വേങ്ങര : വലിയോറ കടലുണ്ടി പുഴയിലെ വെളുത്തതകടവിൽ നീർനായയുടെ ആക്രമണം അന്യസംസ്ഥാന തൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു. വലിയോറ പടിക്കപറമ്പ് വെളുത്തതകടവിൽ ഇന്ന് വൈകുന്നേരം 4 മണിയോടെ പുഴയിൽ തിരുമ്പികുളിക്കാൻ വന്ന അന്യസംസ്ഥാന തൊഴിലാളിയെ വസ്ത്രങ്ങൾ തിരുമ്പുനിടെ നീർനായ കാലിൽ കടിക്കാൻ ശ്രമിക്കുകയായിരുന്നു. കാലിൽ വന്ന് എന്തോതട്ടുന്നത് ശ്രദ്ധയിൽപെട്ടപോൾ തന്നെ കരക്ക് കയറിയതിനാൽ കടിയേൽകാതെ രക്ഷപ്പെട്ടു. നീർനായ വെള്ളത്തിൽ കുറെ തമ്പാടിച്ചു നിന്നുയെങ്കിലും ആളുകളെ കണ്ട് പിന്തിരിഞ്ഞു മഞ്ഞാമാട് ഭാഗത്തേക്ക് പോയി വീഡിയോ കാണാം
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*