എ ആർ നഗർ പഞ്ചായത്ത് UDF കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

 മമ്പുറം.എ ആർ നഗർ പഞ്ചായത്ത് UDF കമ്മിറ്റി യുടെ നേതൃത്വത്തിൽ ഒക്ടോബർ 18ന് സെക്രട്ടറിയേറ്റ് ഉപരോധത്തിൻ്റെ പ്രചരണാർത്ഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി കെ അലി അക്ബർ  ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. UDF കൺവീനർ ഇസ്മായീൽ പൂങ്ങാടൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എപി ഹംസ, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി,പി കെ മൂസ ഹാജി, മാട്ടറ കന്മുണ്ണി ഹാജി, പി സി ഹുസൈൻ ഹാജി,മുസ്തഫ പുള്ളിശ്ശേരി, കെ.സി അബ്ദുറഹിമാൻ,അസീസ് എ പി, കരീം കാ ബ്രൻ, സി കെ മുഹമ്മദ് ഹാജി,ബാപ്പു മമ്പുറം, റഷീദ് കൊണ്ടാണത്ത്, ജാബിർ, മൊയ്ദീൻ കുട്ടി മാട്ടറ, സുലൈഖ മജീദ്, ഹസ്സൻ പി കെ.സക്കീർ ഹാജി, പി കെ സാദിഖലി, ജുസൈറമൻസൂർ, ഉബൈദ് വെട്ടിയാടൻ, മജീദ് പൂളക്കൽ, അൻവർ ആവയിൽ, എന്നിവർ സംസാരിച്ചു.വാഹന പ്രചരണ ജാഥ രാവിലെ മമ്പുറത്ത് നിന്നും തുടങ്ങി കുന്നുംപുറത്ത് സമാപിച്ചു. ഒക്ടോബർ 15 ഞായർ വൈകീട്ട് 4 മണിക്ക് സമര പ്രചാരണ പദയാത്ര കുന്നുംപുറത്ത് നിന്നും ആരംഭിച്ച് കൊളപ്പുറം ടൗണിൽ സമാപിക്കും, പ്രമുഖ നേതാക്കൾ സംബന്ധിക്കും.