പോസ്റ്റുകള്‍

നവംബർ 6, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇടി മിന്നലേറ്റ് കക്കാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു

ഇമേജ്
ഇടി മിന്നലേറ്റ് കക്കാട് സ്വദേശികളായ മൂന്നുപേർക്ക്  പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. തിരൂരങ്ങാടി: കക്കാട് സ്വദേശികളായ മൂന്നുപേർക്ക് കണ്ടലുണ്ടി ബന്ധുവീട്ടിൽ വെച്ച് ഇടി മിന്നലേറ്റു. കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി KT ശാഹുൽ ഹമീദിനും കുടുംബത്തിനുമാണ് കടലുണ്ടിയിലെ ബന്ധു വീട്ടിൽ വെച്ചാണ് ഇടി മിന്നലേറ്റത്. കെ ടി ശാഹുൽ ഹമീദ് (33), ഭാര്യ സുഹൈറ(28),പിതൃസഹോദരപുത്രി ശഹന ഫാത്തിമ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇടി മിന്നലിൽ വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്നു പേരെയും തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2022 മത്സരങ്ങളുടെ ഉത്ഘാടനം AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്നു

ഇമേജ്
വേങ്ങര പഞ്ചായത്ത് കേരളോത്സവം 2022 ഇന്ന് വലിയോറ ഈസ്റ്റ് AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബാൾ മത്സരത്തോടെ ഈ വർഷത്തെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല മത്സരങ്ങളുടെ ഉത്ഘാടനം നടന്നു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂച്ചാപുവിന്റെ ആദ്യക്ഷദ്ധയിൽ നടന്ന പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു, പരിപാടിയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കായികതാരങ്ങൾ, കായിക പ്രേമികൾ, നാട്ടുകാർ പങ്കെടുത്തു. വേങ്ങര പഞ്ചായത്ത് കേരളോത്സവം 2022 ൽ ഇന്ന് വലിയോറ ഈസ്റ്റ് AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബോൾ  മത്സരത്തിൽ  VVC വിജയികളായി. ഇന്ന് രാവിലെ 8 മണിമുതൽ നടന്ന മത്സരങ്ങളിൽ അവസാനം VVC വലിയോറയും, AVC അടക്കാപുരയും ഫൈനലിൽ പ്രവേശിച്ചു തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ VVC വലിയോറ AVC അടക്കാപുരയെ തുടർച്ചയായ 2 സെറ്റുകൾക്ക് പരാജയപ്പെടുത്തി വിജയികളായി.

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്, ഭര്‍ത്താവ് അറസ്റ്റില്‍

ഇമേജ്
കോട്ടക്കൽ :  കൽപകഞ്ചേരിയിൽ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു.  ചെട്ടിയാംകിണർ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയാണ് റാഷിദിന്‍റെ ഭാര്യ സഫ്‍വ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഗാർഹിക പീഡനം വിവരിക്കുന്ന മെസേജ് ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ. ആത്മഹത്യ പ്രെരണ കുറ്റം ചുമത്തിയാണ് നാകുന്നത്ത് റാഷിദ് അലിയെ താനൂർ DYSP മൂസാ വള്ളികാടൻ അറസ്റ്റു ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രെട്ട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.