ഓട്ടോ സർവ്വീസ് നിർത്തി അനുശോചിക്കുന്നു. വേങ്ങര: കാലിക്കറ്റ് ബേക്കറിക്ക് സമീപമുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവരായിരുന്ന അഷറഫിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് വേങ്ങരയിൽ ഓട്ടോ സർവ്വീസ് നിർത്തലാക്കുന്നു. അദ്ദേഹത്തിന്റെ ജനാസ നിസ്കാരം 3:00 മണിക്ക് നടത്തപ്പെടുന്ന സാഹചര്യത്തിൽ അനുശോചനം പ്രകടിപ്പിച്ചു കൊണ്ട് ഇന്ന് ഉച്ചക്ക് 2:30 മുതൽ 3:30 വരെ വേങ്ങര ടൗണിലെ മുഴുവൻ ഓട്ടോ തൊഴിലാളികളും ഓട്ടോ നിർത്തിയിടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ് 28.11.2022 തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതൽ പഞ്ചായത്ത് ഒഫീസിൽ വെച്ച് നടത്തുന്നു - ഉപകരണങ്ങൾ ആവശ്യമുള്ളവർ നേരിൽ വരിക. അധാർ . റേഷൻ കാർഡ്, ടെസ്പിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ കൂടെ കരുതുക -
രാത്രി കവര്‍ച്ച ലക്ഷ്യമിട്ട് ശുചിമുറിയില്‍ പതുങ്ങിയിരുന്ന കള്ളന്‍ നാട്ടുകാരുടെ പിടിയിലായി. താനാളൂര്‍: ചെറുമൂച്ചിക്കലില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വീടിൻറെ മുകളിൽ ഒളിച്ച കള്ളനെ നാട്ടുകാരാണ് ഓടിച്ചിട്ടു പിടിച്ചത്. പാറയിൽ ഷാജിയുടെ വീട്ടിലെ ശുചിമുറിയിലാണ് അന്യസംസ്ഥാനക്കാരനായ കള്ളൻ ഒളിച്ചിരുന്നത് ഷാജിയുടെ ഭാര്യ അസ്മ വീടിനു പുറത്തുള്ള ശുചിമുറിയിൽ എത്തിയപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. അസ്മാ അലറി വിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കള്ളൻ ഇറങ്ങിയോടി സമീപത്തെ വീടിൻറെ മുകളിൽ ഒളിച്ചു പിന്നീട് നാട്ടുകാർ നടത്തിയ തിരിച്ചിലാണ് കള്ളനെ കണ്ടെത്തിയത്. താനൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു..