ശിശു ദിനത്തിൽ KMHSS KUTTOOR NORTH സ്കൂൾ കുട്ടികൾക്കുള്ള സഹായഹസ്തവുമായി "കരുതൽ" പദ്ധതി.
വേങ്ങര : കുറ്റൂർ നോർത്ത് KMHSS ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധരരും നിരാലംബരും,മാറാരോഗം ബാധിച്ച രക്ഷിതാക്കളുടെ കുട്ടികൾക്കും സഹായം നൽകുന്നതിന് വേണ്ടി കരുതൽ എന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ മജീദ്മാഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ആദ്യ ധനസമാഹാരണം KMHSS അലുംനി ട്രഷറർ ഗഫൂർ മച്ചിങ്ങലിൽ നിന്നും മാനേജർ സ്വീകരിച്ചു. ചടങ്ങിൽ അധ്യാപകരായ ശംസുദ്ധീൻ,സാബിക്, സുകുമാരൻ, മുഹമ്മദ്, ജോഷിത്ത്, റിയാസ്, അമീർഅലി,ഗീത ടീച്ചർ സംസാരിച്ചു.