പുഴയിൽ വെള്ളം ഉയരുന്നു ഇപ്പോൾ ഒരു ഷട്ടർ കൂടി ഉയർത്തി. കടലുണ്ടിപ്പുഴയയിൽ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതിനെതുടർന്ന് ഇന്നത്തെ വൈകുന്നേരം 6 മണിക്ക് ബാക്കിക്കയം റെഗുലേറ്ററിന്റെ ഒരു സട്ടർ 20 സെന്റിമീറ്റർ ഉയർത്തിയിരുന്നു. എന്നാ ഇന്നലെ രാത്രിയിലും മഴ ശക്തമായതിനാൽ പുഴയിൽ ഒഴുക്ക് വർധിച്ചു വെള്ളം കൂടികൊണ്ടിരിക്കുകയാണ്, ഇതിനെ തുടർന്നാണ് ഇന്ന് അതിരാവിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ രണ്ടാമത്തെ ഷട്ടരും ഉയർത്തിയത്,
മഴ തുടരുന്നതിനാലും, പുഴയിൽ വെള്ളം വർധിക്കുന്നത് കൊണ്ടും ഇനിയും ഷട്ടറുകൾ ഉയർത്തുന്നതാണ്അത്കൊണ്ട്പുഴയിൽ ഇറങ്ങുന്നവർ ജാകൃതപാലിക്കണം, ബാക്കിക്കയംറെഗുലേറ്ററിലെവെള്ളത്തിന്റെനിലVALIYORAonline ന്ന് ഏറ്റവും വേഗത്തിൽ അപ്ഡേറ്റ് നൽകുന്നത് ബാക്കിക്കയം റെഗുലേറ്ററിന്റെ ഓപ്പറേറ്റർ മുസ്തഫ പാണ്ടികശാലയാണ്
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ