പ്രവാസകാലത്ത് സ്വരുക്കൂട്ടിയ സമ്ബാദ്യം ഉപയോഗിച്ച് പടുത്തുയര്‍ത്തിയ വീട്ടില്‍ ഒരുദിനം പോലും താമസിക്കാന്‍ അനുവദിക്കാതെയാണ് റിജേഷിനെയും ജിഷിയെയും അഗ്നിഗോളങ്ങള്‍ തട്ടിയെടുത്തത്. ആഗ്രഹങ്ങള്‍ക്കുമേല്‍ വിധിയുടെ കരിനിഴല്‍ വീണപ്പോള്‍ മലപ്പുറം കണ്ണമംഗലം ചേരൂരിലെ പണിതീരാറായ വീട്ടിലേക്ക് നിശ്ചല ശരീരങ്ങളായാണ് അവര്‍ എത്തുന്നത്. ഒരുപതിറ്റാണ്ടിലേറെ പ്രവാസികളായ റിജേഷും ജിഷിയും 11 വര്‍ഷം മുമ്ബാണ് വിവാഹിതരായത്. മക്കളില്ലാത്ത ഇവര്‍ വീടെന്ന സ്വപ്നം പൂര്‍ത്തീകരിച്ചത് അടുത്തിടെയാണ്. ചെറിയ മിനുക്കുപണികള്‍ക്കുശേഷം വിഷുവിന് ഗൃഹപ്രവേശം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, ചില കാരണങ്ങളാല്‍ വിഷുവിന് നാട്ടിലേക്ക് പോകാന്‍ കഴിയാതെവന്നു. എങ്കിലും വൈകാതെ ഗൃഹപ്രവേശനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. സെപ്റ്റംബറിലാണ് ബന്ധുവിന്‍റെ വിവാഹത്തിനായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്. ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു റിജേഷെന്ന് പിതൃസഹോദര പുത്രനും ദുബൈയില്‍ പ്രവാസിയുമായ വിബീഷ് പറയുന്നു. അടുത്തിടെകൂടി കണ്ട വിബീഷിന്‍റെ മരണത്തിന്‍റെ ഞെട്ടലില്‍നിന്ന് വിബീഷ് ഇപ്പോഴും മോചിതനായിട്ടില്ല. കോണ്‍ഗ്രസിന്‍