വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിന്നിരുന്ന ചീനി മരത്തിന്റെ ശിഖരങ്ങൾ ട്രോമാ കെയർ പ്രവർത്തകർ വെട്ടി നീക്കി
പെരിന്തൽമണ്ണ: പാതായിക്കര തണ്ണീർപ്പന്തലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ചാരി നിന്നിരുന്ന വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിന്നിരുന്ന ചീനി മരത്തിന്റെ ശിഖരങ്ങൾ വെട്ടി നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകർ. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ തഹസിൽദാർ മായ മാഡത്തിന്റെ നിർദ്ദേശപ്രകാരം ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
യൂണിറ്റ് ലീഡർ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് സെക്രട്ടറി ഷുഹൈബ് മാട്ടായ, സുമേഷ് വലമ്പൂർ, ജിൻഷാദ് പൂപ്പലം,ഫാറൂഖ് പൂപ്പലം, യാസർ എരവിമംഗലം, ഗിരീഷ് കീഴാറ്റൂർ,രവീന്ദ്രനാഥൻ, യദുകൃഷ്ണൻ എന്നിവർ ചേർന്നാണ് ഈ ധൗത്യം പൂർത്തീകരിച്ചത്.
പക്ഷി, മൃഗാതികളുടെ ജീവന് വിലകൽപ്പിക്കാതെ അവരുടെ ആവാസവ്യവസ്ഥയെ തകർക്കുന്നതും കൊന്നൊടുക്കുന്നതുമായ നിരവധി വാർത്തകളാണ് ദിനംതന്യേ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഇവർക്കെല്ലാം മാതൃകയാണ് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾ.മൃഗങ്ങളായാലും പക്ഷികളായാലും ഇഴ ജന്തുക്കളാണേലും മനുഷ്യ ജീവന് വിലകൽപ്പിക്കുന്നത് പോലെ തന്നെ അവർക്കും രക്ഷകരായി ഉണ്ടാകും മലപ്പുറം ജില്ലയിലെ ഈ നീല പട്ടാളക്കാർ.
ഇന്ന് പെരിന്തൽമണ്ണ തഹസിൽദാർ മായ മാഡത്തിന്റെ നിർദ്ദേശപ്രകാരം പാതായിക്കര തണ്ണീർപന്തലിൽ വാഹനയാത്രക്കാർക്കും മറ്റും ഭീഷണിയായി നിന്നിരുന്ന ചീനി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കുന്നതിനിടെയാണ് ഈ മരത്തിൽ ഒരു കാക്കയുടെ കൂട് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്.
കൂട്ടിൽ കാക്ക കുഞ്ഞുങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കൂടിന് കേടുപാട് വരാത്ത രീതിയിൽ കൂട് നിക്കുന്ന ശിഖരം മാത്രം ഒഴിവാക്കിക്കൊണ്ട് ബാക്കി മാത്രം മുറിച്ചു നീക്കുകയായിരുന്നു ഇവർ. ഈ ശിഖരം മാത്രം നിർത്തി വെട്ടണമെങ്കിൽ കൂടുതൽ സമയവും ബുദ്ധിമുട്ടും ഉണ്ടാകും എന്നറിഞ്ഞിട്ടും ആ പക്ഷി കുഞ്ഞുങ്ങളുടെ ജീവന് അതിനേക്കാൾ വിലയുണ്ടെന്ന് മനസ്സിലാക്കികൊണ്ട് പ്രവർത്തിച്ച ഇവരാണ് ഈ നാടിന് മാതൃക. പക്ഷി കുഞ്ഞുങ്ങൾ സ്വമേധയാ പറന്നു തുടങ്ങി കഴിഞ്ഞാൽ ബാക്കിയുള്ള ഈ ശിഖിരവും മുറിച്ചു നീക്കാമെന്ന് ട്രോമാ കെയർ പ്രവർത്തകർ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ