ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കരിമീൻ, പള്ളത്തി, കുറുവ പരൽ, കല്ലേ കേരി, പൂവാലി പരൽ, ചുണ്ടൻ പരൽ

ഈ ഫോട്ടോയിൽ കരിമീൻ, പള്ളത്തി, കുറുവ പരൽ, കല്ലേ കേരി, പൂവാലി പരൽ, ചുണ്ടൻ പരൽ എന്നീ മത്സ്യങ്ങൾ ഉണ്ട് അവ തിരിച്ചറിയാൻ കഴിയുന്നവർ കമെന്റ് ചെയുക 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഒറ്റ കമ്പിയിൽ നിന്നുള്ള വൈദ്യുതിയിൽ എങ്ങനെയാണ് ട്രെയിൻ ഓടുന്നത്. പാളം ആണ് ന്യൂട്രൽ എന്ന് പറയുന്നു അപ്പൊ പാളത്തിലേക്ക് കറന്റ് വരുമോ ഇതിന്റെ ടെക്നോളജി എന്ത്

നമ്മുടെ മദർ എർത്ത് എന്ന് പറയുന്നത് ഇലക്ട്രിക്കലി സീറോ ചാർജ് ആണ് .എന്ന് പറഞ്ഞാൽ പോസിറ്റീവൂം അല്ല നെഗറ്റീവൂം അല്ല . റെയിൽവേ ട്രാക്ക് നമ്മള് എർത്ത് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാൽ കേബിൾ ഉപയോഗിച്ച് ഭൂമിയിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട് . റെയിൽവേ ട്രാക്കും അങ്ങനെ ഇലക്ട്രിക്കലി സീറോ ചാർജ് ആകുന്നു. വൈദ്യുതി പ്രവഹിക്കണമെങ്കിൽ  ഒരു വളയം പോലെ സർക്യൂട്ട് കംപ്ലീറ്റ് ആക്കണം . അതിനുള്ളിൽ നമ്മൾ ഉദ്ദേശിക്കുന്ന ലോഡും കൺട്രോൾ ചെയ്യാനുള്ള സ്വിച്ചും ഒക്കെ ചേർക്കുമ്പോഴാണ് നമ്മൾ അതിനെ ഒരു സർക്യൂട്ട് എന്ന് പറയുന്നത്.  റെയിൽവേ ഇലക്ട്രിക്കൽ എൻജിനികൾക്ക് ഡിസി കറൻ്റ് എൻജിൻസ് ആണെങ്കിൽ ഡിസി മോട്ടോർ ആണ്  ഉപയോഗിക്കുന്നതെങ്കിൽ ഡിസി പോസിറ്റീവ്  ഓവർഹെഡ് ലൈനിലൂടെ വരും അത് മോട്ടറിൽ കൂടെ കടന്നു താഴെചക്രങ്ങളിൽ കൂടി റെയിൽവേ ട്രാക്ക് വഴി ഭൂമിയിലേക്ക് ചെല്ലുന്നു.  ഇനി ഈ വൈദ്യുതി മുകളിൽ കൂടെ എവിടുന്നാണോ വരുന്നത് അതായത് അതിന്റെ സോഴ്സ് ,  അവിടെയും ഇതുപോലെ DC കറൻറ് നെഗറ്റീവ് / അല്ലെങ്കിൽ AC കറൻറ് ആണെങ്കിൽ അതിൻറെ ന്യൂട്രൽ അവിടെ ഗ്രൗണ്ട് ചെയ്തിട്ടുണ്ടാവും.   മ...

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നതോടെ കുതിച്ച് വരുമാനം malappuram tourism

മലപ്പുറം: കോവിഡിന് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണർന്നതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും (ഡി.ടി.പി. സി) വരുമാനം വർധിച്ചു. ജില്ലയിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നു 2022 ജനുവരി മുതൽ ഡിസംബർ വരെ പ്രവേശന ഫീസ് ഇനത്തിൽ മാത്രം ലഭിച്ചത് 1,71,74,598 രൂപയാണ്. കൂടുതൽ സഞ്ചാരികളും വരുമാനവും ജില്ല ആസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ നിന്നാണ്. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം, നിലമ്പൂർ ആഢ്യൻപാറ, നിളയോരം, സിവിൽ സ്റ്റേഷന് സമീപത്തെ ശാന്തിതീരം, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്. കോട്ടക്കുന്നിൽ നിന്നു 1.25 കോടി രൂപയാണ് പ്രവേശന ഫീ ഇനത്തിൽ മാത്രം ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രമാണ് വരുമാനം കുറഞ്ഞത്. ഒമ്പത് മാസം പത്ത് ലക്ഷത്തിന് മുകളിലാണ് വരുമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്. സമീപ ജില്ലയിൽ നിന്നടക്കം നിരവധി പേർ എത്താറുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് വരുമാനം കൂടുതലും. മിറാക്കിൾ ഗാർഡൻ പുനരാരംഭിച്ചതും ദീർഘ നാളുകളായി പ്രവർത്തന രഹിതമായ ലേസർ ഷോ പ്രദർശനം വീണ്ടും...

ഇന്നലെ കാണാതായ പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര എന്ന വ്യക്തിയുടെ ബോഡി കണ്ടത്തി

ഇന്നലെ കാണാതായ പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര എന്ന വ്യക്തിയേ പുഴയുടെ കരയിൽ മരണപെട്ടു കിടക്കുന്ന നിലയിൽ കണ്ടത്തി  പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര  എന്ന വ്യക്തിയെ  27 ജനുവരി 2023 ഇന്നലെ രാവിലെ മുതൽ കാണ്മാനില്ലയിരുന്നു, നാട്ടുകാർ ആൾക്കും വേണ്ടി തിരച്ചിൽ നടത്തുന്നിനിടെ ഇന്ന് രാവിലെ  പുതുപ്പറമ്പ് ഒറ്റതെങ്ങ് ഭാഗത്തെ പുഴകരയിൽ മരണപെട്ട്കി ടക്കുന്നനിലയിൽ കണ്ടതുകയായിരുന്നു 

Snapper or Red Snapper ചെമ്പല്ലി, പഹരി, മുറുമീൻ എന്നീ പേരിൽ അറിയപ്പെടുന്നു.

Lutjanus കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്‌നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു. സ്‌നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്. ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്‌നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി. പഹരി, മുറുമീൻ  എന്നും അറിയപ്പെടുന്നു.

rohu രോഹു

അമ്പട്ടൻ വാള ഇങ്ങനെയും ഒരു വാള നമ്മുടെ പുഴകളിൽ ഉണ്ട്

കേരളത്തിലെ ജലാശയങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത് ഈ മത്സ്യത്തെ അമ്പട്ടൻ വാള (Grey featherback) (Indian Knife Fish) എന്ന് വിളിക്കുന്നു .ഇതിന്റെ ശാസ്ത്രീയനാമം: Notopterus notopterus)എന്നാണ്. ചാലിയാർ, ഭാരതപുഴ കബനി നദിയിൽ നിന്നെല്ലാം ഈ മത്സ്യത്തെ കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.  ശരീരം പരന്നതാണ്. ക്ഷുരകന്റെ കത്തിപോലുള്ള ആകൃതി ആയതിനാലാണ് ഇതിനെ  ഈ പേരിൽ വിളിക്കുന്നത്. ചെതുമ്പലുകൾ വളരെ ചെറുതാണ്. ഭക്ഷ്യയോഗ്യമായ മത്സ്യംമാണ് ഇതിന്റെ ശരാശരി നീളം 25 സെന്റിമീറ്ററൂം പരമാവധി നീളം 60 സെന്റിമീറ്ററുമാണ്

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.