തിരുരങ്ങാടി ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു തിരുരങ്ങാടി: ചെറുമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. വേങ്ങര ചേറൂർ സ്വദേശി പനക്കൽ അസീസിന്റെ മകൻ മുഹമ്മദ് നാസിഹ് (16) വയസ്സ് ആണ് മരണപ്പെട്ടത്. ചേറൂർ സ്കൂളിലെ 10 ആം ക്ലാസ് വിദ്യാർത്ഥി ആണ് പെട്ടത് . നിയന്ത്രണം നഷ്ടപെട്ട ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ ലേക്ക് മാറ്റി.