ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ 13, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വലിയോറ: പാണ്ടികശാല തട്ടാഞ്ചേരിമല സ്വദേശി യു കെ അലവി എന്നവർ മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല തട്ടാഞ്ചേരിമല സ്വദേശി പരേതനായ ഉണ്ണിയാലുക്കൽ ചെറിയാക്കാന്റെ അഹമ്മദ് എന്നവരുടെ മകൻ യു കെ അലവി എന്നവർ മരണപ്പെട്ടു.  പരേതന്റെ ജനാസ നമസ്കാരം നാളെ (14/11/2022) തിങ്കളാഴ്ച രാവിലെ 09.30ന് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ. (ഷൗക്കത്ത്, റിയാസ് എന്നി വരുടെ ഉപ്പ)

.കേരളോത്സവം അത്‌ലറ്റിക്സ് മത്സരത്തിൽ പി.വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി

കേരളോത്സവം അത്‌ലറ്റിക്സ് മത്സരത്തിൽ പി.വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി. നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ അത്‌ലറ്റിക്സ് മത്സരത്തിൽ പി വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി. വേങ്ങര KMHSS കുറ്റൂർ നോർത്ത് ഗ്രൗണ്ടിൽ നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ ആൺകുട്ടികൾ വിഭാഗത്തിൽ പി.വൈ.എസ് പരപ്പിൽപാറ ഒന്നാം സ്ഥാനവും സൺ റൈസ് പാണ്ടികശാല രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ഗാസ്ക്ക് ഗാന്ധിക്കുന്ന് ഒന്നാം സ്ഥാനവും പി.വൈ.എസ് പരപ്പിൽപാറ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മർകോയ ട്രോഫികൾ നൽകി. വേങ്ങര ഗ്രാമപഞ്ചായത്ത് യൂത്ത് കോഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽ കേരളോത്സവം സംഘാടക സമിതി അംഗങ്ങളായ അസ്ലം,അമീർ, റസാക്ക്, റീജ, നൗഷാദ്, ഷറഫുദ്ധീൻ, നിഷാദ് എന്നിവ മത്സരങ്ങൾ നിയന്ത്രിച്ചു. കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ ബ്ലു സ്റ്റാർ വേങ്ങര ജേതാക്കളായി. നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ ക്രിക്കറ്റ് മത്സരത്തിൽ ബ്ലു സ്റ്റാർ വേങ്ങര ജേതാക്കളാ

നാളെമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഭാരവാഹനങ്ങള്‍ വേങ്ങര വഴി മലപ്പുറത്തേക്ക് പോകും

ഗതാഗത നിയന്ത്രണം കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട്  ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്നഎല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമം;- തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി RPF ഉദ്യോഗസ്ഥൻ

 ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമം; - തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി RPF ഉദ്യോഗസ്ഥൻ തിരൂര്‍: തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചുവീണ പെണ്‍കുട്ടിക്ക് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ രക്ഷകനായി. പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണുപോകാതെ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. തിരൂർ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30-ന് ഷൊര്‍ണൂരില്‍നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു തീവണ്ടിയില്‍ കയറുമ്പോഴാണ് അപകടം. തിരൂരില്‍ രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പുള്ള തീവണ്ടിയിലേക്ക് പതിനേഴുകാരി ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീണ പെണ്‍കുട്ടിയെ ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഹെഡ് കോണ്‍സ്റ്റബിള്‍ ഇ. സതീശന്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്ന് സതീശന്‍ പറഞ്ഞു. ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ്

ദേശീയ പാത-66ൽ ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും

ദേശീയ പാത-66ൽ ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകൾ  മലപ്പുറം: ദേശീയപാത -66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും. പ്രധാന റോഡിലേക്ക് കയറാതെ ഇരുവശത്തേക്കും കടന്നുപോകാനുള്ള സൗകര്യമായാണിത്. രണ്ട് വശത്തേയും സർവീസ് റോഡുകളെയാണ് അടിപ്പാതകളും മേൽപ്പാതകളും വഴി ബന്ധിപ്പിക്കുക. ഈ 37 വഴികളിലൂടെ മാത്രമേ ജില്ലയിൽ ദേശീയപാത മുറിച്ചുകടക്കാനാവൂ. ജില്ലയിൽ 72 കിലോമീറ്ററിലൂടെയാണ് ദേശീയപാത -66 കടന്നുപോകുന്നത്. ഇതിൽ ഓരോ രണ്ട് കിലോമീറ്ററിലും മറുവശത്തെത്താൻ സൗകര്യമുണ്ടാകും. ഓരോ സ്ഥലത്തെയും ഭൂനിരപ്പും സൗകര്യങ്ങളും കണക്കിലെടുത്താണ് അടിപ്പാതയും മേൽപ്പാതയും തീരുമാനിച്ചത്. ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധമാണ് ഈ പാതകൾ ഒരുക്കുന്നത്. ഇവയ്ക്ക് 20 മീറ്റർവരെ വീതിയുണ്ടാകും. 21 അടിപ്പാതകളിൽ മൂന്നെണ്ണം ചെറുതായിരിക്കും. പൂക്കിപ്പറമ്പും പാണമ്പ്രയിലും ലൈറ്റ് വെഹിക്കിൾ അണ്ടർപാസും കാട്ടിപ്പരുത്തിയിൽ സ്മോൾ വെഹിക്കിൾ അണ്ടർപാസുമാണ് നിർമിക്കുന്നത്. ഏഴ് മീറ്റർ വരെയാകും ഇതിന്റെ വീതി. ജനകീയ ആവശ്യം ഉയർന

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം

  സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ‍ ചാമ്പ്യന്‍മാര്‍. കൊച്ചി: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍. മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഇടുക്കി ജില്ലയിലെ ഫാത്തിമ മാത എച്ച് എസ് എസ് കൂമ്പന്‍പാറയാണ് ശാസ്ത്രോത്സവത്തില്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് ദിവസങ്ങളിലായി എറണാകുളം ജില്ലയില്‍ നടന്ന മേളയില്‍ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പുരസ്‌കാര വിതരണം മന്ത്രി ആന്റണി രാജുവും മന്ത്രി പി രാജീവും നിര്‍വഹിച്ചു.

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതരേഖപ്പെടുത്തി

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി ഇറങ്ങുകയും ചെയ്‌തു. 5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡല്‍ഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ 1.57ഓടെയും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. .റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. അഞ്ച് ഭൂകമ്ബ മേഖലകളില്‍, ഡല്‍ഹി ഏറ്റവും ഉയര്‍ന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാല്‍ ഡല്‍ഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂര്‍വമാണ്. മധ്യേഷ്യയിലോ ഹിമാലയന്‍ പര്‍വതങ്ങളിലോ ഉള്ള പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ച

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm