'കുറഞ്ഞ അധ്വാനം, കൂടുതൽ വിശ്രമം'
എന്നു പലരും സർക്കാർ ഉദ്യോഗങ്ങളെ
തമാശിക്കാറുണ്ടെങ്കിലും
ഏതു രാജ്യത്തേയും നാഗരിക പൗരന്റെയും
സ്വപ്നമാണ് ഒരു സർക്കാർ ഉദ്യോഗം.
കുറഞ്ഞ ജോലി സമയം,
അത്യാവശ്യ ലീവുകൾ,
സമൂഹത്തിലെ മാന്യത ,
എന്നിവക്കു പുറമെ
ശമ്പളത്തിൽ നിന്ന് പിടിച്ചു വെക്കുന്നതാണെങ്കിലും
ജോലിയിൽ നിന്ന് കാലാവധി കഴിഞ്ഞ് പിരിയുമ്പോൾ മാസാമാസം
വീട്ടിലെത്തുന്ന പെൻഷൻ
സർക്കാർ ജോലിയുടെ പ്രത്യേകത തന്നെയാണ്.
ഇന്നത്തെപ്പോലെ
ഉയർന്ന വിദ്യാഭ്യാസം നേടാൻ
സാമ്പത്തികവും മറ്റുമായ കാരണങ്ങളാൽ
പ്രയാസമുണ്ടായിരുന്ന കാലത്ത്
SSLC പാസ്സായാൽ സ്ത്രീ - പുരുഷ ഭേദമന്യെ ആദ്യം ചെയ്തിരുന്ന പണി
ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ
പേര് രജിസ്റ്റർ ചെയ്യുക എന്നതായിരുന്നു.
പിന്നെ കൊല്ലം തോറും അതു പുതുക്കലും
PSC പരീക്ഷാ വിജ്ഞാപന കാത്തിരിപ്പുമാകും.
(പിന്നീട് വരുന്ന അധിക യോഗ്യതകൾ
കൂടെ കൂടെ അവിടെപ്പോയിത്തന്നെ ചേർക്കും.) പ്രതീക്ഷയുള്ള പരീക്ഷകളൊക്കെ എഴുതും.
സുഹൃത്തുക്കൾ പരസ്പരം പരീക്ഷകൾ ഓർമപ്പെടുത്തും. ഒന്നിച്ച് ഡിസ്കഷനുകൾ നടത്തും .കിട്ടുന്ന ജോലികളിൽ കയറും.
താൽക്കാലികമായെങ്കിലും
കുടുംബ ജീവിതം ഭദ്രമാക്കും.
**************************************
പ്രിയരെ,
നീണ്ട 4 വർഷത്തിനു ശേഷം
സർക്കാർ തൊഴിൽ ദായക അതോറിറ്റിയായ
പബ്ലിക് സർവീസ് കമ്മീഷൻ (PSC)
ലോവർ ഡിവിഷൻ ക്ലർക്ക്
(പുതിയ പരിഷ്കണ പ്രകാരം തസ്തികയുടെ പേര് 'ക്ലർക്ക് 'എന്ന് മാത്രമാണ്. )
തസ്തികയിലക്ക്
സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
(മുൻകാലങ്ങളിൽ രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോളായിരുന്നു PSC യുടെ
പരീക്ഷാ വിജ്ഞാനമുണ്ടാകാറുണ്ടായിരുന്നത്.)
ജില്ലാടിസ്ഥാനത്തിൽ
പ്രതീക്ഷിത ഒഴിവിലേക്കാണ് വിജ്ഞാപനം.
SSLC വിജയമോ തത്തുല്യ പരീക്ഷാ വിജയമോ ആണ് പരീക്ഷാ യോഗ്യത.
പ്രായപരിധി = 18 - 36
ശമ്പളം 26,500 മുതൽ 60,700 രൂപ വരെ !
ഇത്തവണ ഒറ്റപ്പരീക്ഷയുടെ
അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് .
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി
2024 ജനുവരി :3,രാത്രി 12:00 മണി വരെയാണ് .
അപേക്ഷകർക്ക് പരീക്ഷ എഴുതാൻ
സൗകര്യമൊരുക്കാനായി
രണ്ടു മാസം മുമ്പേ
പ്രൊഫൈൽ , മൊബൈൽ , ഇ മെയിൽ
വഴി PSC വിവരമറിയിക്കും.
പ്രതികരിക്കാത്തവരെ അയോഗ്യരാക്കും.
അവർക്ക് പരീക്ഷ എഴുതാനാവില്ല.
ജനുവരി ആദ്യവാരത്തിൽ
പരീക്ഷാ തീയതികൾ പ്രഖ്യാപിക്കും.
ജൂണിലാവും പരീക്ഷകളുടെ തുടക്കം.
*********************************
പ്രിയരെ,
നമ്മുടെ വേങ്ങര മണ്ഡലത്തിൽ
എല്ലാ പഞ്ചായത്തുകളിലും
സർക്കാർ വിലാസം
ക്ലറിക്കൽ പോസ്റ്റ് വേക്കൻസികൾ
ഉണ്ടെന്നാണ് പ്രഥമിക അറിവ്.
അവയെല്ലാം ഇത്തവണത്തെ
PSC റാങ്ക് ലിസ്റ്റ് വഴി നികത്തപ്പെടുമെന്നാണ്
വിശ്വാസവും പ്രതീക്ഷയും.
(കുറച്ചു പിൻവാതിൽ
നിയമനങ്ങൾ നടന്നാലും, )
നമ്മുടെ നാട്ടിലെ
അഭ്യസ്തവിദ്യരായ രാഷ്ട്രീയക്കാരും
സാമൂഹ്യ സന്നദ്ധ സംഘടനകളും
യൂത്ത് ക്ലബ്ബുകളും ഈ അവസരം ഉപയോഗപ്പെടുത്തി
SSLC യോഗ്യതയുള്ള ഉദ്യോഗാർഥികളെ കണ്ടെത്തി, അവർക്ക് PSC പരീക്ഷക്കുള്ള
മുന്നൊരുക്കങ്ങളും ഗൈഡ് ലൈനുകളും നൽകുകയാണെങ്കിൽ
നമ്മുടെ ജില്ലക്കാർക്കു നമ്മുടെ
ജില്ലയിൽ തന്നെ സർക്കാർ തസ്തികയിൽനിയമനം
ലഭിക്കാൻ അതു വഴി സഹായകമാകുമെന്നുറപ്പാണ്.
മുൻകാലങ്ങൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നടത്തിയിരുന്ന PSC പരീക്ഷകൾക്ക്
14 മുതൽ 17ലക്ഷം വരെ അപക്ഷകർ
ഉണ്ടാകാറുണ്ട്. ഇത്തവണ 4 വർഷത്തിനു ശേഷമായതിനാൽ 18 ലക്ഷത്തിനു
മുകളിൽ അപേക്ഷകൾ ഉണ്ടായേക്കാമെന്ന്
PSC തന്നെ അനുമാനിക്കുന്നുണ്ട്.
ഫലം പരീക്ഷ കടുത്തതാകാൻ
സാധ്യതയേറെ. !
രാഷ്ട്ര സേവകരും
സാമൂഹ്യ സ്നേഹികളുമായ
രാഷ്ട്രീയ പാർട്ടികളും
സന്നദ്ധ സംഘനകളും
വിദ്യാഭാസ വിചക്ഷണരും
ഈ സന്ദർഭത്തിൽ
ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ .....!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ