വേങ്ങര-തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്ന് വേണ്ടി വലിയോറ പാണ്ടികശാല ബാക്കിക്കയം കടവിൽ കടലുണ്ടിപുഴക്ക്കുറുകെ സ്ഥാപിച്ച ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ അടുത്ത വേനലിൽ പുഴയിൽ വെള്ളം സഭരിച്ചു ജലനിദി പദ്ധതിവഴി വെള്ളം എത്തിക്കുന്നതിന്ന് വേണ്ടി യാണ് താഴ്ത്തിയത്. 6 ഷട്ടറുകളിൽ 4 എണ്ണം പൂർണമായി താഴ്ത്തുകയും 2 എണ്ണം താഴ്ഭാഗത്തേക്ക് വെള്ളം ഒഴുകാൻ തുറന്ന് വെച്ചിട്ടുണ്ടന്നും നാളെയോടെ എല്ലാ ഷട്ടറുകളും പൂർണമായും അടകുമെന്നും ബാക്കിക്കയം ഒപ്പറേറ്റർ മുസ്തഫ പാണ്ടികശാല പറഞ്ഞു. ബാക്കിക്കയം റെഗുലേറ്ററിന്റെ താഴെഭാഗത്തെ വെള്ളം ഒഴിക്കിപ്പോകാതിരിക്കാനുള്ള കെട്ട്ഇന്ന് അടച്ചിടുണ്ടന്നും നാളെയോടെ ബാക്കിക്കയം റെഗുലേറ്ററിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി പുഴയിൽ മാക്സിമം വെള്ളം സംഭരിക്കാൻകഴിയും ഇതോടെ കടലുണ്ടിപ്പുഴയിലെ 20 കിലോമിറ്റർ ദൂരത്തിൽ ബാക്കിക്കയം റെഗുലേറ്ററിന്റെ പ്രയോജനം ലഭിക്കും വേങ്ങര വലിയോറ ബാക്കികയം ഷട്ടർ ഭാഗികമായി 3 : PM ന് അടക്കുമെന്നും ഷട്ടറിൻ്റെ മുകൾ ഭാഗത്തും താഴ്ഭാഗത്തും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ഇന്നലെ മൈനർ...
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*