കാട്ട് പൂച്ചക്ക് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് രക്ഷകരായി കുറ്റൂർ നോർത്തിൽ വാഹനം തട്ടി പരിക്ക് പറ്റിയനിലയിൽ കാണപ്പെട്ട കാട്ട്പൂച്ചയെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരായ ജാഫർ, ഇല്യാസ്, നിസാമുദ്ധീൻ, അർഷദ് എന്നിവർ പിടികൂടി വേങ്ങര മൃഗാശുപത്രിയിൽ എത്തിച്ചു ഹോസ്പിറ്റലിൽനിന്ന് ചികിത്സ നൽകി തുടർ സംരക്ഷണതിന്ന് വേണ്ടി മുസ്തഫ ചെറൂരിനെ ഏല്പിച്
കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില് നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കിട്ടിയിട്ടുണ്ടായിരുന്നു ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍ വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി. പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ IRW. ട്രോമാ കെയർ. നസ്ര സന്നദ്ധ സേന. ആക്സിഡന്റ് റെസ്ക്യൂ 24×7. മറ്റ് സന്നദ്ധ സേന പ്രവർത്തകർ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.