സുരക്ഷിത പ്രസവം ക്യാമ്പയിന് തുടക്കമായി
കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ പ്രസവ o സുരക്ഷിതമാക്കാൻ ആശുപത്രികൾ തന്നെ തെരത്തെടുക്കാo എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന്നുള്ള ബോ.ധവൽക്കരണ നാടകം വേങ്ങര ബസ് സ്റ്റാന്റ പരിസരത്ത്അരങ്ങേറി. ആശുപത്രിയിലുള്ള പ്രസവത്തിലൂടെ അമ്മക്കും കത്തിനും ലഭിക്കുന്ന സുരക്ഷയും ആരോഗ്യ നേട്ടങ്ങളെ കുറിച്ചും നാടകാവിഷ്കാരത്തിലൂടെ .ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ചെങ്ങന്നൂർ സൈന്ധവാസിലെ സനീഷ്യം സംഘവുമാണ് അവതാരകർ.
ആരോഗ്യവകുപ്പും ആരോഗ്യ കേരളവും വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി വേങ്ങര ബസ് സ്റ്റാന്റിൽ നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ് ഘാടനം ചെയ്തു . ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എൻ. എൻ പമീലി അധ്യക്ഷയായി. ജില്ലാ മാസ് മീഡിയ ഓഫീസർമാരായ കെ.പി. സാദിഖ് അലി , പി.എം. ഫസൽ, ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ് , പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ തങ്ക, പി.ആർ.ഒ നിയാസ് ബാബു. സി എച് എന്നിവർ സംസാരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ