പോസ്റ്റുകള്‍

നവംബർ 15, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ ഫോട്ടോയിൽ ഒരു മീനുണ്ട് ഫോട്ടോ സൂം ചെയ്യാതെ കണ്ടതാമോ?

ഇമേജ്
നമ്മുടെ നാട്ടിലെ പുഴകളിലും, നെൽപ്പാടങ്ങളിലും,തൊടുകളിലും എല്ലാം  കണ്ടുവരുന്ന ഒരു മത്സ്യമാണ് ആരകൻ, ഈ മത്സ്യത്തെ ആരൽ, ആരോൺ, ആരകൻ എന്നി പേരുകളിൽ എല്ലാം പ്രാദേശികമായി വിളിക്കപെടുന്നു, ഈ മത്സ്യത്തെ ഇംഗ്ലീഷിൽ  Malabar spinyeel.എന്ന് വിളിക്കും. ഈ മത്സ്യത്തിന്റെ ശാസ്ത്രീയനാമം: Macrognathus malabaricus എന്നാണ്. ഇപ്പോൾ ഇവയെ ചിലയിടങ്ങളിൽ കാണുന്നുണ്ടങ്കിലും മറ്റു പലയിടങ്ങളിലും അപൂർവ്വമായേ കാണുന്നുള്ളൂ. ആരകൻ Malabar spinyeel Scientific classification Kingdom:Animalia Phylum:Chordata Class:Actinopterygii Order:Synbranchiformes Family:Mastacembelidae Genus:Macrognathus Species:M. malabaricus ഇവയുടെ ശരീരം നീണ്ടത്തും തലഭാഗം കൂർത്തതുമാണ്. കളിമണ്ണിന്റെ നിറത്തിലുള്ള ശരീരത്തിൽ കറുത്ത പാടുകൾ ഉണ്ടാവും. ഈ മത്സ്യത്തിന്റെ മുകൾഭാഗത്ത്‌ നല്ല കട്ടിയുള്ള മുള്ളുകളുടെ നിരതന്നെയുണ്ട്   അവ കൈയിൽ തട്ടിയാൽ കൈയിൽ മുറിവുകൾഉണ്ടാവും. ഈ മത്സ്യത്തിന്റെ ശരാശരി വലിപ്പം 30 സെന്റി മീറ്ററോളമാണ്. വെള്ളത്തിന്റെ അടിത്തട്ടിലൂടെ സഞ്ചാരിക്കുന്ന ഈ മത്സ്യം പകൽ സമയം വെള്ളത്തിനടിയിലെ മാളങ്ങളിലും ചപ്പുച്ചവറുകക