മുൻവൈരാഗ്യത്തെ തുടർന്നുള്ള തർക്കം. പെരിന്തല്‍മണ്ണയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്.
രാത്രിയിലാണ് സംഭവം നടന്നത്. ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ്.
ഇന്നലെ രാത്രിയും തർക്കം ഉണ്ടാവുകയും ഇതിനിടയിൽ സത്യനാരായണൻ സുരേഷ് ബാബുവിനെ കുത്തുകയും ആയിരുന്നു.
നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ