പോസ്റ്റുകള്‍
നവംബർ 18, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവനം ശക്തമാക്കി. സേവനം വേങ്ങരയിലും

രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവനം ശക്തമാക്കി. സേവനം വേങ്ങരയിലും ലഭിക്കും ജില്ലയിലെ 15 ബ്ലോക്കുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ശക്തമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.യു.അബ്ദുല്‍ അസീസ് അറിയിച്ചു. രാത്രികാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് വളര്‍ത്തു മൃഗങ്ങളുടെ ചികിത്സക്ക്് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുതിന് പരിഹാരമായാണ് രാത്രികാലങ്ങളിലും ചികിത്സാ സേവനം ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും നടപ്പിലാക്കിയത്. വീട്ടുപടിക്കല്‍ സേവനമെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് രാത്രികാല ചികിത്സാ സേവനം. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല ചികിത്സാ സേവനം നിലവില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് ഏതുസമയത്തും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും സംശയ നിവാരണത്തിനും അതത് ബ്ലോക്കുകളിലെ ബന്ധപ്പെട്ട നൈറ്റ് വെറ്റ്മാരുമായി ബന്ധപ്പെടാം. മലപ്പുറം ബ്ലോക്ക്(8547027570), കൊണ്ടോട്ടി (9846035845), തിരൂരങ്ങാടി (9562773037), മങ്കട (8848113496), അരീക്കോട് (8848164988) വേങ്ങര (8248094