പോസ്റ്റുകള്‍

ഫെബ്രുവരി 2, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒടുവിൽ ആ ഞെട്ടിച്ച ഡ്രൈവറെ പൊലീസ് കണ്ടെത്തി.

ഇമേജ്
ഒടുവിൽ ആ ഞെട്ടിച്ച ഡ്രൈവറെ പൊലീസ് കണ്ടെത്തി. ലോറിയുടെ സ്റ്റിയറിംഗ് തോർത്ത് കൊണ്ട് കെട്ടി ഡ്രൈവിംഗ് സീറ്റിന് പുറകിൽ പോയി ഇരിക്കുന്ന ഡ്രൈവർ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. ആക്സിലേറ്ററിൽ വെള്ളക്കുപ്പി വെച്ചിട്ടാണ് ഡ്രൈവർ എഴുന്നേറ്റ് പോകുന്നത്. വീഡിയോ കണ്ടവരിൽ ഏറെയും അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ വിമർശിച്ചു. ഇതിനിടെ, കേരള പൊലീസ് വൈറലായ ഈ ലോറി യാത്രയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു  ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ട് പോകുന്ന റോ - റോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. ഇപ്പോൾ ആ ഡ്രൈവറുടെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിരിക്കുകയാണ്. വീഡിയോ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. `വൈറൽ എല്ലാം റിയൽ അല്ല! ആ ഡ്രൈവർ പറയുന്നു "സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയൂല്ല..ആരും അനുകരിക്കരുതേ" യെന്ന കുറിപ്പോടെയാണ് വീഡിയോ പൊലീസ് പങ്കിട്ടത്. ട്രെയിനിൽ ഇങ്ങനെ പോകുന്ന സമയത്ത് വെറുതെ ഒരു രസത്തിനാണ് വീഡിയോ എടുത്തതെന്നാണ് ഡ്രൈവർ

today news

കൂടുതൽ‍ കാണിക്കുക