ഓച്ചിറ (കൊല്ലം): കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ കടിച്ചു പിടിച്ച കരട്ടിമീൻ തൊണ്ടയിൽ കുരുങ്ങി ശ്വാസം നിലച്ച് യുവാവ് മരിച്ചു. പുതുപ്പള്ളി പ്രയാർ വടക്ക് തയ്യിൽത്തറയിൽ അജയകുമാറിൻ്റെയും സന്ധ്യയുടെയും മകൻ ആദർശ് (ഉണ്ണി-26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30-നാണ് സംഭവം. പ്രയാർ വടക്ക് കളിക്കശ്ശേരിൽ ക്ഷേത്രത്തിനു സമീപമുള്ള, മാർത്താണ്ഡശ്ശേരിൽ കി ഷോറിൻ്റെ ഉടമസ്ഥതയിലുള്ള കുളം ആദർശും സുഹൃത്തുക്കളും ചേർന്നു വറ്റിച്ചു മീൻപിടിക്കുമ്പോഴാണ് അപകടം.
ആദ്യം കിട്ടിയ കരട്ടിമീൻ കടിച്ചുപിടിച്ചശേ ഷം അടുത്ത മീൻ പിടിക്കാനായി ശ്രമിക്കവേ, വായിലിരുന്ന മീൻ ഉള്ളിലേക്കുപോയി തൊണ്ടയിൽ കുരുങ്ങു കയായിരുന്നു. ഉടൻതന്നെ സഹോദരൻ ആകാശും സുഹൃത്തുക്കളും ചേർന്ന് ആദർശിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ക രുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യസ്ഥാപനത്തി' ലെ ജീവനക്കാരനാണ് ആദർശ്. മൃതദേഹം കായംകു ളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ