വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃത വഴിയോര കച്ചവടങ്ങളും അനധികൃത ഓട്ടോ പാർക്കിംഗും മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസലിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
യോഗത്തിൽ വേങ്ങര ടൗണിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് 01/01/2024 ന് മുമ്പായി തെരുവ് കച്ചവടവും അനധികൃത ഓട്ടോ പാർക്കിംഗ് മാറ്റി സ്ഥാപികുന്നതിനും , നിലവിൽ അനധികൃതമായി ഷെഡുകളിൽ കച്ചവടം ചെയ്തു വരുന്നവരെ ക്രമവൽക്കരിക്കുന്നതിനും തീരുമാനിച്ചു.
വഴിയോര കച്ചവടക്കാരെയും അനധികൃത ഓട്ടോ പാർക്കിംഗും മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് പുരോഗതി വിലയിരുത്തുന്നതിനായി വ്യാപാര വ്യവസായി പ്രതിനിധികൾ, വിവിധ സംഘടന നേതാക്കൾ, ജനപ്രതിനിധികൾ, പോലീസ് എന്നിവരെ ഉൾപ്പെടുത്തി വീണ്ടും ഒരു അവലോകനയോഗം 27/12/2023 കൂടുന്നതിനും തീരുമാനിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സലിം അഞ്ചുകണ്ടൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹസീന ബാനു, ജന പ്രതിനിധികൾ, വ്യാപാര വ്യവസായി പ്രതിനിധികളായ അസീസ് ഹാജി, സൈനുദ്ധീൻ ഹാജി,സോഷ്യൽ അസീസ്, ഗണേഷൻ, പാക്കട സൈദു, കുട്ടിമോൻ, ഉമ്മർ കോയ, വടേരി കരീം അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി സ്മിത. എൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ആരിഫ മടപ്പള്ളി സ്വാഗതവും സീനിയർ ക്ലർക് ശ്രീമതി രാജലക്ഷ്മി നന്ദിയും പറഞ്ഞു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ