥലമായ ജിയാദ് സ്ട്രീറ്റിലെ  അൽ ബലദ് അൽ ത്വയ്യിബ്  ഹോട്ടലിൽ എത്തിയത്..    മഹാമാരിക്ക്  ശേഷം അഷ്‌റഫ്‌ മൗലവി വയനാടിന്റെ  നേതൃത്വത്തിൽ മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിന് മക്കാ കെ എം സി സി സെൻട്രൽ കമ്മറ്റി ആവേശകരമായ സ്വീകരണം നൽകി മക്കാ കെ എം സി സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ    സുലൈമാൻ മാളിയേക്കൽ നാസർ കിൻസാറ  മുസ്തഫ മുഞ്ഞക്കുളം  ഹാരിസ് പെരുവള്ളൂർ എം സി നാസർ വിളയിൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം  നൽകി

കേരളത്തിൽ നിന്നുള്ള ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണം നൽകി

കേരളത്തിൽ നിന്നുള്ള ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണം  --------------------------------------- മക്ക : കോവിഡ്ര മഹാമാരിക്ക്ണ്ട് ശേഷം 2 വർഷങ്ങൾക്കു  ശേഷം കേരളത്തിൽ നിന്ന്  മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണംനൽകി. കഴിഞ്ഞ അഞ്ചാംതിയ്യതി  അൽ ഹിന്ദ് ട്രാവൽസിന്റെ കീഴിൽ മദീനയിലിറങ്ങിയ ഉംറ സംഘം അഞ്ചു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് പത്താം തിയ്യതി  രാത്രിയോടെ   മക്കയിലെ  താമസ സ്ഥലമായ ജിയാദ് സ്ട്രീറ്റിലെ  അൽ ബലദ് അൽ ത്വയ്യിബ്  ഹോട്ടലിൽ എത്തിയത്..    മഹാ മാരിക്ക്  ശേഷം അഷ്‌റഫ്‌ മൗലവി വയനാടിന്റെ  നേതൃത്വത്തിൽ മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിന് മക്കാ കെ എം സി സി സെൻട്രൽ കമ്മറ്റി ആവേശകരമായ സ്വീകരണം നൽകി  മക്കാ കെ എം സി സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ    സുലൈമാൻ മാളിയേക്കൽ നാസർ കിൻസാറ  മുസ്തഫ മുഞ്ഞക്കുളം  ഹാരിസ് പെരുവള്ളൂർ എം സി നാസർ വിളയിൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം  നൽകി

മിനിബസാർ ഡ്രൈവർ വിശ്വനാഥൻ്റെ അമ്മ ചിരുത 90 വയസ് അന്തരിച്ചു

വലിയോറ മിനിബസാർ സ്വദേശി പരേതനായ വഴുതനയിൽ ഇണ്ണീരി എന്നവരുടെ ഭാര്യ  ചിരുതഎന്നവർ  ഇന്ന് പുലർച്ചെ അന്തരിച്ചു.90 വയസായിരുന്നു  ഡ്രൈവർ വിശ്വനാഥൻ, കൃഷ്ണൻ എന്നിവരുടെ  അമ്മയാണ് , ഇന്ന്  ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും

നവവരനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര :നവവരനെ  ഭാര്യവീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തൃത്താല നാഗലശേരി പഞ്ചായത്തിലെ തൊഴു ക്കാട് ഇലവുങ്കൽ റോയി യുടെ മകൻ സ്റ്റാൻലി (24) ആണ് മരിച്ചത്. ഭാര്യ നസ്ല  യുടെ ഊരകം പുളാപ്പീസി ലെ വീട്ടിൽ തിങ്കളാഴ്ച പുല ർച്ച തുങ്ങിമരിച്ച നില യിൽ കണ്ടെത്തുകയായി രുന്നു. അസ്വാഭാവിക മര ണത്തിന് കേസെടുത്ത തായി വേങ്ങര സിഐ പി മുഹമ്മദ് ഹനീഫ പറഞ്ഞു  കിടപ്പുമുറിയിൽ തു ങ്ങിയ നിലയിൽ കണ്ടതാ യാണ് ഭാര്യാ പിതാവ് തൈക്കണ്ടി അബ്ദുൽ ലത്തീഫും മകളും പൊലി സിന് നൽകിയ മൊഴി. അബ്ദുൽ ലത്തീഫ് ആണ് മലപ്പുറം താലൂക്ക് ആശു പത്രിയിൽ എത്തിച്ചത്. അയൽവാസികളെ അറി യിച്ചിരുന്നില്ല. ആശുപത്രി അധികൃതർ അറിയിച്ചതി നെ തുടർന്നാണ് പൊലീ സെത്തിയത്. വേങ്ങര പൊലീസ് ഇൻ ക്വസ്റ്റ് നടത്തി പോസ്റ്റുമോ ർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റി. ആറുമാസം മുമ്പാണ് സ്റ്റാൻലിയും നസ്സയും തമ്മിലുള്ള വിവാ ഹം കഴിഞ്ഞതെന്ന് പൊ ലീസ് പറഞ്ഞു. അമ്മ: എലിസബത്ത് സഹോദരി: സ്റ്റെഫി

പ്ലാസ്റ്റിക്ക് കുപ്പിയിൽ തല കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി udump rescue

കോഴിക്കോട് നടുവണ്ണൂരിൽ  പ്ലാസ്റ്റിക്ക് കുപ്പിയിൽ തല കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി .  ഇന്ന് 5 മണിയോടെയാണ് തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയ ഉടുമ്പിനെ വിട്ടുപരിസരത്ത്‌ കണ്ടത് തുടർന്ന് നിഖിൽ ദേവ് എന്ന ഐഡിയിലുള്ള വെക്തി ഫേസ്ബുക്കിലെ കേരളത്തിലെ പാമ്പുകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ    "Urgent help. കോഴിക്കോട് നടുവണ്ണൂരിൽ ആരെങ്കിലും rescuer ഉണ്ടോ. ഉടുമ്പിന്റെ തല പ്ലാസ്റ്റിക്ക് കുപ്പിയിൽ കുടുങ്ങി "എന്ന മെസേജ് ഇടുകയായിരുന്നു അതിന്ന് മറുപടിയായി   ഇവ പാമ്പുകളെ പോലെ അപകടകാരികളല്ല. ആർക്കും അവയെ സഹായിക്കാവുന്നതെയുള്ളു. എന്നും  അതിനെ പിടിക്കുമ്പോൾ അവയുടെ നഖം ശരീരത്തിൽ തട്ടാതെ ശ്രദ്ധിക്കണം, അത് പോലെ അതിന്റെ വലുകൊണ്ടുള്ള അടി ശ്രദ്ധിക്കണം എന്നീ ഉപദേശങ്ങൾ കമന്റായി വന്നത് കൊണ്ട് എന്നോണം  അവർ നാട്ടുകാർ തന്നെ ഉടുമ്പിന്റെ തലയിൽനിന്ന് പ്ലാസ്റ്റിക് കുപ്പി എടുത്ത് ഉടുമ്പിനെ രക്ഷപ്പെടുത്തി, ഉടുമ്പിനെ രക്ഷപ്പെടുത്തുന്ന വീഡിയോ നിഖിൽ കമന്റായി പോസ്റ്റ്‌ ചെയ്തിടുണ്ട്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...