കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഊർജിത ശ്രമവുമായി പോലീസ്
കോഴിക്കോട് : താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ കാറിൽ രക്ഷപ്പെട്ടു, പ്രതിയെ പിടി കൂടാനുള്ള ഊർജ്ജിത ശ്രമവുമായി പോലീസ്
KL 57 X 4281 നമ്പര്‍ ഗ്രേ കളര്‍ ആള്‍ട്ടോ കാറിലാണ് രക്ഷപ്പെട്ടതായി അറിയുന്നത് കാറിന്റെ മുന്‍വശം ഗ്ലാസ് പൊട്ടിയിട്ടുണ്ട്,
യാസിർ ഭാര്യ ഷിബിലയെയാണ് വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി.
ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം.തത്സമയം
യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.
*🔵 ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ.*
കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത് ഒളിവിൽപോയ പ്രതി യാസിർ കസ്റ്റഡിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽനിന്നാണ് യാസിർ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറിൽത്തന്നെയാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. കാറിന്റെ നമ്പർ പോലീസ് പ്രചരിപ്പിച്ചിരുന്നു. ഇയാൾക്കുവേണ്ടി പോലീസ് വ്യാപകതിരച്ചിൽ നടത്തിവരികയായിരുന്നു. നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് പ്രതി യാസിർ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്‌ദുറഹ്‌മാൻ, ഹസീന എന്നിവരെ ആക്രമിച്ചത്. കഴുത്തിന് വെട്ടേറ്റ യാസിറിൻ്റെ ഭാര്യ ഷിബില ആശുപത്രിയിൽ എത്തിച്ചതിനുപിന്നാലെ മരിച്ചു. ഇയാൾ ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അബ്ദുറഹ്‌മാന്റെ ആരോഗ്യനില ഗുരുതരമാണ്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട ഷിബില ദിവസങ്ങൾക്ക് മുമ്പ് യാസിറിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നതായി വിവരം. പ്രതി യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. എന്നാൽ പരാതിയിൽ കാര്യമായ നടപടിയൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം. 2020-ലാണ് യാസിറിൻ്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നുവെന്നാണ് വിവരം. പിന്നീട് യാസർ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയിൽ പറയുന്നുണ്ട്. നേരത്തെയും പ്രശ്നങ്ങളുണ്ടായപ്പോൾ മധ്യസ്ഥ ചർച്ചയിലൂടെ രമ്യതയിലെത്തുകയായിരുന്നുനവെന്നും തന്റെ സ്വർണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിർ ലഹരി ഉപയോഗിച്ചും മറ്റു ധൂർത്തടിക്കുകയും ചെയ്തിരുന്നതായും ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്.
നിരന്തരമുള്ള മർദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്. തൻ്റെയും മകളുടെയും വസ്ത്രം ഭർതൃവീട്ടിൽനിന്ന് തിരിച്ചെടുക്കാൻ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില പരാതി നൽകിയിരുന്നത്. എന്നാൽ പോലീസ് യാസിറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിർ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ