മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ താമസിക്കുന്ന 5 വയസ്സ് പ്രായമുള്ള ഒരു കുട്ടി തലച്ചോറിലെ അണുബാധ കാരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുഴയിൽ കുളിച്ചത് വഴിയാണ് അണുബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ആയതിനാൽ പുഴയിൽ ഇറങ്ങി കുളിക്കുന്നത് എല്ലാവരും പ്രത്യേകിച്ച് കുട്ടികൾ തൽക്കാലത്തേക്ക് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പുഴവെള്ളത്തിൽ ഇറങ്ങിയ ആർക്കെങ്കിലും പനി, കടുത്ത തലവേദന, ജലദോഷം, കണ്ണിന് ചുവപ്പ്, ചർദ്ദി, ഓക്കാനം, കഴുത്തിന് വേദന തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ അറിയിക്കുകയും കളിയാട്ടമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കായി എത്തുകയും ചെയ്യുക.
*ബന്ധപ്പെടേണ്ട നമ്പർ*
# ജോയ്.എഫ് (JHI) - 9447388876
# രജിന.ഇ (JPHN) -9562227525
# സലീന (ആശ) -9946098205
ഡോ. മുഹമ്മദ് റഫീഖ്,
മെഡിക്കൽ ഓഫീസർ,
മൂന്നിയൂർ കുടുംബാരോഗ്യകേന്ദ്രം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ